Kamal Haasan, Dhanush and Rajinikanth ഫയല്‍
Entertainment

'സുന്ദര്‍ സി പോയെങ്കിലെന്താ? പകരം ധനുഷ് വരും'; തലൈവര്‍ 173 ന്റെ സംവിധായകനാകുമെന്ന് റിപ്പോര്‍ട്ടുകള്‍

ചിത്രത്തില്‍ നിന്നും സുന്ദര്‍ സി പിന്മാറിയിരിക്കുകയാണ്

സമകാലിക മലയാളം ഡെസ്ക്

രജനികാന്തിനെ നായകനാക്കി കമല്‍ ഹാസന്‍ സംവിധാനം ചെയ്യുന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് ഈയ്യടുത്താണ് നടന്നത്. സുന്ദര്‍ സി ആയിരുന്നു സിനിമ സംവിധാനം ചെയ്യാനിരുന്നത്. കഴിഞ്ഞാല്‍ ഈ ചിത്രത്തില്‍ നിന്നും സുന്ദര്‍ സി പിന്മാറിയിരിക്കുകയാണ്. ഇതോടെ ആരായിരിക്കും ചിത്രം സംവിധാനം ചെയ്യുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

റിപ്പോര്‍ട്ടുകള്‍ പ്രകാരം തമിഴ് സിനിമയിലെ മിക്ക യുവ സംവിധായകരേയും കമല്‍ ഹാസന്‍ സമീപിച്ചുവെങ്കിലും ആരും തയ്യാറായിട്ടില്ല. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത് ധനുഷ് ഈ ചിത്രം സംവിധാനം ചെയ്‌തേക്കും. തലൈവര്‍ 173 എന്ന് തല്‍ക്കാലം പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്യാന്‍ കമല്‍ ധനുഷിനെ സമീപിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

കടുത്ത രജനികാന്ത് ആരാധകനാണ് ധനുഷ്. നേരത്തെ രണ്ട് തവണ രജനിയെ നായകനാക്കി സിനിമയൊരുക്കാന്‍ ധനുഷ് ശ്രമിച്ചിരുന്നു. എന്നാല്‍ അത് നടന്നില്ല. പക്ഷെ ഇത്തവണ നടക്കാന്‍ സാധ്യതയുണ്ടെന്നാണ് കരുതപ്പെടുന്നത്. കമല്‍-രജനി-ധനുഷ് കോമ്പോയിലൊരു സിനിമ സംഭവിക്കുകയാണെങ്കില്‍ തമിഴ് സിനിമയില്‍ അതൊരു ചരിത്രമായി മാറുമെന്നുറപ്പാണ്.

അതേസമയം സുന്ദര്‍ സി എന്തുകൊണ്ടാണ് ഈ സിനിമയില്‍ നിന്നും പിന്മാറിയതെന്ന് വ്യക്തമല്ല. റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രത്തില്‍ കൂടുതല്‍ മാസ് രംഗങ്ങള്‍ ചേര്‍ക്കാന്‍ ആവശ്യപ്പെട്ടുവെന്നും അതിന് സുന്ദര്‍ സി തയ്യാറായില്ലെന്നുമാണ് കരുതപ്പെടുന്നത്. 2027 പൊങ്കല്‍ റിലീസായാണ് സിനിമ പ്ലാന്‍ ചെയ്യുന്നത്. ചിത്രത്തിന്റെ ഭാവി എന്താകുമെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

Reports says Dhanush will direct Kamal Haasan's Rajinikanth movie Thalaivar 173.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ; മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ നടത്തിയെന്ന് ട്രിബ്യൂണല്‍

ഇന്നത്തെ മുന്‍നിര നായികമാര്‍ 10 സിനിമയ്ക്ക് വാങ്ങുന്ന ശമ്പളം ഹണി ഒരു വര്‍ഷം ഉണ്ടാക്കുന്നുണ്ട്: വിനയന്‍

12.79 ലക്ഷം രൂപ വില, 1,099 സിസി എന്‍ജിന്‍, ബൈ-ഡയറക്ഷണല്‍ ക്വിക്ക് ഷിഫ്റ്റര്‍; കാവാസാക്കി Z1100 വിപണിയില്‍

സീറ്റ് ലഭിച്ചില്ല; ആലപ്പുഴയില്‍ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് ആത്മഹത്യക്ക് ശ്രമിച്ചു

ഒമാനിലെ എയർ പോർട്ടുകൾ ഇനി സൂപ്പർ ഫാസ്റ്റ് ; ‘വൈ -ഫൈ 7’ അവതരിപ്പിച്ചു

SCROLL FOR NEXT