H Vinoth, Jana Nayagan വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'വിജയ്‌യുടെ അവസാന സിനിമയല്ല ഇത്, മുഖ്യമന്ത്രി വിജയ്‌യുടെ ആദ്യ സിനിമയാണ്'; എച്ച് വിനോദ്

ടിവികെയെ പ്രശംസിക്കുന്ന പടമോ, വിജയ് സാറിനെ പുകഴ്ത്തുന്ന പടമോ ഒന്നുമല്ല ഇത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

കാത്തിരിപ്പുകൾക്കൊടുവിൽ വിജയ് ചിത്രം 'ജന നായകൻ' തിയറ്ററുകളിലേക്കെത്തുകയാണ്. ഇത് വിജയ്‌യുടെ അവസാന ചിത്രമായി കാണരുതെന്നും, ഒരു മുഖ്യമന്ത്രിയുടെ ആദ്യ ചിത്രമായി കാണണമെന്നും പറയുകയാണ് ചിത്രത്തിന്റെ സംവിധായകൻ എച്ച് വിനോദ്. വെറുമൊരു കൊമേഴ്സ്യൽ ചിത്രമല്ല 'ജന നായക'നെന്നും അദ്ദേഹം വെളിപ്പെടുത്തി.

സിനിമ വികടന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. "ഇത് അദ്ദേഹത്തിന്റെ അവസാന ചിത്രമാണോ എന്ന് ആർക്കും ഉറപ്പിച്ചു പറയാൻ കഴിയില്ല. പക്ഷേ ഇത് മുഖ്യമന്ത്രി വിജയ് സാറിന്റെ ആദ്യ ചിത്രമാണെന്ന് പറയാം.

ഇത് വെറുമൊരു കൊമേഴ്സ്യൽ സിനിമ മാത്രമല്ല, വളരെ പ്രധാനപ്പെട്ട ഒരു രാഷ്ട്രീയവും കൂടി പറയുന്ന ചിത്രമാണ്. ഈ സിനിമ വളരെ സെൻസിബിൾ ആയതും സെൻസിറ്റീവ് ആയ രാഷ്ട്രീയത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. ടിവികെയെ പ്രശംസിക്കുന്ന പടമോ, വിജയ് സാറിനെ പുകഴ്ത്തുന്ന പടമോ ഒന്നുമല്ല ഇത്.

ഇത് വളരെ സെൻസിറ്റീവായ രാഷ്ട്രീയം പറയുന്ന സിനിമയാണ്. ആളുകൾ ഈ രാഷ്ട്രീയം കണ്ടിട്ടുണ്ടെങ്കിലും അല്ലെങ്കിൽ ഇതിനോടകം തന്നെ അറിഞ്ഞിട്ടുണ്ടെങ്കിലും, ഇത് കണ്ട് കഴിയുമ്പോൾ ഒരുപാട് ചർച്ചകൾക്ക് വഴിയൊരുക്കുമെന്ന് ഞാൻ കരുതുന്നു. സിനിമയുടെ ലീക്ക് ആയ പതിപ്പ് നിങ്ങൾ കണ്ടിട്ടുണ്ടെങ്കിലും, നിങ്ങൾ തിയറ്ററിൽ വന്ന് ഈ സിനിമയെ പിന്തുണയ്ക്കണം.

കാരണം ഈ സിനിമ ഉയർത്തുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ചർച്ചകൾ നടക്കണം. എ സർട്ടിഫിക്കറ്റിനെതിരെ പോരാടാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. കുട്ടികൾക്ക് സിനിമ കാണാൻ കഴിയില്ലെന്ന് വിജയ് സാറിനും നിർമാതാവിനും ആശങ്കയുണ്ട്".- എച്ച് വിനോദ് പറഞ്ഞു.

ജൂലൈ 23 നാണ് ജന നായകൻ തിയറ്ററുകളിലെത്തുന്നത്. പൂജ ഹെ​ഗ്ഡെ, ബോബി ഡിയോൾ, മമിത ബൈജു, പ്രിയ മണി ഉൾപ്പെടെ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

Director H Vinoth talks about Jana Nayagan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പിണറായിയേക്കാള്‍ ശക്ത ഭാര്യയാണ്; അമേരിക്കയിലും യുഎഇയിലും ബിസിനസുണ്ട്'

'ശസ്ത്രക്രിയാ മേശയിൽ രക്തം വാർന്ന് കിടന്നത് താങ്കളുടെ കുട്ടിയായിരുന്നെങ്കിൽ ഇത് പറയുമായിരുന്നോ?': ആരോഗ്യ മന്ത്രിയോട് ശോഭ സുരേന്ദ്രൻ

റിസര്‍വ് ബാങ്കിന്റെ പ്രത്യേക ഇളവുകള്‍ നേട്ടമാക്കി; നാട്ടിലേക്ക് കൂടുതല്‍ പണം അയച്ച് പ്രവാസികള്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 529 lottery result

'ഝാന്‍സി റാണി ചമയാതെ'; ഫണ്ട് തിരിമറി ആരോപണമാണ് നിങ്ങള്‍ക്കെതിരെയുള്ളത്; ശ്വേതയോട് ഉഷ ഹസീന