Ram വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'തോൽവി, വിജയം അങ്ങനെ ഒന്നുമില്ല, ഓരോരുത്തർക്കും അത് വ്യത്യസ്തമായിരിക്കും'; സംവിധായകൻ റാം

ചില സമയത്ത് അത് നിങ്ങൾക്ക് സഹായകമാകും. ചില സമയത്ത് ബോറടിക്കും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

'പറന്ത് പോ' എന്ന ചിത്രത്തിന് ശേഷം സംവിധായകൻ റാമിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രമാണ് 'യേഴു കടൽ യേഴു മലൈ'. നിവിൻ പോളി, സൂരി, അ‍ഞ്ജലി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. 8000 വർഷത്തോളം ജീവിച്ചിരിക്കുന്ന ഒരു മനുഷ്യന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന.

ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാ​ഗമായി റാം പറഞ്ഞ കാര്യങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. "എനിക്ക് തനിച്ചിരിക്കാൻ ഇഷ്ടമല്ല.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

എപ്പോഴും ആരെങ്കിലുമൊക്കെ കൂടെ വേണം. തനിച്ചിരിക്കുക എന്ന് പറയുന്നത്, ആളുകൾ ഉള്ളപ്പോഴും അങ്ങനെയിരിക്കാം. നമ്മളൊരു പുസ്തകം വായിക്കുമ്പോഴൊക്കെ. പുസ്തകം വായിക്കുമ്പോഴൊക്കെ നമ്മൾ തനിച്ചല്ലേ ഇരിക്കുന്നത്. തനിച്ചിരിക്കുമ്പോൾ പേടിയൊന്നും തോന്നാറില്ല. ചില സമയത്ത് അത് നിങ്ങൾക്ക് സഹായകമാകും. ചില സമയത്ത് ബോറടിക്കും".- റാം പറഞ്ഞു.

അതോടൊപ്പം പരാജയം, വിജയം എന്നിവയെക്കുറിച്ചും റാം പറ‍ഞ്ഞു. "തോൽവി, വിജയം അങ്ങനെ ഒന്നുമില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്. രണ്ടും ഇല്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്. രണ്ടും ഓരോരുത്തർക്കും വ്യത്യസതമാണെന്നും" റാം വ്യക്തമാക്കി.

അപമാനം ഇല്ലാതെ മനുഷ്യന് ജീവിക്കാൻ പറ്റില്ലെന്നും റാം കൂട്ടിച്ചേർത്തു. അതേസമയം ഒക്ടോബർ ഒന്നിനാണ് 'യേഴു കടൽ യേഴു മലൈ' തിയറ്ററുകളിലെത്തുന്നത്. യുവന്‍ ശങ്കര്‍ രാജ ആണ് ചിത്രത്തിന് സം​ഗീതമൊരുക്കുന്നത്.

Director Ram talks about success and failure.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'2024 മുതല്‍ ജെന്‍-സികളുടെ വോട്ട് തടയാന്‍ ശ്രമം'; മോദിയും ഗ്യാനേഷ് കുമാറും ഗൂഢാലോചന നടത്തിയെന്ന് കോണ്‍ഗ്രസ്

'മീ ടൈം എനിക്കിഷ്ടമാണ്; എന്റെ ഓർമയിൽ കിട്ടിയ ആദ്യത്തെ റിജക്ഷൻ അതായിരുന്നു'

വേ​ഗത്തിൽ ഭക്ഷണം കഴിക്കുന്ന ശീലം പൊണ്ണത്തടി കൂട്ടും? ഭക്ഷണം എങ്ങനെ കഴിക്കണം?

കുലകണക്കിന് സപ്പോട്ട വിളയിക്കാം; വലുപ്പം കൂട്ടാന്‍ ബോറോണ്‍ പ്രയോഗം

ചട്ടഞ്ചാലിൽ അത്യാധുനിക ക്രിട്ടിക്കൽ കെയർ യൂണിറ്റ് നിർമ്മാണം ദ്രുതഗതിയിൽ; കാസർകോടിന്റെ ആരോഗ്യരംഗത്ത് വിപ്ലവകരമായ മാറ്റം