Divya Prabha, Jayaram ഇന്‍സ്റ്റഗ്രാം
Entertainment

അന്ന് പാപ്പമയെങ്കില്‍ ഇന്ന് തിയേറ്ററിലെ ചെവിയോര്‍ക്കല്‍; ജയറാമിനെ അനുകരിച്ച് ദിവ്യ പ്രഭ; കളിയാക്കിയെന്ന് വിമര്‍ശനം

ചിലര്‍ കയ്യടിക്കുമ്പോള്‍ ജയറാമിനെ കളിയാക്കിയത് ശരിയല്ലെന്നും പറയുന്നു

സമകാലിക മലയാളം ഡെസ്ക്

ജയറാമിന്റെ വൈറല്‍ ട്രെന്റാണ് സലാം കാശ്മീരിലെ പാപ്പമാ സീന്‍. സോഷ്യല്‍ മീഡിയ ലാഗ്വേജിലെ സ്ഥിരം കാഴ്ചയാണിന്ന് പാപ്പമാ മീം. ഇതിന് പിന്നാലെ വീണ്ടുമൊരു ട്രെന്റിന് കൂടി തുടക്കം കുറിച്ചിരിക്കുകയാണ് ജയറാം. ആശകള്‍ ആയിരം സിനിമകളുടെ തിയേറ്റര്‍ വിസിറ്റിനിടെയുള്ള ജയറാമിന്റെ വിഡിയോയാണ് വൈറലായി മാറിയത്.

ഇതിന് പിന്നാലെ ഇപ്പോഴിതാ ജയറാമിനെ അനുകരിക്കുന്ന നടി ദിവ്യ പ്രഭയുടെ വിഡിയോയും വൈറലായി മാറിയിരിക്കുകയാണ്. തന്റെ പുതിയ ചിത്രമായ മസ്തിഷ്‌ക മരണത്തിന്റെ തിയേറ്റര്‍ വിസിറ്റിനിടെയാണ് ദിവ്യ പ്രഭ ജയറാമിനെ അനുകരിച്ചത്. അകത്ത് ഷോ നടക്കുമ്പോള്‍ തിയേറ്ററിന്റെ വാതിലില്‍ ചെവി വച്ച് കേള്‍ക്കുകയും തന്റെ പിന്നിലായി നില്‍ക്കുന്നവരോട് ശബ്ദമുണ്ടാക്കരുതെന്ന് ആംഗ്യം കാണിക്കുകയും ചെയ്യുന്ന ദിവ്യയുടെ വിഡിയോ വൈറലാവുകയാണ്.

നേരത്തെ ആശകള്‍ ആയിരം സിനമിയുടെ തിയേറ്റര്‍ വിസിറ്റിനിടെയായിരുന്നു ജയറാമിന്റെ വൈറല്‍ വിഡിയോ സംഭവിക്കുന്നത്. വാതിലില്‍ ചെവി വച്ച് അകത്തെ ശബ്ദം കേള്‍ക്കുകയായിരുന്നു ജയറാം. ഇതിനിടെ വാതില്‍ തുറക്കാന്‍ ശ്രമിച്ച സഹായിയോട് വേണ്ടെന്ന് ആംഗ്യം കാണിക്കുകയുമായിരുന്നു ജയറാം. പിന്നാലെ വിഡിയോ വൈറലാവുകയും നിരവധി പേര്‍ ട്രോളുകളുമായി എത്തുകയും ചെയ്തു.

ഈ രംഗം അതേ പോലെ അനുകരിക്കുകയാണ് ദിവ്യ പ്രഭ. ട്രെന്റിനൊപ്പമുള്ള ദിവ്യയുടെ വിഡിയോയ്ക്ക് ചിലര്‍ കയ്യടിക്കുമ്പോള്‍ ജയറാമിനെ കളിയാക്കിയത് ശരിയല്ലെന്നും പറയുന്നുണ്ട്. അതേസമയം മികച്ച പ്രതികരണങ്ങളാണ് മസ്തിഷ്‌ക മരണം നേടുന്നത്. കൃഷാന്ദ് സംവിധാനം ചെയ്ത സിനിമയില്‍ രജിഷ വിജയന്‍, നിരഞ്ജ് മണിയന്‍പിള്ള, ജഗദീഷ് തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നുണ്ട്.

Divya Prabha imitates Jayaram during theatre visit. video goes viral.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മണ്ഡല പുനര്‍നിര്‍ണയം സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയ്ക്കില്ല; 'ഇത് അമിത് ഷായുടെ ഉറപ്പ്'

ട്രിബ്യൂണല്‍ അനുവദിച്ചാല്‍ വോട്ടര്‍പട്ടികയില്‍ പേര് ഇല്ലാത്തവര്‍ക്ക് ബംഗാളില്‍ വോട്ട് ചെയ്യാം; സുപ്രീം കോടതി

എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ വയോധികയെ ഉപേക്ഷിച്ച നിലയില്‍

ജോലിക്കിടെ കെഎസ്ഇബി ജീവനക്കാരന്‍ കുഴഞ്ഞുവീണു; ചികിത്സാ കിട്ടാതെ മരിച്ചെന്ന് പരാതി; പ്രതിഷേധം

ഇസ്രയേല്‍ - ലെബനൻ സംഘർഷത്തില്‍ വെടിനിര്‍ത്തല്‍, പ്രഖ്യാപനവുമായി ട്രംപ്

SCROLL FOR NEXT