Jana Nayagan വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'ഒടുവില്‍ ജന നായകന്‍ തിയേറ്ററിലേക്ക്'; വരുന്നത് 'എ' സര്‍ട്ടിഫിക്കറ്റോടെ? വ്യാജന്‍ കണ്ടത് 1.2 കോടി ആളുകള്‍!

ജനുവരി ഒമ്പതിന് തിയേറ്ററുകളിലെത്തേണ്ട സിനിമയായിരുന്നു ജനനായകന്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജന നായകന്‍. രാഷ്ട്രീയത്തിലേക്കിറങ്ങിയ വിജയ് അവസാനമായി അഭിനയിച്ച ചിത്രമെന്ന നിലയില്‍ ആരാധകര്‍ ആഘോഷമാക്കാന്‍ തീരുമാനിച്ചിരുന്ന ചിത്രമായിരുന്നു ജന നായകന്‍. എന്നാല്‍ ചിത്രത്തിന്റെ റിലീസ് മുടങ്ങി. വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായിട്ടും ജന നായകന്‍ തിയേറ്ററുകളിലെത്തിയിട്ടില്ല. ആരാധകരുടെ ആ കാത്തിരിപ്പ് ഉടന്‍ അവസാനിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ചിത്രത്തിന് സെന്‍സബര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ബോര്‍ഡ് ചിത്രം കണ്ടുവെന്നും രണ്ട് ദിവസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റായിരിക്കും ലഭിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ ശരിയെങ്കില്‍ ജൂലൈ അവസാനത്തോടെയോ ഓഗസ്റ്റ് ആദ്യ വാരത്തോടെയോ ജന നായകന്‍ തിയേറ്ററുകളിലെത്തും. അതേസമയം ചിത്രത്തിന്റെ വ്യാജ പതിപ്പ് കണ്ടത് 1.2 കോടിയ്ക്ക് മുകളിലാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇക്കാര്യം പൊലീസ് മദ്രാസ് ഹൈക്കോടതിയെ അറിയിച്ചതായാണ് തമിഴ്മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജനുവരി ഒമ്പതിന് തിയേറ്ററുകളിലെത്തേണ്ട സിനിമയായിരുന്നു ജനനായകന്‍. വിജയ്‌ക്കൊപ്പം മലയാളി നടി മമിത ബൈജുവും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിലെ നായിക പൂജ ഹെഗ്‌ഡെയാണ്. എച്ച് വിനോദാണ് സംവിധാനം. ബോബി ഡിയോള്‍, പ്രിയ മണി, ഗൗതം വാസുദേവ് മേനോന്‍, പ്രകാശ് രാജ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. കാത്തിരിപ്പുകള്‍ക്കൊടുവില്‍ ജനനായകന്‍ തിയേറ്ററുകളിലെത്തുമ്പോള്‍, മുഖ്യമന്ത്രി കൂടിയായ വിജയ്‌യുടെ ആരാധകര്‍ വന്‍ വരവേല്‍പ്പാകും നല്‍കുകയെന്നുറപ്പാണ്.

Finally Jana Nayagan is about hit theatres. As per reports the Vijay starrer will be out with A certificate.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അന്നു വിഎസ് സെക്രട്ടേറിയറ്റില്‍ ഓഫിസ് ചോദിച്ചിട്ടും കൊടുത്തില്ല, ഏകാന്ത തടവുകാരനെപ്പോലെയാക്കി ജനങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തി'; സി ദിവാകരന്‍ അഭിമുഖം

സ്റ്റാര്‍ഡം ബാധ്യതയായി, ഇല്ലായിരുന്നെങ്കില്‍ പേട്രിയറ്റ് കുറേക്കൂടി നല്ല സിനിമയായേനെ: പൃഥ്വിരാജ്

റൊണാൾഡോ- മോഡ്രിച്; ഇതിഹാസ നായകൻമാരിൽ ഒരാളുടെ അവസാന ലോകകപ്പ് മത്സരം ഇന്ന്!

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya Plus KN 630 lottery result

വരുമാനത്തിന് മറ്റു മാര്‍ഗങ്ങള്‍ തേടണമെന്ന് മന്ത്രി; അച്ചപ്പവും കുഴലപ്പവും വിറ്റ് സ്വകാര്യ ബസ് ജീവനക്കാരുടെ പ്രതിഷേധം