Inji Vellam വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'സായ് പല്ലവിയിൽ നിന്ന് ഇതൊട്ടും പ്രതീക്ഷിച്ചില്ല'; ബോയ്‌കട്ട് ലുക്കിൽ നടി, ശ്രദ്ധേയമായി 'ഇഞ്ചി വെല്ല'ത്തിലെ ലിറിക്കൽ ​ഗാനം

ബോയ്‌കട്ട് ലുക്കിലാണ് നടിയെ കാണാൻ കഴിയുക.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

വിജയ് സേതുപതി, സായ് പല്ലവി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഇഞ്ചി വെല്ലം'. ചിത്രത്തിലെ 'ആച്ചി ആച്ചി...' എന്ന പാട്ടിന്റെ ലിറിക്കൽ വിഡിയോ അണിയറപ്രവർത്തകർ ഇന്നലെ പുറത്തുവിട്ടിരുന്നു. പാട്ടിലെ സായ് പല്ലവിയുടെ ലുക്കാണ് ആരാധകരെ ഒന്നടങ്കം ഞെട്ടിപ്പിച്ചിരിക്കുന്നത്. ബോയ്‌കട്ട് ലുക്കിലാണ് നടിയെ കാണാൻ കഴിയുക.

എആർ റഹ്‌മാൻ സംഗീതം നൽകിയിരിക്കുന്ന ​ഗാനം രചിച്ചിരിക്കുന്നത് ഇളങ്കോ കൃഷ്ണനാണ്. വൈശാലി സാമന്തും ശരണ്യ ശ്രീനിവാസും ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. ഗർഭിണിയായ കഥാപാത്രമായാണ് സായ് പല്ലവിയെ കാണാനാവുക. 'ഇങ്ങനെയൊരു ലുക്കിൽ സായ് പല്ലവിയെ പ്രതീക്ഷിച്ചതേ ഇല്ലെ'ന്നാണ് പലരും കുറിച്ചിരിക്കുന്നത്.

'രാമായണ', 'ഒഎം', 'ഇ‍ഞ്ചി വെല്ലം'... ഒരു മാസം തന്നെ സായ് പല്ലവിയെ മൂന്ന് വ്യത്യസ്ത ലുക്കിൽ കാണാനായെന്നും' ചിലർ കുറിച്ചിട്ടുണ്ട്. 'ഇഞ്ചി വെല്ലം' എന്ന ചിത്രത്തിന്റെ ഭൂരിഭാഗവും കൊൽക്കത്തയിലാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

എന്നാൽ, ചിത്രത്തിലെ കഥാപാത്രങ്ങളെക്കുറിച്ചോ കഥയെക്കുറിച്ചോ ഉള്ള വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. വിജയ് സേതുപതിയും സായ് പല്ലവിയും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. മദ്രാസ് ടോക്കീസും ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. അടുത്ത വർഷം ജനുവരി 29ന് ചിത്രം തിയറ്ററുകളിലെത്തും.

2025 ൽ പുറത്തിറങ്ങിയ 'തഗ് ലൈഫ്' ആണ് മണിരത്നത്തിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. ബോക്‌സ് ഓഫീസിൽ സർപ്രൈസ് ഹിറ്റായി മാറിയ 'ബത്ത'യിലാണ് വിജയ് സേതുപതി അവസാനമായി അഭിനയിച്ചത്. 'രാമായണ', 'ഒഎം' എന്നിവയാണ് സായ് പല്ലവിയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രങ്ങൾ.

First song from Sai Pallavi's Inji Vellam has been unveiled.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മുഖ്യമന്ത്രി മിടുമിടുക്കന്‍; കാണാന്‍ ആരുവന്നാലും സ്വാഗതം; ചങ്ങനാശേരിക്കാരനെ പോലെ നിഷേധിക്കില്ല'

കൽത്തൂണിൽ തെളിയാത്ത ദീപവും മുന്നണി രാഷ്ട്രീയത്തിലെ കനലും; തിരുപ്പറങ്കുൻറം വിവാദത്തിൽ വിജയ് സർക്കാരിന് മുന്നിൽ ഇനി എന്ത്?

ചപ്പാത്തി, ചോറ്, പരിപ്പ് കറി, ചിക്കനോ പച്ചക്കറിയോ...; ഇനി ദീര്‍ഘദൂര ട്രെയിനുകളില്‍ 'ഫ്‌ലൈറ്റ്' ഭക്ഷണം, തയ്യാറാക്കുന്നത് പ്രമുഖ ക്ലൗഡ് കിച്ചണുകള്‍

FACT- ൽ ബാർജ് മാസ്റ്റർ, ഫിറ്റർ കം റിഗ്ഗർ ഒഴിവുകൾ; ITI മുതൽ യോഗ്യത

'പ്രിയദര്‍ശനി പദ്ധതി സ്വകാര്യ ബസുകളിലും നടപ്പാക്കണം'; നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലില്‍ അപ്പീല്‍