Diljit Dosanjh  ഇൻസ്റ്റ​ഗ്രാം
Entertainment

'കുട്ടികളിൽ തെറ്റായ സ്വാധീനമുണ്ടാക്കും'; 'പട്യാല പെ​ഗ്' ഉൾപ്പെടെയുള്ള ​ഗാനങ്ങൾക്ക് ദിൽജിത് ദോസാഞ്ജിന്റെ സം​ഗീത പരിപാടിയിൽ വിലക്ക്

ചണ്ഡീഗഡ് സ്വദേശിയായ ഡോ പണ്ഡിത് റാവു ധാരേനാവർ ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി നൽകിയിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

പഞ്ചാബി ഗായകനും നടനുമായ ദിൽജിത് ദോസാഞ്ജിന്റെ ഇൻഡോറിൽ നടക്കാനിരിക്കുന്ന സംഗീതപരിപാടിയിൽ ​ഗാനങ്ങൾ ആലപിക്കുന്നതിന് വിലക്ക്. നാല് ​ഗാനങ്ങൾക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. മദ്യം, മയക്കുമരുന്ന്, അക്രമം എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന വരികൾ അടങ്ങിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി 'പട്യാല പെഗ്', '5 താരാ', ‘കേസ്’, 'ജാട്ട് ഫയർ കർദാ' എന്നീ ഗാനങ്ങൾക്കാണ് ഇൻഡോർ ജില്ലാ ശിശുസംരക്ഷണ വിഭാഗം വിലക്കേർപ്പെടുത്തിയത്.

നവംബർ 15 ന് സംഘടിപ്പിക്കുന്ന 'ഓറ ഇന്ത്യ ടൂറി'ന്റെ ഭാഗമായാണ് ദിൽജിത് ദോസാഞ്ജ് ഇൻഡോറിൽ സംഗീതപരിപാടി അവതരിപ്പിക്കുന്നത്. വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള ജില്ലാ ശിശുസംരക്ഷണ ഓഫീസർ നവംബർ ആറിന് പരിപാടി നടക്കുന്ന സ്ഥലത്തെ മാനേജർക്ക് ഇതുസംബന്ധിച്ച് നിർദേശം നൽകുകയായിരുന്നു.

അഞ്ചു വയസ്സിന് മുകളിലുള്ള കുട്ടികൾക്കും പ്രവേശനമുള്ള പരിപാടിയിൽ ഇത്തരം ഗാനങ്ങൾ അവതരിപ്പിക്കുന്നത് തെറ്റായ സ്വാധീനം ചെലുത്തുമെന്ന് കാണിച്ചാണ് നടപടി. ചണ്ഡീഗഡ് സ്വദേശിയായ ഡോ പണ്ഡിത് റാവു ധാരേനാവർ ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി നൽകിയിരുന്നു.

മദ്യം, മയക്കുമരുന്ന്, അക്രമം എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന പാട്ടുകൾ ലൈവ് ഷോകളിൽ ഉൾപ്പെടെ ഉപയോഗിക്കുന്നത് തടയണമെന്ന 2019 ജൂലായിലെ പഞ്ചാബ്- ഹരിയാന ഹൈക്കോടതി ഉത്തരവ് പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Four songs banned from Diljit Dosanjh's Concert.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വാശ്രയ സ്വയംഭരണ കോളജുകളില്‍ പുതിയ കോഴ്‌സുകള്‍ക്ക് സര്‍ക്കാര്‍ അനുമതി വേണ്ട; എന്‍ഒസി പുതുക്കുന്നതിനും ഇളവ്

ഓൺലൈൻ വഴി വാങ്ങിയ ചെരുപ്പ് മാറ്റാൻ ശ്രമിച്ച വയോധികന് നഷ്ടമായത് 2.69 ലക്ഷം രൂപ; വാട്സാപ്പ് വിഡിയോ കോളിലൂടെ തട്ടിപ്പ്

തിയേറ്ററിനുള്ളിൽ 13 കാരിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതി പൊലീസ് പിടിയിൽ

പാക് ബൗളിങ്ങില്‍ പതറി ഇന്ത്യ, രക്ഷകനായി അര്‍ജുന്‍ രാജ്പുത്; 208ന് പുറത്ത്

7.4 ശതമാനം പലിശ, മാസംതോറും വരുമാനം; അറിയാം പോസ്റ്റ് ഓഫീസ് മന്ത്‌ലി ഇന്‍കം സ്‌കീം