Hanuman 2: The Rise of Vanaras special arrangement
Entertainment

‘ഹനുമാൻ 2 ദ് റൈസ് ഓഫ് വാനരാസ്’ പ്രഖ്യാപിച്ചു; നായകനായി പഞ്ച വൈഷ്ണവ് തേജ്

യുവതാരം പഞ്ച വൈഷ്ണവ് തേജാണ് ചിത്രത്തിൽ നായകനായെത്തുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

‘ഹനുമാൻ 2 - ദ് റൈസ് ഓഫ് വാനരാസ്’ ഔദ്യോഗികമായി പ്രഖ്യാപിച്ച് പ്രൈംഷോ എന്റർടെയ്ൻമെന്റ്. ഇന്ത്യൻ സിനിമയിലെ വമ്പൻ വിജയങ്ങളിലൊന്നായി മാറിയ ‘ഹനുമാൻ’ ചിത്രത്തിന് ശേഷം തങ്ങളുടെ ഫാന്റസി സിനിമാ പ്രപഞ്ചം കൂടുതൽ വിപുലീകരിക്കുകയാണ് ഇതിലൂടെ പ്രൈം ഷോ എന്റെർറ്റൈന്മെന്റ്സ്. യുവതാരം പഞ്ച വൈഷ്ണവ് തേജാണ് ചിത്രത്തിൽ നായകനായെത്തുന്നത്.

ഫാന്റസിക്കും മിത്തോളജിക്കും ഭാവനയ്ക്കും പ്രാധാന്യം നൽകുന്ന ബിഗ് ബജറ്റ് ചിത്രമായി ഒരുങ്ങുന്ന സിനിമ സംവിധാനം ചെയ്യുന്നത് വിഐ. ആനന്ദാണ്. കെ. നിരഞ്ജൻ റെഡ്ഡിയും ചൈതന്യ റെഡ്ഡിയും ചേർന്നാണ് പ്രൈംഷോ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ചിത്രം നിർമ്മിക്കുന്നത്.

‘ഹനുമാൻ’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ച ഫാന്റസി ലോകത്തിന് പുതിയൊരു അധ്യായം തുറക്കുകയാണ് ‘ഹനുമാൻ 2 - ദ് റൈസ് ഓഫ് വാനരാസ്’. ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനത്തോടൊപ്പം പുറത്തിറക്കിയ പോസ്റ്ററും ഏറെ ശ്രദ്ധേയമാണ്. മേഘങ്ങൾക്കിടയിലൂടെ ഉയർന്നുപോകുന്ന ഒരാളെയും അതിനുചുറ്റും പ്രത്യക്ഷപ്പെടുന്ന ഭീമാകാരമായ ദിവ്യവാലും അതീന്ദ്രിയമായ ദൈവിക സാന്നിധ്യവും ഉൾക്കൊള്ളുന്ന ദൃശ്യമാണ് പോസ്റ്ററിലുള്ളത്.

ചിത്രത്തിന്റെ മിസ്റ്റിക് ഫാന്റസി ലോകത്തിലേക്കുള്ള കൗതുകമുണർത്തുന്ന സൂചനയാണ് ഈ പോസ്റ്റർ നൽകുന്നത്. ചിത്രത്തിന്റെ പ്രമേയത്തെയും കഥാപാത്രങ്ങളെയും കുറിച്ച് കൂടുതൽ അറിയാനുള്ള ആകാംക്ഷയും ടൈറ്റിൽ പ്രഖ്യാപനം സൃഷ്ടിച്ചിട്ടുണ്ട്. ഫാന്റസിയും ഭാവനാത്മകമായ കഥപറച്ചിലും വ്യത്യസ്തമായ രീതിയിൽ അവതരിപ്പിക്കുന്ന സംവിധായകൻ വിഐ ആനന്ദിന്റെ സാന്നിധ്യമാണ് ചിത്രത്തിന്റെ മറ്റൊരു പ്രധാന സവിശേഷത.

‘ഹനുമാൻ’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ ഇന്ത്യൻ സിനിമയിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ച പ്രൈംഷോ എന്റർടെയ്ൻമെന്റ്, നിലവിൽ മെഗാ സുപ്രീം ഹീറോ സായ് ദുര്‍ഗ തേജിനെ നായകനാക്കി എസ്‌വൈജിയും കിച്ച സുദീപിനെ നായകനാക്കി ബിആർബിയും നിർമ്മിച്ചുവരികയാണ്.

കെ നിരഞ്ജൻ റെഡ്ഡിയും ചൈതന്യ റെഡ്ഡിയും തങ്ങളുടെ ബാനറിന് കീഴിൽ വ്യത്യസ്തവും വലിയ കാൻവാസിലുള്ളതുമായ സിനിമകൾ ഒരുക്കുന്നതിന്റെ തുടർച്ചയായാണ് പുതിയ ഫാന്റസി സംരംഭവും പ്രഖ്യാപിച്ചിരിക്കുന്നത്. ‘ഹനുമാൻ’ നേടിയ വൻ വിജയത്തിന് ശേഷം അതേ ഫാന്റസി പ്രപഞ്ചത്തെ പുതിയൊരു തലത്തിലേക്ക് എത്തിക്കാനുള്ള ശ്രമം കൂടിയാണ് ‘ഹനുമാൻ 2 - ദ് റൈസ് ഓഫ് വാനരാസ്’. മാർക്കറ്റിംഗ് - ഹാഷ്ടാഗ് മീഡിയ, പിആർഒ- ശബരി.

Hanuman 2: The Rise of Vanaras first look poster out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒറ്റ ദിനം കൊണ്ട് 5100 ജീവനക്കാര്‍ കോടിപതികള്‍, ജാക്ക്‌പോട്ട് സമ്മാനിച്ച് ആന്ത്രോപിക്; ചരിത്രം കുറിച്ച് ഐപിഒ

അപ്‌സൈഡ്- ഡൗണ്‍ ഫ്രണ്ട് ഫോര്‍ക്കുകള്‍, ഇലക്ട്രോണിക് ത്രോട്ടില്‍ ബോഡി; പള്‍സര്‍ ആര്‍എസ് 200 അപ്‌ഡേറ്റ് വേര്‍ഷന്‍ വിപണിയില്‍

ബീനാച്ചി എസ്റ്റേറ്റ് ഏറ്റെടുക്കല്‍ വീണ്ടും സജീവം; മധ്യപ്രദേശ് സര്‍ക്കാരിന്റെ ആവശ്യം 280 കോടി രൂപ

മൂന്നാം ദിനം വെടിക്കെട്ട്; 13ാം ശതകവുമായി രാഹുല്‍; ഗില്ലിന് രണ്ട് റണ്‍സിന് സെഞ്ച്വറി നഷ്ടം; ദേവ്ദത്തിനും പന്തിനും ഫിഫ്റ്റി; ന്യൂസിലന്‍ഡിനെതിരെ ലീഡ്

'ചെറുപ്പത്തിലേറ്റവും ഇഷ്ടപ്പെട്ട സിനിമകളിലൊന്നാണ് 'ഇൻ ഹരിഹർ ന​ഗർ'; അതിൽ സിദ്ദിഖ് ഇക്ക ഒഴിച്ച് ബാക്കിയെല്ലാവരുടെയും കൂടെ ഞാൻ അഭിനയിച്ചു'