Mohanlal, Hashir, Vijay 
Entertainment

'മോഹന്‍ലാല്‍, വിജയ്, പിന്നെ ഹാഷിറും...'; മമ്മൂട്ടിയ്ക്കും രജനിക്കും കിട്ടാക്കനിയായ എലൈറ്റ് ക്ലബ്ബില്‍ വാഴ 2

പല റെക്കോര്‍ഡുകളും സ്വന്തം പേരിലാക്കിയിട്ടുണ്ട് വാഴ 2

Author : സമകാലിക മലയാളം ഡെസ്ക്

ബോക്‌സ് ഓഫീസ് ഇളക്കി മറിക്കുകയാണ് വാഴ 2. വലിയ താരങ്ങളൊന്നുമില്ലാതെ എത്തിയ ചിത്രം ആദ്യ ഭാഗത്തേക്കാള്‍ വലിയ വിജയമായിരിക്കുകയാണ്. സോഷ്യല്‍ മീഡിയ താരങ്ങളായ ഹാഷിര്‍, അലന്‍, വിനായക്, അജിന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. വാഴ ഒന്നിലൂടെ അരങ്ങേറിയ സംഘം പ്രധാന വേഷത്തിലെത്തുന്ന ആദ്യ ചിത്രം തന്നെ 50 കോടി പിന്നിട്ടിരിക്കുകയാണ്.

മലയാള സിനിമയില്‍ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിജയമാണ് വാഴ 2വിലൂടെ ഹാഷിര്‍ സ്വന്തമാക്കിയിരിക്കുന്നത്. ഇതിനോടകം തന്നെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ പലതാണ് ചിത്രം പിന്നിട്ടത്. മൂന്ന് ദിവസം കൊണ്ട് തന്നെ ആദ്യ ഭാഗത്തിന്റെ ലൈഫ് ടൈം കളക്ഷന്‍ റെക്കോര്‍ഡ് പിന്നിട്ട വാഴ 2 മറ്റ് പല റെക്കോര്‍ഡുകളും സ്വന്തം പേരിലാക്കിയിട്ടുണ്ട്.

ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ താരങ്ങളായ മോഹന്‍ലാല്‍, രജനികാന്ത്, വിജയ് തുടങ്ങിയവര്‍ക്കൊപ്പം ഇടം പിടിക്കുന്ന റെക്കോര്‍ഡും ഹാഷിര്‍ വാഴ 2വിലൂടെ നേടിയിട്ടുണ്ടെന്നതും കൗതുകകരമാണ്. ചിത്രം ഞായാറഴ്ച കേരളത്തില്‍ നിന്നും മാത്രമായി നേടിയത് എട്ട് കോടിയാണ്. കേരളത്തില്‍ ഒരൊറ്റ ദിവസത്തില്‍ എട്ട് കോടി എന്ന നേട്ടം സ്വന്തമാക്കിയവരുടെ പട്ടികയില്‍ ഹാഷിറിന് മുമ്പുള്ളത് മോഹന്‍ലാല്‍, രജനികാന്ത്, വിജയ് എന്നിവര്‍ മാത്രമാണ്.

എന്നാല്‍ റിലീസ് ദിനമല്ലാതെ കേരളത്തില്‍ നിന്നും ഒരു ദിവസം എട്ട് കോടി നേടിയവരുടെ പട്ടികയില്‍ ഹാഷിറിനൊപ്പമുള്ളത് മോഹന്‍ലാലും വിജയ് മാത്രമാണെന്നതും കൗതുകമാണ്. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് ഈ രണ്ട് റെക്കോര്‍ഡും ഇപ്പോഴും അന്യമാണെന്നതും രസകരമായ വസ്തുതയാണ്. എമ്പുരാന്‍, ലിയോ, കൂലി എന്നീ ചിത്രങ്ങളാണ് നേരത്തെ കേരളത്തില്‍ നിന്നും ഒരു ദിവസം എട്ട് കോടിയിലധികം നേടിയത്. കൂലി റിലീസ് ദിവസമാണ് ഈ നേട്ടം സ്വന്തമാക്കിയത്.

നാല് ദിവസത്തിനുള്ളില്‍ ചിത്രം 59.9 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. പല വലിയ താരങ്ങള്‍ക്കും ഇപ്പോഴും എത്തിപ്പിടിക്കാനാകാത്ത അമ്പത് കോടിയെന്ന നേട്ടം പിന്നിട്ട ചിത്രം നൂറ് കോടിയിലേക്കുള്ള കുതിപ്പിലാണെന്നാണ് കരുതപ്പെടുന്നത്. നവാഗതനായ സവിന്‍ സ ആണ് ചിത്രത്തിന്റെ സംവിധാനം. വിപിന്‍ ദാസാണ് ചിത്രത്തിന്റെ രചന. 2024 ല്‍ പുറത്തിറങ്ങിയ വാഴയുടെ രണ്ടാം ഭാഗമാണ് ചിത്രം.

Hashir and team joins Mohanlal and Vijay in an elite list. Surpasses Mammootty and Rajinikanth too.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മലയിടംതുരുത്ത് കോളനിയില്‍ നാളെ കുടിയൊഴിപ്പിക്കല്‍ ഉണ്ടാകില്ല; സര്‍ക്കാര്‍ താമസക്കാര്‍ക്ക് ഒപ്പമെന്ന് മന്ത്രി റോജി എം ജോണ്‍

Today's Rashi Phalam May 23|പുതിയ പ്രണയബന്ധം ഉടലെടുക്കും

മകൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോയി, തളിപ്പറമ്പ് സ്വദേശി മസ്കറ്റിൽ മരിച്ചു

പിണറായി സ്തുതിപാഠകരുടെ പിടിയില്‍, വ്യക്തിപൂജ ആസ്വദിക്കുന്നു; ഗോവിന്ദന്‍ പാര്‍ട്ടിയെ ഇല്ലാതാക്കിയെന്നും വിമര്‍ശനം

ഭക്ഷ്യപാനീയ വിതരണ സ്ഥാപനങ്ങളില്‍ പരിശോധന; 75 കടകള്‍ക്ക് നോട്ടീസ്, മൂന്നെണ്ണം പൂട്ടാന്‍ നിര്‍ദേശം

SCROLL FOR NEXT