Aadu 3 
Entertainment

'ആട് ഫ്രാഞ്ചൈസ് ഞാന്‍ അവസാനിപ്പിക്കുകയാണ്; വിഷമമുണ്ട്, പക്ഷെ അതാണ് ശരി'; വെളിപ്പെടുത്തി മിഥുന്‍ മാനുവല്‍ തോമസ്

നമ്മള്‍ തന്നെ മരിക്കുവോളം ആട് ചെയ്യണം എന്നില്ല

സമകാലിക മലയാളം ഡെസ്ക്

ആട് ത്രീയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. മാര്‍ച്ച് 19 ന് ഷാജി പാപ്പനും തീയേറ്ററുകളില്‍ ഓട്ടം തുടങ്ങും. ഇത്തവണ രണ്ട് ടൈം ലൈനില്‍ കഥ പറയുന്ന ബ്രഹ്മാണ്ഡ ചിത്രമായാണ് ആട് എത്തുന്നത്. തിയേറ്ററില്‍ പരാജയപ്പെട്ടൊരു സിനിമയ്ക്ക് മൂന്നാം ഭാഗം വരെ എത്തുന്നുവെന്നത് തന്നെ സമാനതകളില്ലാത്ത സംഭവമാണ്. എന്താണ് സംവിധായകന്‍ മിഥുന്‍ മാനുവല്‍ ഒരുക്കി വച്ചിരിക്കുന്നതെന്ന് അറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍.

അതേസമയം ആട് ത്രീയോടെ താന്‍ ആട് പരമ്പര അവസാനിപ്പിക്കുകയാണെന്നാണ് മിഥുന്‍ മാനുവല്‍ തോമസ് പറയുന്നത്. മൂന്നാം ഭാഗമെത്തുന്നത് രണ്ട് ഭാഗങ്ങളായാണ്. ആദ്യ ഭാഗമാണ് ഈ ആഴ്ചയെത്തുന്നത്. ആദ്യ ഭാഗത്തിന് നല്ല പ്രതികരണം ലഭിച്ചാല്‍ രണ്ടാം ഭാഗമെത്തുമെന്നും മിഥുന്‍ മാനുവല്‍ പറയുന്നു. ക്ലബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് മിഥുന്‍ ഇക്കാര്യം അറിയിച്ചത്.

''ആട് ഫ്രാഞ്ചൈസ് ഞാന്‍ അവസാനിപ്പിക്കുകയാണ്. ഇനി മറ്റാരെങ്കിലുമൊക്കെ റീവാംബ് ചെയ്യട്ടെ. അങ്ങനേയും ചെയ്യാമല്ലോ. ഈ കഥാപാത്രങ്ങളൊക്കെ അവിടെ തന്നെയുണ്ടല്ലോ. മറ്റാര്‍ക്കെങ്കിലും സ്പിന്‍ ഓഫ് എടുക്കാം. അത് ഫ്രൈഡെ ഫിലിം ഹൗസിന്റെ തീരുമാനമാണ്. തീര്‍ച്ചയായും അത് അങ്ങനെയാണ് സംഭവിക്കേണ്ടത്. ഒരു ജനറേഷന്‍ ഒരു കഥാപാത്രത്തെ എടുത്ത് ചെയ്യുന്നു. അത് കഴിഞ്ഞ് വരുന്ന ഫിലിംമേക്കേഴ്‌സ് റിവാംബ് ചെയ്യുന്നു. അങ്ങനൊക്കെ വന്നിട്ടുണ്ട്. സിനിമയില്‍ അങ്ങനൊക്കെ സംഭവിക്കാറുണ്ട്. ബ്ലേഡ് റണ്ണറില്‍ നമ്മള്‍ അന്ന് കണ്ട ടേക്ക് അല്ല ഇപ്പോള്‍ വന്നത്. ഇഷ്ടപ്പെടുന്ന ഫിലിം മേക്കേഴ്‌സ് അടുത്ത തലമുറയില്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് ചെയ്യാം. അങ്ങനെയാണ് അതിന്റെ രീതി. അങ്ങനയേ ചെയ്യാവൂ. നമ്മള്‍ തന്നെ മരിക്കുവോളം ആട് ചെയ്യുക എന്നതല്ല'' മിഥുന്‍ മാനുവല്‍ പറയുന്നു.

''അതിനാല്‍ പ്രേക്ഷകര്‍ അവസരം തന്നാല്‍ ആട് ത്രീ രണ്ടാംപര്‍ട്ടിലൂടെ ഈ യൂണിവേഴ്‌സ് അവസാനിപ്പിക്കും. അതും പ്രേക്ഷകര്‍ അവസരം തന്നാല്‍. ഇല്ലെങ്കില്‍ ഇതോടെ അവസാനിക്കും. നാല് സിനിമയൊക്കെ പോരെ. ആ കഥാപാത്രത്തിന് ഒരു ഗ്ലോറിയസ് എക്‌സിറ്റ് കൊടുത്താല്‍ പ്രേക്ഷകരുടെ മനസില്‍ ഉണ്ടാകും. ആര്‍ക്കങ്കിലുമൊക്കെ ചെയ്യാം. അത് നിര്‍മാതാവിന്റെ തീരുമാനമാണ്. വിജയ് ബാബു സമ്മതിച്ചു. ഇപ്പോള്‍ അങ്ങനെയാണ് തിരക്കഥ സെറ്റ് ചെയ്ത് വച്ചിരിക്കുന്നതും. ഞാന്‍ മാറുന്നുവെന്നേയുള്ളൂ. ആര്‍ക്കു വേണെങ്കിലും തുടരാം'' എന്നും സംവിധായകന്‍ പറയുന്നു.

വിഷമമുണ്ട്. ജീവിതത്തിന്റെ ഭാഗമായ, മലയാളികളുടെ ഇടയിലേക്ക് നമ്മളെ എത്തിച്ച ഫ്രാഞ്ചൈസ് നിര്‍ത്തുക എന്ന് പറയുമ്പോള്‍ വിഷമമുണ്ട്. പക്ഷെ വിഷമത്തേക്കാളുപരിയായി നല്ല രീതിയില്‍ നിര്‍ത്തുക എന്നതാണ് എന്റെ ഹൈ എന്നും മിഥുന്‍ മാനുവല്‍ തോമസ് പറയുന്നു.

I am done with Aadu franchise says Midhun Manuel Thomas.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വോട്ടെടുപ്പ് തീയതി ഇന്നറിയാം; തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനം വൈകീട്ട് നാലിന്

പാലക്കാട് ജിഎസ്ടി വകുപ്പില്‍ കൂട്ട നടപടി, 18 ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

ഒരു തെറ്റ് മതി, ChatGPT-യിലെ എല്ലാ ചാറ്റും ലീക്കാകും

ഡോ. കെ വി ജോണി അന്തരിച്ചു; രാജ്യത്തെ ആദ്യ വൃക്കമാറ്റ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ വിദ​ഗ്ധൻ

2 ചുവപ്പ് കാര്‍ഡുകള്‍, സമനിലക്കുരുക്ക്; ബയേണ്‍ മ്യൂണിക്ക് തോല്‍ക്കാതെ പിടിച്ചു നിന്നു

SCROLL FOR NEXT