Indrans 
Entertainment

'ഇന്ദ്രന്‍സിന് അതിവിനയം; മമ്മൂട്ടിയ്ക്ക് വരെ ദേഷ്യം വന്നു, ഇത്ര ഓവറാകരുത്'; കടന്നാക്രമിച്ച് സോഷ്യല്‍ മീഡിയ

'ആ മനുഷ്യന്‍ ആര്‍ക്കും ദ്രോഹം ഇല്ലാതെ ഏതിലെയെങ്കിലും ജീവിച്ചു പൊയ്‌ക്കോട്ടേ'

സമകാലിക മലയാളം ഡെസ്ക്

ഇന്ദ്രന്‍സ് നായകനായി എത്തുന്ന പുതിയ സിനിമ ആശാന്റെ ട്രെയ്‌ലര്‍ ലോഞ്ച് കഴിഞ്ഞ ദിവസമാണ് നടന്നത്. പരിപാടിയില്‍ പങ്കെടുക്കാന്‍ മമ്മൂട്ടിയുമെത്തിയിരുന്നു. ഇന്ദ്രന്‍സിനെ ചേര്‍ത്തു നിര്‍ത്തി മമ്മൂട്ടി പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇന്ദ്രന്‍സ് അടക്കമുള്ള താരങ്ങള്‍ക്കൊപ്പം മമ്മൂട്ടി സെല്‍ഫിയെടുത്തതും വൈറലായി മാറിയിരുന്നു.

സെല്‍ഫിയെടുക്കുന്നതിനിടെ നിലത്ത് മുട്ടുകുത്തി നില്‍ക്കാന്‍ പോയ ഇന്ദ്രന്‍സിനോട് മമ്മൂട്ടി എഴുന്നേറ്റ് നില്‍ക്കാന്‍ പറയുന്ന വിഡിയോയും വൈറലായിരുന്നു. മറ്റുള്ളവര്‍ക്കും ഫ്രെയിമിനുള്ളില്‍ ഇടം കിട്ടാനായി ഇന്ദ്രന്‍സ് നിലത്തിരിക്കാന്‍ തയ്യാറായത്. സംഭവം വൈറലായതോടെ സോഷ്യല്‍ മീഡിയ രണ്ട് തട്ടിലായിരിക്കുകയാണ്.

ഇന്ദ്രന്‍സിന്റെ എളിമയേയും മമ്മൂട്ടി അദ്ദേഹത്തിന് നല്‍കിയ ബഹുമാനത്തേയും പ്രശംസിക്കുകയാണ് ഒരു ഭാഗം. എന്നാല്‍ ഇന്ദ്രന്‍സിന്റേത് അതിവിനയം ആണെന്നാണ് മറ്റ് ചിലരുടെ വിമര്‍ശനം. ശക്തമായ ഭാഷയിലാണ് സോഷ്യല്‍ മീഡിയ ഇന്ദ്രന്‍സിനെ വിമര്‍ശിക്കുന്നത്.

'ഇന്ദ്രന്‍സ് ചേട്ടന്‍ സ്വന്തം വില മനസ്സിലാക്കണം.. വലിയ ഡീപ്പ് ആയി നിഷ്‌കളങ്കത കാണിക്കരുത്.. ജയറാമേട്ടന്റെ പോലെ വിനയം ഫോള്‍സെയ്ല്‍ ആയി കൊടുക്കരുത്, ഇന്ദ്രന്‍സ് ഇപ്പോഴും അയാളുടെ വില മനസിലാക്കാത്ത ഒരാള്‍ ആണ്, മമ്മൂക്കയ്ക്ക് അധികം ആവശ്യം ഇല്ലാതെ ആരും എളിമ കാണിക്കുന്നത് ഇഷ്ടം അല്ല പിന്നെ ആവശ്യം ഇല്ലാതെ എളിമ കാണിക്കുമ്പോ കൂടെ ഉള്ളവര്‍ക്ക് ആണ് ബുദ്ധിമുട്ട്, ജയറാമിനെ പോലെ വിനയ കുനിയന്‍ ആകരുത്, ഇന്ദ്രന്‍സിന്റെ അതിവിനയം കണ്ട് മമ്മൂക്കയ്ക്ക് ചെറുതായി ദേഷ്യം വരുന്നത് ശരിക്കും അറിയാം. ചില മനുഷ്യര്‍ ഈ അതിവിനയം കാണിക്കുന്നത് ചിലപ്പോള്‍ വളരെ ആര്‍ട്ടിഫിഷ്യലായും ബോറായും തോന്നും, പ്രതിഫലക്കാര്യത്തില്‍ അത്ര വിനയം ഇല്ല' എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

'എണീറ്റ് നില്ലടോ. ഫേസ്ബുക്കില്‍ ലക്ഷകണക്കിന് ലൈക്കുകളും പുകഴ്ത്തലുകളും കിട്ടേണ്ട ഇന്ദ്രന്‍സ് ഏട്ടന്റ അതിവിനയ വൈറല്‍ ഫോട്ടോയേ ആണ് മമ്മൂക്ക നൈസ് ആയിട്ട് ഇല്ലാതാക്കിയത്. ഇത്രയും വിനയം ഒന്നും വേണ്ട മോനെ ഇന്ദ്രു. ഓവര്‍ വിനയം ഫ്രോഡ് ലക്ഷണമാണ്, സത്യത്തില്‍ ഇന്ദ്രന്‍സ് ചേട്ടന്റെ വിനയം ഇത്തിരി ഓവര്‍ ആണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്' എന്നും ചിലര്‍ പറയുന്നുണ്ട്.

അതേസമയം ഇന്ദ്രന്‍സിന്റേത് അതിവിനയമല്ലെന്നും അദ്ദേഹം യഥാര്‍ത്ഥത്തില്‍ അങ്ങനെ തന്നെയാണെന്നുമാണ് മറ്റ് ചിലര്‍ പറയുന്നത്. 'ആ മനുഷ്യന്‍ ആര്‍ക്കും ദ്രോഹം ഇല്ലാതെ ഏതിലെയെങ്കിലും ജീവിച്ചു പൊയ്‌ക്കോട്ടേ... ഇനി അങ്ങേരെ കൂടി പോസ്റ്റ് ഇട്ടു തെറി കേള്‍പ്പിച്ചില്ലെങ്കില്‍ സമാധാനം കിട്ടില്ല അല്ലേ' എന്നാണ് താരത്തെ പിന്തുണച്ചെത്തുന്നവര്‍ ചോദിക്കുന്നത്.

'സത്യത്തില്‍ ഇന്ദ്രന്‍സ് ഇവിടെ അതി വിനയം കാണിച്ചു അവിടെ ഇരുന്നതാണെന്നു തോന്നിയില്ല. പുറകില്‍ കൊച്ചുമായി ഒക്കെ നിക്കുന്നതു കൊണ്ടു അവരെ കവര്‍ ചെയ്യണ്ടെന്നു കരുതി ഒന്നു താന്നിരുന്നതായ തോന്നിയത്. ഈ വിനയം ഒക്കെ പുള്ളി അഭിനയിക്കുന്നതാണെന്നു ഒരിക്കലും തോന്നിയിട്ടില്ല പുള്ളിയുടെ ഒരു സ്വാഭാവിക സ്വഭാവ രീതിയായെ ഫീല്‍ ചെയ്തിട്ടുള്ളൂ'' എന്നും ചിലര്‍ പറയുന്നു.

അതേസമയം, 'ഇന്ദ്രന്‍സ് ജനുവിന്‍ലി ഒരു വിനയശീലനാണ്. അക്കാര്യത്തില്‍ യാതൊരു സംശയവുമില്ല. പക്ഷേ 'വലിയവര്‍ക്ക് മുമ്പില്‍ ചെറുതാകണം' എന്ന, സാമൂഹ്യമായി നമ്മള്‍ പഠിച്ച കണ്ടീഷനിങ് ഇടയ്ക്കിടയ്ക്ക് വിനയം എന്ന പേരില്‍ ഇന്ദ്രന്‍സില്‍ നിന്ന് പുറത്ത് വരുന്നതാണോ എന്നൊരു സംശയവും ഒഴിവാക്കാന്‍ പറ്റില്ല' എന്നും ചിലര്‍ നിരീക്ഷക്കുന്നുണ്ട്. മമ്മൂക്കയെ പോലൊരു സഹകലാകാരന്റെ മുന്നില്‍, വര്‍ഷങ്ങളായി അഭിനയിച്ച് അംഗീകാരം നേടിയ ഇന്ദ്രന്‍സിനെ പോലൊരു മനുഷ്യന്, വിനയം എന്ന പേരില്‍ ഇങ്ങനെ ഡിഗ്‌നിറ്റി നഷ്ടപ്പെടുത്തേണ്ട എന്ത് ആവശ്യമാണുള്ളത്? ആദരവ് അമിത വിനയമായി പ്രകടിപ്പിക്കേണ്ട എന്ത് കാര്യമാണുള്ളത് എന്നുമൊരു കുറിപ്പില്‍ ചോദിക്കുന്നുണ്ട്.

Indrans faces cyber bulliying for humbleness. His video from Ashan trailer launch with Mammootty.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

SCROLL FOR NEXT