Dhanush എക്സ്‌
Entertainment

വിജയ് വഴി കാണിച്ചു, പിന്തുടരാന്‍ ധനുഷ്; നടനും രാഷ്ട്രീയത്തിലേക്ക്? സൂചന നല്‍കി പ്രസംഗം

തന്റെ ആരാധകരോട് ധനുഷ് പറഞ്ഞ വാക്കുകളാണ് ഈ ചര്‍ച്ചകളുടെ ഉറവിടം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

തമിഴ് സിനിമയും രാഷ്ട്രീയവും തമ്മില്‍ ആഴത്തിലുള്ള ബന്ധമാണുള്ളത്. എംജിആറും കരുണാനിധിയും മുതല്‍ വിജയ് വരെ എത്തി നില്‍ക്കുകയാണ് ആ ചരിത്രം. സിനിമാലോകത്തു നിന്നും രാഷ്ട്രീയത്തിന്റെ മണ്ണിലേക്ക് ഇറങ്ങിയപ്പോള്‍ വിജയം കണ്ടവരും കൈ പൊള്ളിയവരുമെല്ലാമുണ്ട്. സൂപ്പര്‍ താരത്തില്‍ നിന്നും തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായുള്ള വിജയ് യുടെ യാത്ര പലരേയും രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ പ്രചോദനമാകുമെന്നാണ് കരുതപ്പെടുന്നത്.

വിജയ്ക്ക് പിന്നാലെ തമിഴ് സിനിമയിലെ മറ്റൊരു സൂപ്പര്‍ താരമായ ധനുഷും രാഷ്ട്രീയ പ്രവേശനത്തിന് തയ്യാറെടുക്കുകയാണോ എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍. കഴിഞ്ഞ ദിവസം തന്റെ ആരാധകരോട് ധനുഷ് പറഞ്ഞ വാക്കുകളാണ് ഈ ചര്‍ച്ചകളുടെ ഉറവിടം. ആരാധകര്‍ സംഘടിപ്പിച്ച രക്തദാന ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു ധനുഷ്.

''ഒരിടത്ത് നിരവധി പേര്‍ ഒത്തുചേര്‍ന്നിരിക്കുകയാണ്. ഇത്തരമൊരു ഐക്യത്തിന് വലിയ ശക്തിയുണ്ട്. ഒരു ലക്ഷ്യത്തിനായി നമുക്ക് ഈ ശക്തിയെ ഉപയോഗിക്കണം. ഓഡിയോ ലോഞ്ചിനും മീറ്റപ്പിനും അപ്പുറം ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. നിങ്ങളുടെ പ്രദേശത്തെ ആളുകളുടെ ആവശ്യങ്ങള്‍ അറിഞ്ഞ് സാധിക്കുന്ന രീതിയില്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ചെയ്യണം. അവര്‍ക്ക് വേണ്ടി എന്താണോ നിങ്ങള്‍ക്ക് ചെയ്യാനാവുക അതെല്ലാം ചെയ്യുക. എനിക്ക് നിങ്ങളില്‍ കൂടുതല്‍ അഭിമാനം തോന്നണം. നിങ്ങളത് ചെയ്യുമെന്ന് ഞാന്‍ വിശ്വസിക്കുന്നു'' എന്നാണ് ധനുഷ് പറഞ്ഞത്.

തന്റെ ആരാധകരോട് ക്ഷേമപ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ ധനുഷ് പറഞ്ഞതിന് പിന്നില്‍ രാഷ്ട്രീയലക്ഷ്യങ്ങളുണ്ടോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. രാഷ്ട്രീയ പ്രവേശനത്തിന് മുമ്പ് വര്‍ഷങ്ങളോളം തന്റെ ആരാധക സംഘടനയിലൂടെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു വിജയ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനത്തിന്റെ വേരിട്ടത് തന്നെ ആ പ്രവര്‍ത്തനങ്ങളായിരുന്നു. ഈ പാത പിന്തുടരുകയാണോ ധനുഷ് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അങ്ങനെയെങ്കില്‍ തമിഴ് സിനിമയെ വെല്ലുന്ന പോരിനായിരിക്കും രാഷ്ട്രീയ തമിഴകം സാക്ഷ്യം വഹിക്കുകയെന്നും ഇതുവരെ കണ്ടത് ട്രെയിലര്‍ മാത്രമായിരിക്കുമെന്നും സോഷ്യല്‍ മീഡിയ പറയുന്നു.

Is Dhanush planning to enter politics? His latest speech rises questions. The Asuran actor follows Vijay's path.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗുരുവായൂര്‍ ദേവസ്വം ഓഡിറ്റില്‍ ഗുരുതര പോരായ്‌മെന്ന് ഹൈക്കോടതി; 43 വര്‍ഷമായി വാര്‍ഷിക പരിശോധന നടന്നിട്ടില്ലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്

'ലോകകപ്പിൽ രോഹിത് ശർമ- വൈഭവ് സൂര്യവംശി ഓപ്പണിങ്'

യുഎഇയില്‍ തൊഴില്‍ രംഗത്ത് മാറ്റങ്ങള്‍; 20 ശതമാനം സാധ്യതകളും ഈ മേഖലയില്‍

ഗുരുവായൂരിൽ ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം: സുരേഷ് ഗോപിക്കെതിരെ ആരോപണവുമായി കോൺഗ്രസ്; തിരിച്ചടിച്ച് ബിജെപി

അമ്മമാര്‍ മകന്റെ ഭാര്യയ്ക്ക് പരമ്പരാഗത ഭക്ഷണ രീതികള്‍ പകര്‍ന്നു നല്‍കണം; മുഖ്യമന്ത്രിയുടെ പരാമര്‍ശം സ്ത്രീവിരുദ്ധം, വ്യാപക വിമര്‍ശനം