Ishaani Krishna 
Entertainment

അപ്പൂപ്പാ, മുമ്പൊരിക്കലും ഇതുപോലൊരു ശൂന്യത അനുഭവിച്ചിട്ടില്ല; ഒരുനാള്‍ വീണ്ടും കാണും വരെ..; ഓര്‍മകളിലൂടെ ഇഷാനി

ആ നിമിഷങ്ങളൊക്കെ ഒരിക്കല്‍ കൂടി ജീവിക്കാന്‍ സാധിച്ചിരുന്നെങ്കില്‍

Author : സമകാലിക മലയാളം ഡെസ്ക്

അപ്പൂപ്പനെ ഓര്‍ത്ത് വിങ്ങുന്ന കുറിപ്പുമായി ഇഷാനി കൃഷ്ണ. കഴിഞ്ഞ ദിവസമാണ് നടന്‍ കൃഷ്ണ കുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണ കുമാറിന്റെ പിതാവ് രംഗനാഥന്‍ അന്തരിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് സുപരിചിതനായിരുന്നു സിന്ധുവിന്റെ പിതാവ് രം​ഗനാഥനും.

അപ്പൂപ്പനൊപ്പമുള്ള കുട്ടിക്കാലത്തെ ചിത്രങ്ങളും വിഡിയോയും പങ്കുവച്ചു കൊണ്ടായിരുന്നു ഇഷാനിയുടെ കുറിപ്പ്. സിന്ധുവിന്റെ വ്‌ളോഗുകളിലെന്നത് പോലെ മക്കളുടെ പേജുകളിലും അപ്പൂപ്പന്‍ പലപ്പോഴായി കടന്നു വരാറുണ്ടായിരുന്നു. ഇഷാനിയുടെ കുറിപ്പിലേക്ക്:

അപ്പൂപ്പാ, മുമ്പൊരിക്കലും ഇതുപോലൊരു ശൂന്യത ഞാന്‍ അനുഭവിച്ചിട്ടില്ല. നിങ്ങളെ ഒരിക്കല്‍ കൂടി കാണാനാകില്ലെന്നത് എനിക്കിപ്പോഴും അംഗീകരിക്കാനായിട്ടില്ല. ചെറിയ കാര്യങ്ങളാണ് ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നത്. നിങ്ങളുടേയും അമ്മൂമ്മയുടേയും നടുവില്‍ കിടന്നുറങ്ങാന്‍ ഓസിയോട് അടിയുണ്ടാക്കുന്നത്, നിങ്ങളുടെ കൂടെയിരുന്ന് ഗുസ്തി കാണുന്നതും, ഞങ്ങളുടെ സ്‌കൂളിലെ പുസ്തകങ്ങള്‍ നിങ്ങള്‍ ഭദ്രമായി പൊതിയുന്നത് കാണുന്നതും. അന്ന് സാധാരണമെന്ന് തോന്നിയ നിമിഷങ്ങള്‍ ഇന്ന് എല്ലാമാണ്.

ആ നിമിഷങ്ങളൊക്കെ ഒരിക്കല്‍ കൂടി ജീവിക്കാന്‍ സാധിച്ചിരുന്നെങ്കില്‍. തമാശകള്‍ പറയുന്ന, സുന്ദരനായ, എല്ലാവരേയും മനസിലാക്കുന്ന, കരുത്തനായ വ്യക്തി ആയിട്ടാകും നിങ്ങളെ ഞാന്‍ എന്നും ഓര്‍ക്കുക. നിങ്ങള്‍ എവിടെയായിരുന്നാലും, ശാന്തി കണ്ടെത്തട്ടെ എന്ന് ആശിക്കുന്നു. ഒരുനാള്‍ വീണ്ടും കാണും വരെ. ഓം ശാന്തി.

Ishaani Krishna remembers her late grand father in an emotional note. shares old photos with him from her childhood.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീയില്‍ മുഖ്യമന്ത്രിക്ക് ഹൈക്കമാന്‍ഡിന്റെ 'ചെക്ക്'; സര്‍ക്കാര്‍ തീരുമാനത്തില്‍ കടുത്ത വിയോജിപ്പ്

എസ് സോമനാഥിനെ സര്‍ക്കാരിന്റെ ശാസ്ത്ര ഉപദേശകനാകാന്‍ ക്ഷണിച്ച് മുഖ്യമന്ത്രി; സന്തോഷമെന്ന് ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍

കെഎസ്ആർടിസി കംഫർട്ട് സ്റ്റേഷനിലെ മലിനജലം ജനവാസ മേഖലയിലേക്ക്; പാലക്കാട് മൈത്രി നഗർ നിവാസികൾ ദുരിതത്തിൽ

ഞങ്ങള്‍ ലെസ്ബിയന്‍സ് ആണെന്ന് പറയുന്നവരോട്, എന്റെ ചാച്ചു കല്യാണം കഴിച്ചു; എനിക്കുമുണ്ടൊരു ജീവിതം: അശ്വതി

പ്ലസ് ടു യോഗ്യത മതി! ഔഷധിയിൽ സർക്കാർ ജോലി; പുരുഷന്മാർക്ക് അവസരം