ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജയിലര്‍ 2. തെന്നിന്ത്യയിലെ മൂന്ന് സൂപ്പര്‍ താരങ്ങളെ ഒരുമിപ്പിച്ച ആദ്യ ഭാഗം വന്‍ വിജയമായിരുന്നു. രണ്ടാം ഭാഗത്തിലേക്ക് എത്തുമ്പോള്‍ എന്ത് സര്‍പ്രൈസ് ആണ് നിര്‍മാതാവ് നെല്‍സണ്‍ ദിലീപ്കുമാര്‍ ഒരുക്കി വച്ചിരിക്കുന്നതെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍.
കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടു കൊണ്ട് ജയിലര്‍ 2വിന്റെ റിലീസ് തിയ്യതി അനൗണ്‍സ് ചെയ്തിരിക്കുകയാണ്. ആദ്യ ഭാഗത്തിലെ വില്ലനായ വിനായകന്റെ വര്‍മന്റെ ഡയലോഗിലൂടെയാണ് വിഡിയോ ആരംഭിക്കുന്നത്. സെക്കന്റുകള്‍ മാത്രമുള്ള വിഡിയോയില്‍ നിരവധി താരങ്ങള്‍ വന്നു പോകുന്നുണ്ട്.
മലയാളത്തിന്റെ സ്വന്തം സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീര്‍, ഷാജഹന്‍, മിര്‍ന, സുജിത് ശങ്കര്‍ തുടങ്ങിയവരേയും വിഡിയോയില്‍ കാണാം. ഇവര്‍ക്ക് പുറമെ രമ്യ കൃഷ്ണന്‍ അടക്കമുള്ള മറ്റ് താരങ്ങളും വിഡിയോയിലുണ്ട്. അതേസമയം രജനികാന്തിന്റെ ലുക്ക് പുറത്ത് വിട്ടിട്ടില്ല. ഒക്ടോബര്‍ 15 ന് ചിത്രം തിയേറ്ററുകൡലെത്തും.
വന്‍ താരനിര ഒരുമിച്ച ആദ്യ ഭാഗത്തില്‍ മോഹന്‍ലാലും ശിവരാജ്കുമാറും അതിഥി വേഷത്തിലെത്തിയിരുന്നു. രണ്ടാം ഭാഗത്തില്‍ ബോളിവുഡില്‍ നിന്നും ഹൃത്വിക് റോഷനുമെത്തുന്നുണ്ട്. സണ്‍ പിക്‌ച്ചേഴ്‌സ് ആണ് സിനിമയുടെ നിര്‍മാണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates