വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

സണ്ണിക്ക് മരിക്കാൻ തോന്നുന്നുണ്ടോ? ഇത് ജയസൂര്യയുടെ വൺമാൻ ഷോ; ട്രെയിലർ 

സ്ക്രീനിൽ എത്തുന്ന ഏക കഥാപാത്രം ജയസൂര്യയാണ്

സമകാലിക മലയാളം ഡെസ്ക്

യസൂര്യയെ നായകനാക്കി രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന സണ്ണിയുടെ ട്രെയിലർ പുറത്ത്. ടൈറ്റിൽ കഥാപാത്രമായ സണ്ണിയായാണ്എ ജയസൂര്യ എത്തുന്നത്. താരത്തിന്റെ മികച്ച അഭിനയമാണ് ട്രെയിലറിൽ നിറയുന്നത്. സ്ക്രീനിൽ എത്തുന്ന ഏക കഥാപാത്രം ജയസൂര്യയാണ്. 

കോവിഡ് പ്രതിസന്ധിയെ തുടർന്ന് ദുബായ് വിട്ട് കേരളത്തിലേക്ക് തിരിച്ചെത്തുന്ന സണ്ണിയുടെ കഥയാണ് ചിത്രം പറയുന്നത്. ഹോട്ടൽ മുറിയിൽ ക്വാറന്‍റീനിൽ  കഴിയുന്ന  അദ്ദേഹം കടന്നുപോകുന്ന മാനസിക സമ്മർദ്ദങ്ങളാണ് ചിത്രത്തിൽ നിറഞ്ഞുനിൽക്കുന്നത്. ശബ്ദ സാന്നിധ്യമായാണ് മറ്റു കഥാപാത്രങ്ങൾ ചിത്രത്തിലെത്തുന്നത്. 

ഡ്രീംസ് ആൻഡ് ബിയോണ്ടിന്റെ ബാനറിൽ രഞ്ജിത്ത് ശങ്കറും ജയസൂര്യയും ചേർന്ന് നിർമിച്ച സണ്ണി  ഇരുവരും സഹകരിക്കുന്ന എട്ടാമത്തെ സിനിമയാണ്. കൂടാതെ ജയസൂര്യയുടെ നൂറാം സിനിമ കൂടിയാണ് ഇത്. ആമസോൺ പ്രൈമിലൂടെ സെപ്റ്റംബർ 23നാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

കേന്ദ്ര സർക്കാർ സ്ഥാപനമായ എൻജിനീയേഴ്സ് ഇന്ത്യയിൽ മാനേജ്മെന്റ് ട്രെയിനി ആകാം, മാർച്ച് 20 മുതൽ ഏപ്രിൽ 13 വരെ അപേക്ഷിക്കാം

പഴങ്ങൾ കഴിക്കാൻ കൃത്യമായ സമയം ഏതാണ്?

'276 ദിവസമാണ് ഞാൻ ഇതിനായി കാത്തിരുന്നത്'; സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആന്റണി പെപ്പെ

ടി എം നാരായണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

SCROLL FOR NEXT