Jeeva and Aparna Thomas 
Entertainment

'പ്രയാസമുണ്ടാകും, ഇത്രയും വര്‍ഷം ഒരുമിച്ച് ജീവിച്ചതല്ലേ'; വേര്‍പിരിയലിനെക്കുറിച്ച് ജീവ

'എന്തോ കാരണങ്ങള്‍ കൊണ്ട് രണ്ടു വഴിക്ക് പോകേണ്ടി വന്നു. പക്ഷെ എപ്പോഴും സഹൃത്തുക്കളായിരിക്കും'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

ഒരുകാലത്ത് ആരാധകരുടെ പ്രിയപ്പെട്ട ജോഡിയായിരുന്നു അപര്‍ണ തോമസും ജീവയും. 11 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ഈയ്യടുത്താണ് ഇരുവരും പിരിഞ്ഞത്. വിവാഹ മോചനത്തിന് ശേഷവും തങ്ങള്‍ക്കിടയിലുള്ള സൗഹൃദത്തെക്കുറിച്ച് സംസാരിക്കുകയാണ് ജീവ. വ്യവസായി ഫൈസല്‍ മലബാറുമായുള്ള സംസാരത്തിനിടെയാണ് ജീവ മനസ് തുറന്നത്.

ഫൈസല്‍ മലബാര്‍ പങ്കുവച്ച വിഡിയോയിലാണ് ജീവയുടെ പ്രതികരണം. ''നിങ്ങള്‍ പത്ത് വര്‍ഷം ഒരുമിച്ച് ജീവിച്ചതല്ലേ, പെട്ടെന്ന് പിരിയുമ്പോള്‍ പ്രയാസമുണ്ടാകില്ലേ?'' എന്നായിരുന്നു ഫൈസലിന്റെ ചോദ്യം. ''ഉണ്ടാകും. നമ്മള്‍ ഇപ്പോളും നല്ല സുഹൃത്തുക്കളാണ്. അത് ഇത്രയും വര്‍ഷം ഒരുമിച്ചു ജീവിച്ചതുകൊണ്ടല്ല, ഞങ്ങള്‍ അങ്ങനെ ആയിരുന്നല്ലോ'' എന്നായിരുന്നു ജീവയുടെ മറുപടി.

ഞാന്‍ നിങ്ങളുടെ വിഡിയോകള്‍ കാണുമ്പോള്‍ നിങ്ങള്‍ നല്ല സുഹൃത്തക്കളാണെന്നാണ് തോന്നിയതെന്ന് ഫൈസലും പറയുന്നുണ്ട്. ബോളിവുഡില്‍ വിവാഹ ശേഷവും സൗഹൃദം നിലനിര്‍ത്തുന്നവരെ കണ്ടിട്ടുണ്ടെന്ന് ഫൈസല്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ തങ്ങളും അങ്ങനെ തന്നെയാണെന്നാണ് ജീവ പറയുന്നത്.

''ഞങ്ങള്‍ രണ്ടു പേരും സംസാരിച്ചിട്ടുള്ള കാര്യമാണ്. 10 വര്‍ഷം ഒരുമിച്ച് ജീവിച്ചു. അടിച്ചുപൊളിച്ച് ജീവിച്ചു. അതുകഴിഞ്ഞ് എന്തോ കാരണങ്ങള്‍ കൊണ്ട് രണ്ടു വഴിക്ക് പോകേണ്ടി വന്നു. പക്ഷെ എപ്പോഴും സഹൃത്തുക്കളായിരിക്കും'' എന്നും ജീവ പറയുന്നുണ്ട്. ജീവയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

Jeeva about keeping friendship with Aparna Thomas after their seperation.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഞാന്‍ ലീഗില്‍ പടിപടിയായി വളര്‍ന്നുവന്ന ആള്‍; എല്ലാ മാസവും ഗുരുവായൂരില്‍ നിര്‍മാല്യം തൊഴുന്ന കൃഷ്ണഭക്തന്‍: ശ്യാംസുന്ദര്‍

എസ്‌ഐപിയാണോ ആര്‍ഡിയാണോ നല്ലത്?, അഞ്ചു വര്‍ഷത്തെ ലക്ഷ്യത്തിന് അനുയോജ്യമായ ഓപ്ഷന്‍ ഏത്?; താരതമ്യം

'കല്യാണമടക്കം എന്റെ എല്ലാം തീരുമാനിക്കുന്നത് സഹോദരന്‍'; വാര്‍ത്ത കണ്ട് ഞെട്ടി മമിത ബൈജു; കമന്റിലെത്തി നടി

ഇനിയും അപേക്ഷിച്ചില്ലേ...? കൊച്ചിൻ ഷിപ്പ്‌യാർഡിൽ 227 ഒഴിവുകൾ; പത്താം ക്ലാസ് മുതൽ യോഗ്യത

പിണറായിയുടെ അകമ്പടി വാഹനത്തില്‍ സസ്‌പെന്‍ഷനിലായ മുന്‍ഗണ്‍മാന്റെ കറക്കം; അന്വഷണം