Mammootty, Jibin Gopinath  ഫെയ്സ്ബുക്ക്
Entertainment

'ഖത്തറിൽ നിന്ന് എനിക്ക് അത്തർ കൊണ്ടുവന്നോ'; മമ്മൂട്ടിയുമായുള്ള രസകരമായ സംഭാഷണം പങ്കുവച്ച് ജിബിൻ ​ഗോപിനാഥ്

വലിയ വിജയത്തിന്റെ ചെറിയ പുഞ്ചിരി കണ്ടോ എന്നാണ് ജിബിൻ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് കുറിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

ഡീയസ് ഈറെ, കളങ്കാവൽ എന്നീ സിനിമകളിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ ഒന്നാകെ ഹൃദയം കീഴടക്കിയിരിക്കുകയാണ് നടൻ ജിബിൻ ​ഗോപിനാഥ്. ഇപ്പോഴിതാ മമ്മൂട്ടിക്കൊപ്പമുള്ള രസകരമായ സംഭാഷണം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് നടൻ. ഒരു ഫോട്ടോ വേണമെന്ന് മമ്മൂട്ടിയോട് ജിബിൻ ആവശ്യപ്പെടുന്നതും തുടർന്നുള്ള താരത്തിന്റെ പ്രതികരണവുമാണ് ജിബിൻ കുറിച്ചിരിക്കുന്നത്.

വലിയ വിജയത്തിന്റെ ചെറിയ പുഞ്ചിരി കണ്ടോ എന്നാണ് ജിബിൻ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് കുറിച്ചിരിക്കുന്നത്. അതേസമയം കളങ്കാവൽ റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. റിലീസ് ചെയ്ത് നാലു ദിനം കൊണ്ടാണ് ചിത്രം ആഗോള ഗ്രോസ് ആയി 50 കോടി പിന്നിട്ടത്.

ഏറ്റവും വേഗത്തിൽ 50 കോടി ക്ലബിൽ ഇടം പിടിച്ച മമ്മൂട്ടി ചിത്രമെന്ന റെക്കോർഡും ഇതിലൂടെ കളങ്കാവൽ സ്വന്തമാക്കി. ഭീഷ്മപർവം, കണ്ണൂർ സ്‌ക്വാഡ്, ഭ്രമയുഗം, ടർബോ എന്നീ ചിത്രങ്ങൾക്ക് ശേഷം 50 കോടി ക്ലബിൽ ഇടം പിടിച്ച മമ്മൂട്ടി ചിത്രം കൂടിയാണ് കളങ്കാവൽ. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ, മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിച്ച ഏഴാമത്തെ ചിത്രം കൂടിയാണ്.

ജിബിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്

Sir : ഖത്തറിൽ നിന്ന് എനിക്ക് അത്തർ കൊണ്ടുവന്നോ..

ഞാൻ : ആ കൊണ്ടുവന്നിട്ടുണ്ട്

Sir : (ചിരിച്ചുകൊണ്ട് ) എനിക്ക് വേണ്ട നീ വച്ചോ..

ഞാൻ : എനിക്കൊരു pic വേണം

Sir : നിനക്കെന്തിനു, അതൊന്നും പറ്റൂല

ഞാൻ : എനിക്ക് വേണം, നമ്മൾ ജയിച്ചതിന്....

Sir : (ചെറിയ ചിരിയോടെ) വാ....

വലിയ വിജയത്തിന്റെ ചെറിയ പുഞ്ചിരി കണ്ടോ...

Cinema News: Jibin Gopinath share a photo with Mammootty.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂര്‍ സിപിഎമ്മില്‍ പൊട്ടിത്തെറി, ടി കെ ​ഗോവിന്ദൻ പാർട്ടി വിട്ടു, തളിപ്പറമ്പിൽ പി കെ ശ്യാമളയ്ക്കെതിരെ സ്ഥാനാർഥി

ജാതകം നോക്കി അവസരം നല്‍കുന്നു, ബോളിവുഡിലെ പുതിയ ട്രെന്റ്; ഈ വിവരക്കേടിന് എന്നെ കിട്ടില്ലെന്ന് നടി ഫലഖ് നാസ്

മെസി- ലമീന്‍ യമാല്‍ പോരാട്ടം നടക്കില്ല! ഫൈനലിസിമ റദ്ദാക്കി

വിധിയെ തോല്‍പ്പിച്ചു; ആവണിക്ക് ക്ഷേത്രത്തില്‍ മാംഗല്യം, പുതിയ ജീവിതത്തിലേയ്ക്ക് കൈ പിടിച്ച് ഷാരോണ്‍

ഡോക്ടർമാർക്ക് കേന്ദ്രസർക്കാർ ജോലികളിൽ അവസരം, കമ്പൈൻഡ് മെഡിക്കൽ സർവീസിലേക്ക് അപേക്ഷ ക്ഷണിച്ച് യു പി എസ് സി;1,358 ഒഴിവുകളിലേക്ക് മാർച്ച് 31 വരെ അപേക്ഷിക്കാം

SCROLL FOR NEXT