Sathyan Anthikad, Jisma ഇൻസ്റ്റ​ഗ്രാം
Entertainment

'കഥകൾ മനുഷ്യരെ തമ്മിൽ കൂട്ടിയിണക്കും'; സത്യൻ അന്തിക്കാടിനെ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് ജിസ്മ

നിങ്ങൾ എന്താണോ സ്വപ്നം കാണുന്നത്, അവിടേക്ക് നിങ്ങളെ എത്തിക്കും.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

സംവിധായകൻ സത്യൻ അന്തിക്കാടിനെ നേരിൽ കാണാനായതിന്റെ സന്തോഷം പങ്കുവെച്ച് നടിയും കണ്ടന്റ് ക്രിയേറ്ററുമായ ജിസ്മ. തങ്ങളുടെ പുതിയ പ്രൊജക്ട് ആയ 'മല്ലികാ വിലാസം' കണ്ട് ഇഷ്ടപ്പെട്ട വിവരം അദ്ദേഹം അറിയിച്ചിരുന്നെന്നും ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ഓർമകളിൽ ഒന്നായിരിക്കും ഇതെന്നും ജിസ്മ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

"കഥകൾ ആളുകളെ തമ്മിൽ ബന്ധിപ്പിക്കും' എന്നത് എത്ര സത്യമാണെന്ന് വീണ്ടും മനസിലാക്കിയ ഒരു ദിവസം. ഞങ്ങളുടെ ഏറ്റവും പുതിയ വർക്ക് ആയ “മല്ലികാ വിലാസം കണ്ട് ഏറെ ഇഷ്ടപ്പെട്ടു” എന്ന് അനൂപ് സാർ (അനൂപ് സത്യൻ) വഴി ഞങ്ങളുടെ ടീമിൽ ഒരാളെ സത്യൻ സർ അറിയിക്കുകയായിരുന്നു. ഞങ്ങൾ സന്തോഷം കൊണ്ട് മതിമറന്നു.

ആ സന്തോഷത്തിന്റെ പുറത്ത് സാറിനെ നേരിട്ട് കോണ്ടാക്ട് ചെയ്ത്, ഒന്ന് നേരിൽ കണ്ടോട്ടെ എന്ന് ചോദിച്ചു. യാതൊരു മടിയുമില്ലാതെ അദ്ദേഹം ഞങ്ങളെ വീട്ടിലേക്കു ക്ഷണിച്ചു. അങ്ങനെ ഞങ്ങൾ അന്തിക്കാട് എത്തി. ഒരുപാട് സിനിമാ വിശേഷങ്ങൾ സംസാരിച്ചു. ഞങ്ങളുടെ ഇതുവരെയുള്ള ജീവിതത്തെയും ജോലിയെയും കുറിച്ചു ചോദിച്ചു.

കൂടെ അഖിൽ സത്യനെയും കാണാൻ കഴിഞ്ഞു- ഒരുപാട് സ്നേഹമുള്ള ഒരു സ്വീറ്റ് ബ്രദർ. യൂട്യൂബിൽ ഞങ്ങൾ തുടങ്ങിയിട്ട് അഞ്ച് വർഷം. ഈ അഞ്ച് വർഷം കൊണ്ട് ഞങ്ങൾ ചെയ്തു കൊണ്ടിരുന്ന ചെറിയ ചെറിയ വിഡിയോകൾ ഞങ്ങളെ ഒടുവിൽ ഇവിടെ വരെ എത്തിച്ചിരിക്കുന്നു.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ഓർമകളിൽ ഒന്നായി ഈ ദിവസം എന്നും ഉണ്ടാകും. കഥകൾ മനുഷ്യരെ തമ്മിൽ കൂട്ടിയിണക്കും, നിങ്ങൾ എന്താണോ സ്വപ്നം കാണുന്നത്, അവിടേക്ക് നിങ്ങളെ എത്തിക്കും. നന്ദി സത്യൻ സാർ".- ജിസ്മ കുറിച്ചു.

Jisma share a beautiful photo with Sathyan Anthikad.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സമാധാന നൊബേല്‍ ഇന്ത്യന്‍ വംശജ നവനീതം നവി പിള്ളയ്ക്ക്

എസ്ഐടി റദ്ദാക്കി; 'ഇഡി റിപ്പോർട്ടിൽ തെളിവുകളുണ്ട്, പ്രാഥമിക അന്വേഷണം അനാവശ്യം'; ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണങ്ങൾ

ഉർവശിയുടെ 'ആശ' ഒടിടിയിലേക്ക്; എവിടെ കാണാം

നയാഗ്ര വെള്ളച്ചാട്ടവും മഴവില്ലും കണ്ടാസ്വദിച്ച് റിമി; 'നൂറ് രൂപ കോട്ട് അവിടേയും ഉണ്ടോ?'എന്ന് ആരാധകര്‍

മാതളനാരങ്ങ കടയില്‍ നിന്ന് വാങ്ങേണ്ട; വീട്ടുപറമ്പില്‍ വിളയിക്കാം