Prempaatta ഇൻസ്റ്റ​ഗ്രാം
Entertainment

ജോമോൻ ജ്യോതിറിന്റെ 'പ്രേംപാറ്റ' ഒക്ടോബറിൽ എത്തും; റിലീസ് പോസ്റ്റർ പുറത്ത്

ഒക്ടോബറിലാണ് ചിത്രം തിയറ്ററുകളിലെത്തുക.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

ജോമോൻ ജ്യോതിർ നായകനായെത്തുന്ന പ്രേംപാറ്റയുടെ റിലീസ് തീയതി പുറത്ത്. ചിത്രത്തിന്റെ റിലീസ് പോസ്റ്റർ പങ്കുവച്ചാണ് അണിയറപ്രവർത്തകർ ഇക്കാര്യം പങ്കുവച്ചത്. ഒക്ടോബറിലാണ് ചിത്രം തിയറ്ററുകളിലെത്തുക. ആയിഷ, ഇഡി എന്നീ ചിത്രങ്ങൾക്ക് ശേഷം ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന സിനിമയാണ് 'പ്രേംപാറ്റ’. മലയാളി ആഘോഷിച്ച കഞ്ചാവ് പോലെയുള്ള പുസ്തകങ്ങളിലൂടെ വായനക്കാർക്ക് പരിചിതനായ ലിജീഷ് കുമാറാണ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.

സന്തോഷ് ട്രോഫി, പൂച്ച സാർ തുടങ്ങിയ സിനിമകളുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾക്ക് പിന്നാലെയാണ് ജോമോൻ ജ്യോതിറിൻ്റെ പുതിയ മുഖവുമായി 'പ്രേംപാറ്റ'യുടെ പോസ്റ്ററും പുറത്തു വന്നിരിക്കുന്നത്. വാഴ 2 വിൻ്റെ വലിയ വിജയത്തിന് ശേഷം യുവത്വത്തിന്റെ ഇഷ്ടതാരമായി ജോമോൻ മാറിയിട്ടുണ്ട്. ജോമോൻ ജ്യോതിറിനെ കൂടാതെ വലിയ ഒരു താരനിര തന്നെ പ്രേംപാറ്റയിലുണ്ട്.

പുതുതലമുറയുടെ സൗഹൃദം, പ്രണയം, ആഘോഷങ്ങൾ എന്നിവ നിറഞ്ഞ ഒരു ക്യാംപസ് ലൈഫ് അനുഭവം സിനിമ നൽകുമെന്ന സൂചനയാണ് ഇതുവരെ പുറത്തുവിട്ട പോസ്റ്റുകളിൽ നിന്നും ലഭിക്കുന്നത്. തിയറ്ററിനെ ഇളക്കി മറിക്കാൻ പോകുന്ന ഒരു പൂർണ യൂത്ത് റൊമാന്റിക് എന്റർടെയ്നറായാവും 'പ്രേംപാറ്റ' ഒക്ടോബറിൽ വരുന്നത്. പ്രേമത്തിൻ്റെ മാസം ഇനി മുതൽ ഒക്ടോബറാണ് എന്ന പ്രയോഗവും ഇതിനോടകം ചർച്ചയായി കഴിഞ്ഞു.

സൈജു കുറുപ്പ്, അനുശ്രീ, രാജേഷ് മാധവൻ, സിദ്ദിഖ്, സഞ്ജു ശിവറാം എന്നിവർക്കൊപ്പം ജുനൈസ്, സാഫ് ബോയ്, നയന എൽസ, ടിസ് തോമസ്, ഇന്നസെൻ്റ്, അശ്വിൻ വിജയൻ, സനേഷ് ഗിന്നസ് തുടങ്ങിയ താരങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മലയാള സിനിമയിലെ ശ്രദ്ധേയ താരങ്ങൾക്കൊപ്പം സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും സിനിമയുടെ ഭാഗമാകുന്നതാണ് മറ്റൊരു പ്രത്യേകത.

സിനിമയും ഡിജിറ്റൽ കണ്ടന്റ് ലോകവും തമ്മിലുള്ള പുതിയ കൂട്ടായ്മയുടെ തുടർച്ചയായാണ് 'പ്രേംപാറ്റ’യെ സിനിമാപ്രേമികൾ വിലയിരുത്തുന്നത്. സ്റ്റുഡിയോ ഔട്ട്സൈഡേഴ്സ് നിർമിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് അങ്കിത് മേനോൻ ആണ്. ‘പ്രേംപാറ്റ’യുടെ സഹനിർമ്മാതാവാ കൂടിയാണ് അങ്കിത് മേനോൻ. വരികൾ സുഹൈൽ എം കോയയും മുത്തുവും ചേർന്നെഴുതുന്നു. ഛായാഗ്രഹണം രെണദിവെയും എഡിറ്റിംഗ് ആകാശ് ജോസഫ് വർഗീസുമാണ്.

കലൈ കിംഗ്സൺ സ്റ്റണ്ട് മാസ്റ്റർ ആകുന്ന സിനിമയുടെ പ്രൊഡക്ഷൻ ഡിസൈനർ അനീസ് നാടോടിയും കോസ്റ്റ്യൂം സമീറ സനീഷുമാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഒമർ നവാസി. സുധി സുരേന്ദ്രനാണ് മേക്കപ്പ്, നൃത്തസംവിധാനം പ്രസന്ന മാസ്റ്റർ. ചിത്രത്തിന്റെ സൗണ്ട് ഡിസൈനർ വിഷ്ണു സുജാതനും പ്രൊഡക്ഷൻ കൺട്രോളർ അനീഷ് നന്ദിപുലവുമാണ്.

ചീഫ് അസോസിയേറ്റ് സുഹൈൽ എം മൈൻഡ്സ്റ്റീൻ സ്റ്റുഡിയോസാണ് വി എഫ് എക്സ്. സ്പെഷ്യൽ എഫക്റ്റ്സ് ഗണേഷ് ഗംഗാധരൻ. പി ആർ ഓ മഞ്ജു ഗോപിനാഥ്. സ്റ്റിൽസ് സെറീൻ ബാബു, അമൽ സി സദർ. പബ്ലിസിറ്റി മാഡിസം ഡിജിറ്റൽ. ഡിസൈൻസ് യെല്ലോ ടൂത്ത്സ്. ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്. സെൻട്രൽ പിക്ചേഴ്സ് ചിത്രം തിയറ്റുകളിൽ എത്തിക്കും.

Joemon Jyothir starrer Prempaatta release date out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ല; കേരളത്തിന്റെ ശ്രമങ്ങൾ തടയും'; നയപ്രഖ്യാപനത്തിൽ വിജയ് സർക്കാർ

പവര്‍ കട്ടില്‍ പെട്ട് ക്രിസ്റ്റ്യാനോ ആരാധകര്‍; നേരെ വിട്ടു കെഎസ്ഇബി ഓഫീസിലേക്ക്; പ്രതിഷേധ കാണല്‍

തന്ത്രം ചോർത്താനോ? ദക്ഷിണ കൊറിയ ടീമിന്റെ പരിശീലന ക്യാംപിന് മുകളിൽ 'ഡ്രോൺ'; വെടിവച്ചിട്ട് മെക്സിക്കൻ സൈന്യം

അവസാനം നിര്‍മിച്ച രണ്ട് സിനിമകളും ഫ്‌ളോപ്പ്, നഷ്ടം 12.5 കോടി; പിടിച്ചു നിര്‍ത്തിയത് ഭര്‍ത്താവിന്റെ ശ്രദ്ധ: ഷീലു എബ്രഹാം

'പൈസ ചോദിച്ച് വാങ്ങാൻ എനിക്കൊരു മടിയുമില്ല, ഞാൻ ചെയ്ത വർക്കിനുള്ള പൈസയാണ് ചോദിക്കുന്നത്; കടം ചോദിക്കുകയല്ല'

SCROLL FOR NEXT