Nivin Pauly, Jude Anthany Joseph ഇൻസ്റ്റ​ഗ്രാം
Entertainment

'പൊളിച്ചു മുത്തേ, നിന്നെയോർത്ത് ഒരുപാട് സന്തോഷം'; നിവിനെ അഭിനന്ദിച്ച് ജൂഡ് ആന്തണി ജോസഫ്

'സര്‍വ്വം മായ'ക്ക് പിന്നാലെ നിവിൻ മറ്റൊരു വമ്പന്‍ ഹിറ്റിനാണ് ബോക്‌സ് ഓഫീസില്‍ കളമൊരുക്കിയിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

'ബെത്‌ലഹേം കുടുംബ യൂണിറ്റ്' ഇരുകയ്യും നീട്ടി സ്വീക‌രിച്ചിരിക്കുകയാണ് മലയാളികൾ. 'പ്രേമലു' ടീമിനൊപ്പം നിവിന്‍ പോളിയും കൂടി ചേര്‍ന്നപ്പോള്‍ 'ബെത്‌ലഹേം കുടുംബ യൂണിറ്റി'ലൂടെ മറ്റൊരു മികച്ച റോം-കോം ജോണര്‍ ചിത്രമാണ് മലയാളത്തിന് ലഭിച്ചതെന്ന് സിനിമ കണ്ടവർ ഒന്നടങ്കം പറയുന്നു.

'സര്‍വ്വം മായ'ക്ക് പിന്നാലെ നിവിൻ മറ്റൊരു വമ്പന്‍ ഹിറ്റിനാണ് ബോക്‌സ് ഓഫീസില്‍ കളമൊരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ റിലീസിന് പിന്നാലെ നിവിനെ അഭിനന്ദിച്ചുകൊണ്ട് സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ് പങ്കുവച്ച പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

'പൊളിച്ചു മുത്തേ, നിന്നെ ഓർത്ത് ഒരുപാട് സന്തോഷവാനാണ്'- എന്നാണ് നിവിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ട് ജൂഡ് ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. നിവിന്റെ കരിയറിലെ തന്നെ വലിയ ഹിറ്റുകളിലൊന്നായ 'ഓം ശാന്തി ഓശാന' സമ്മാനിച്ച സംവിധായകനാണ് ജൂഡ് ആന്തണി ജോസഫ്.

നസ്രിയയും നിവിനും പ്രധാനവേഷത്തിലെത്തിയ 'ഓം ശാന്തി ഓശാന' ഇന്നും മലയാളി പ്രേക്ഷകരുടെ ഫേവറിറ്റ് ലിസ്റ്റിലുള്ള ചിത്രങ്ങളിലൊന്നാണ്. 'ഓം ശാന്തി ഓശാന'യിലെ പോലെ ഏജ്-ഗ്യാപ് റൊമാന്‍സ് പശ്ചാത്തലമാക്കിയുള്ള കഥയാണ് ബെത്‌ലഹേമിലും സംവിധായകന്‍ ഗിരീഷ് എഡി ഒരുക്കിയിരിക്കുന്നത്. സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, റോഷന്‍ ഷാനവാസ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

Jude Anthany Joseph praises Nivin Pauly.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്‌ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്‌ക്ക് ഒരുങ്ങി അമേരിക്ക