Mammootty in Kalamkaval teaser വിഡിയോ സ്ക്രീന്‍ഷോട്ട്
Entertainment

'കൊടൂര വില്ലന്‍ വരുന്നുണ്ട്...'; തിരിച്ചുവരവ് ഒന്നൊന്നര വരവാകും! ആവേശമായി 'കളങ്കാവല്‍' ടീസര്‍

മമ്മൂട്ടിയുടെ തിരിച്ചുവരവ്

സമകാലിക മലയാളം ഡെസ്ക്

മമ്മൂട്ടിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകരും സിനിമാ ലോകവും. തന്റെ കരിയറിനെ പുതുക്കിയെടുത്തതിലൂടെ മലയാള സിനിമയുടെ തന്നെ മുഖച്ഛായ മാറ്റി നില്‍ക്കെയാണ് അദ്ദേഹത്തിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുന്നതും ഇടവേളയെടുക്കുന്നതും. മമ്മൂട്ടിയുടെ തിരിച്ചുവരവ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു കൊണ്ട് പുതിയ ചിത്രം കളങ്കാവലിന്റെ ടീസര്‍ പുറത്ത് വിട്ടിരിക്കുകയാണ്.

ജിതിന്‍ കെ ജോസ് ആണ് കളങ്കാവലിന്റെ സംവിധാനം. പ്രഖ്യാപിച്ചത് മുതല്‍ക്കു തന്നെ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് കളങ്കാവല്‍. ചിത്രത്തിന്റെ പോസ്റ്ററുകളും ആകാംഷ ജനിപ്പിക്കുന്നതായിരുന്നു. മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ ചിത്രമാണ് കളങ്കാവല്‍. ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസാണ് സിനിമ ബോക്‌സ് ഓഫീസിലെത്തിക്കുന്നത്.

മമ്മൂട്ടിയ്‌ക്കൊപ്പം വിനായകനും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ മമ്മൂട്ടി വില്ലന്‍ വേഷമാണ് അവതരിപ്പിക്കുന്നതെന്നാണ് സൂചനകള്‍. ഒരു മിനുറ്റില്‍ താഴെ മാത്രമുള്ള ടീസര്‍ മമ്മൂട്ടിയുടെ ഗംഭീര പ്രകടനത്തിന്റെ സൂചന നല്‍കുന്നാണ്. ടീസറിലെ ആ നോട്ടം മാത്രം മതി കൊടൂര വില്ലന്‍ വരുന്നുണ്ടെന്ന് വിളിച്ച് പറയാന്‍ എന്നാണ് ടീസര്‍ കണ്ട ആരാധകര്‍ പറയുന്നത്.

ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ ജോസുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയത്. നേരത്തെ ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പിന്റെ രചനയും നിര്‍വ്വഹിച്ചത് ജിതിന്‍ ആയിരുന്നു. ജിബിന്‍ ഗോപിനാഥും അസീസ് നെടുമങ്ങാടും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മുജീബ് മജീദ് ആണ് സംഗീത സംവിധാനം. ഛായാഗ്രഹണം ഫൈസല്‍ അലി ആണ്.

Mammootty gives major villain vibes in the Kalamakaval teaser.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT