Kangana Ranaut, Akshaye Khanna 
Entertainment

'അക്ഷയ് ഖന്നയെ പഞ്ചാരയടിക്കാന്‍ നോക്കി, പക്ഷെ അദ്ദേഹം ഒന്നോട് ഒരക്ഷം മിണ്ടിയില്ല'; വൈറലായി കങ്കണയുടെ വിഡിയോ

എന്തുകൊണ്ട് വിവാഹം കഴിച്ചില്ലെന്ന ചോദ്യത്തിന് അക്ഷയ് മറുപടി നല്‍കിയിരുന്നു

സമകാലിക മലയാളം ഡെസ്ക്

ധുരന്ധര്‍ നേടിയ വന്‍ വിജയത്തോടെ അക്ഷയ് ഖന്നയുടെ പ്രശസ്തിയും പതിന്മടങ്ങ് വര്‍ധിച്ചിരുന്നു. സോഷ്യല്‍ മീഡിയ റീലുകളില്‍ ട്രെന്റായി മാറുകയായിരുന്നു അക്ഷയ് ഖന്നയുടെ പ്രകടനവും ഡാന്‍സുമെല്ലാം. അക്ഷയ് ഖന്ന അഭിനയിച്ച് തകര്‍ത്ത പഴയ സിനിമകളും ഇതിനിടെ ചര്‍ച്ചകളിലേക്ക് കടന്നു വന്നു. അക്ഷയ് ഖന്നയെക്കുറിച്ച് നടി കങ്കണ റണാവത് പറഞ്ഞ വാക്കുകളും ചര്‍ച്ചയായി മാറുകയാണ്.

മുമ്പൊരിക്കല്‍ കോഫി വിത്ത് കരണില്‍ അതിഥിയായി എത്തിയപ്പോള്‍ കങ്കണ പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാകുന്നത്. കങ്കണയ്‌ക്കൊപ്പം അനില്‍ കപൂര്‍, സഞ്ജയ് ദത്ത് എന്നിവരും അതിഥികളായി എത്തിയിരുന്നു. തങ്ങള്‍ അഭിനയിച്ച നോ പ്രോബ്ലം എന്ന സിനിമയുടെ പ്രൊമോഷന് വേണ്ടിയായിരുന്നു മൂവരുമെത്തിയത്.

ആരോടെങ്കിലും ഫ്‌ളേര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചിട്ടും മറുപടി ലഭിക്കാതെ പോയിട്ടുണ്ടോ എന്നായിരുന്നു കരണിന്റെ ചോദ്യം. ഉണ്ടെന്നും അത് അക്ഷയ് ഖന്നയായിരുന്നുവെന്നാണ് കങ്കണ നല്‍കിയ മറുപടി. ഇത് കേട്ടതും ഒപ്പമുണ്ടായിരുന്ന അനിലും സഞ്ജയ് ദത്തും പൊട്ടിച്ചിരിച്ചു. ഇക്കാര്യം കങ്കണ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് അനില്‍ കപൂറും കൂട്ടിച്ചേര്‍ത്തു.

''ഞാന്‍ ആദ്യം അദ്ദേഹത്തോട് സംസാരിക്കാന്‍ ശ്രമിച്ചു. പിന്നീട് ഫ്‌ളേര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചു. പക്ഷെ അദ്ദേഹം എന്നോട് ഒരു വാക്ക് പോലും സംസാരിച്ചില്ല. അദ്ദേഹം സംസാരിക്കില്ല. അദ്ദേഹം ആരോടും സംസാരിക്കാറില്ല'' എന്നാണ് കങ്കണ പറഞ്ഞത്. അതേസമയം അക്ഷയ് ഖന്ന തന്നോട് സംസാരിക്കാറുണ്ടെന്നും തന്റെ അനിയനെ പോലെയാണെന്നും അനില്‍ കപൂര്‍ പറഞ്ഞു.

ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. നേരത്തെ താന്‍ എന്തുകൊണ്ട് വിവാഹം കഴിച്ചില്ലെന്ന ചോദ്യത്തിന് അക്ഷയ് മറുപടി നല്‍കിയിരുന്നു. താന്‍ വിവാഹത്തിന് പറ്റിയ ആളാണെന്ന് തോന്നിയിട്ടില്ലെന്നും അതിനാലാണ് ഇപ്പോഴും അവിവാഹിതനായി തുടരുന്നതെന്നുമാണ് അക്ഷയ് ഖന്ന പറഞ്ഞത്.

Kangana Ranaut says she tried to flirt with Akshaye Khanna but he didn't speak a word.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉദ്യോഗസ്ഥര്‍ ബുദ്ധിമുട്ടിച്ചിട്ടില്ല, നടന്നത് സാധാരണ പരിശോധന, സിനിമാ മേഖലയില്‍ ഒരാള്‍ക്കും പണം നല്‍കാനില്ല'; വിശദീകരണവുമായി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

മത്സരിക്കാനില്ല; ഇടതുമുന്നണി വിടില്ല; കോവളം സീറ്റ് ആവശ്യപ്പെടും; അര്‍ജെഡിക്ക് അര്‍ഹമായ പ്രാതിനിധ്യം വേണമെന്ന് ശ്രേയാംസ് കുമാര്‍

'സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ കുടുക്കിയതാണ്; അന്ന് അദ്ദേഹം ഇടപെട്ടില്ലായിരുന്നുവെങ്കില്‍ ഗണേഷ് കുമാര്‍ ഇന്ന് ജയിലില്‍'

27 റണ്‍സിനിടെ നഷ്ടം 5 വിക്കറ്റുകള്‍, കഷ്ടപ്പെട്ട് ഒമാൻ 103ൽ എത്തി!

ചേന്ദമംഗലം കൂട്ടക്കൊല കേസ്; പ്രതി ഋതു ജയന് ജാമ്യം

SCROLL FOR NEXT