Kangana Ranaut, Kriti Sanon വിഡിയോ സ്ക്രീൻഷോട്ട്, ഇൻസ്റ്റ​ഗ്രാം
Entertainment

'ബിക്കിനി ധരിച്ചാണോ രാഖി കെട്ടി കൊടുക്കുന്നത് ?'; കൃതിയെ രൂക്ഷമായി വിമർശിച്ച് കങ്കണ

സ്ത്രീകൾക്ക് അനന്തമായ വസ്ത്ര ശേഖരമുള്ള കാലഘട്ടമാണിത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

രക്ഷാബന്ധനോടനുബന്ധിച്ച് നടി കൃതി സനോൺ അഭിനയിച്ച പരസ്യം സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾക്കും വിവാദങ്ങൾക്കും വഴി വച്ചിരിക്കുകയാണ്. ഇപ്പോഴിതാ കൃതിയെ രൂക്ഷമായി വിമർശിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്.

പരസ്യത്തിൽ ബ്രാലെറ്റ് സ്റ്റൈൽ ബ്ലൗസും കേപ്പും ഡ്രേപ്ഡ് സ്‌കർട്ടുമാണ് കൃതി ധരിച്ചിരിക്കുന്നത്. ഇന്ത്യൻ ആഘോഷങ്ങളെയും ആചാരങ്ങളെയും പരിഹസിക്കുന്ന രീതിയിലാണ് പരസ്യ ചിത്രീകരണമെന്ന് ഒരു വിഭാ​ഗം വിമർശനമുന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ കങ്കണ തന്‍റെ നിലപാട് വ്യക്തമാക്കിയത്.

"സ്ത്രീകൾക്ക് അനന്തമായ വസ്ത്ര ശേഖരമുള്ള കാലഘട്ടമാണിത്. കോക്ടെയ്ൽ വസ്ത്രങ്ങൾ, ലെഹങ്ക, ജീൻസ്, സാരി, സൽവാർ കമീസ് തുടങ്ങി നിരവധി ഓപ്ഷനുകൾ മുൻപിലുണ്ടായിട്ടും, സ്വന്തം സഹോദരന് ബിക്കിനിയോ അല്ലെങ്കിൽ അടിവസ്ത്രമോ ധരിച്ച് രാഖി കെട്ടുന്നത് എന്തിനാണ് ?. നിങ്ങളുടെ സ്റ്റൈലിങ് ഓപ്ഷനുകളൊക്കെ എവിടെയാണ് ?." കങ്കണ കുറിച്ചു.

Kangana Ranaut

ഈ പരസ്യ ചിത്രം മനഃപൂർവം ആളുകളിൽ അസ്വസ്ഥത ഉണ്ടാക്കുന്ന ഒന്നാണെന്നും കങ്കണ കുറിച്ചിട്ടുണ്ട്. വസ്ത്രധാരണത്തിന് പുറമേ, പരസ്യത്തിൽ ഒരു നായയ്ക്ക് രാഖി കെട്ടുന്ന രംഗവും സമൂഹമാധ്യമങ്ങളിൽ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. അതേസമയം, വിവാദങ്ങളിൽ കൃതി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Kangana Ranaut slams Kriti Sanon.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഹിജാബ് ഇസ്ലാമിന് അനിവാര്യമല്ല'; യൂണിഫോമിനൊപ്പം അനുവദിക്കാനാവില്ല; വിദ്യാര്‍ഥിനിയുടെ ഹര്‍ജി തള്ളി അലഹബാദ് ഹൈക്കോടതി

സ്വന്തം നിലയില്‍ ജോലി ചെയ്യുന്നവരാണോ? പ്രവാസികള്‍ക്ക് മുന്നറിയിപ്പ്, പിടിക്കപ്പെട്ടാല്‍ കടുത്ത ശിക്ഷ

കാറില്‍ കാമുകിയുടെ 3400 ചുംബനം, റോഡില്‍ പുലിവാല് പിടിച്ച് യുവാവ്; വിഡിയോ വൈറല്‍

എളയാവൂരില്‍ ദേശീയപാത സംരക്ഷണഭിത്തി ഇടിഞ്ഞു; നാട്ടുകാര്‍ ആശങ്കയില്‍

'യശസ്വി... നിന്റെ പോക്ക് നാശത്തിലേക്ക്'! ഇന്ത്യൻ ഓപ്പണറോട് മുൻ താരങ്ങൾ