കരീന കപൂർ, സെയ്ഫ് അലി ഖാൻ  ഇൻസ്റ്റ​ഗ്രാം
Entertainment

'രാത്രി 10 ആയാല്‍ സ്വിച്ചിട്ട പോലെ കരീന മിണ്ടാതാകും'; കാരണം മനസിലാക്കാന്‍ സെയ്ഫിന് വേണ്ടി വന്നത് രണ്ട് വര്‍ഷം!

' ഇവള്‍ പെട്ടെന്ന് നിശബ്ദയാകും. ഞാന്‍ എന്തെങ്കിലും ചെയ്‌തോ എന്നാകും എന്റെ ചിന്ത'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

ബോളിവുഡിലെ ജനപ്രീയ താരജോഡിയാണ് കരീന കപൂറും സെയ്ഫ് അലി ഖാനും. ഒരുമിച്ച് അഭിനയിച്ച് പ്രണയത്തിലാവുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്തവരാണ് ഇരുവരും. രണ്ട് മക്കളുമുണ്ട്. വര്‍ഷങ്ങള്‍ക്കിപ്പുറവും തങ്ങളുടെ പ്രണയവും കുസൃതികളുമായി ആരാധകരുടെ സ്‌നേഹം നേടുകയാണ് കരീനയും സെയ്ഫും. ഇരുവരും ഒരുമിച്ചെത്തിയ കോഫി വിത്ത് കരണ്‍ എപ്പിസോഡ് വൈറലായി മാറിയിരുന്നു.

പരസ്പരം ട്രോളാന്‍ ഒരു മടിയുമില്ലാത്ത ദമ്പതിമാരാണ് കരീനയും സെയ്ഫും. അതുകൊണ്ട് തന്നെ ഇരുവരും ഒരുമിച്ചെത്തുന്ന അഭിമുഖങ്ങളെല്ലാം വൈറലായി മാറാറുണ്ട്. അത്തരത്തിലൊന്നാവുകയാണ് കരണ്‍ ജോഹര്‍ അവതാരകനായ പരിപാടിയും. പരിപാടിക്കിടെ കരീനയുടെ ശീലങ്ങളെക്കുറിച്ച് സെയ്ഫ് പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

''ഇവളെക്കുറിച്ച് ഞാനൊരു കാര്യം പറയാം. എനിക്ക് അറിയില്ലായിരുന്നു. താന്‍ രാത്രി പത്ത് മണിയ്ക്ക് ശേഷം സംസാരക്കില്ലെന്ന് അവള്‍ എന്നോട് പറഞ്ഞിരുന്നില്ല.'' എന്നാണ് സെയ്ഫ് പറഞ്ഞത്. അത് തന്റെ ഡൗണ്‍ ടൈം ആണെന്നായിരുന്നു കരീനയുടെ വെളിപ്പെടുത്തല്‍.

''എനിക്ക് മനസിലാക്കാന്‍ ഒന്ന് രണ്ട് വര്‍ഷം വേണ്ടി വന്നു. ഇവളെന്താണ് ഒന്നും പറയാത്തത് എന്ന് ഞാന്‍ ചിന്തിച്ചു. എന്തെങ്കിലും തെറ്റായി സംഭവിച്ചോ? എന്ന് തോന്നി. ഇവള്‍ പെട്ടെന്ന് നിശബ്ദയാകും. ഞാന്‍ എന്തെങ്കിലും ചെയ്‌തോ എന്നാകും എന്റെ ചിന്ത. അവള്‍ക്ക് സംസാരിക്കാന്‍ താല്‍പര്യമില്ലെന്ന് തിരിച്ചറിയാന്‍ എനിക്ക് കുറേ സമയം വേണ്ടി വന്നു'' എന്നും സെയ്ഫ് പറയുന്നു.

''ഞാന്‍ രാവിലെ മാത്രമേ എന്റര്‍ടെയ്‌നിങ് ആവുള്ളൂ'' എന്നായിരുന്നു കരീനയുടെ മറുപടി. ''രാവിലെ നല്ല എനര്‍ജിയുണ്ടാകും. ഫോണില്‍ സംസാരിക്കും. ചിലപ്പോള്‍ അവള്‍ എന്നോട് സംസാരിക്കുന്നത് ഞാന്‍ നോക്കിയിരിക്കും. എന്താണ് സംഭവിച്ചതെന്ന് പറയുമ്പോള്‍ അവള്‍ ഒന്ന് ശ്വാസമെടുക്കുന്നത് വരെ ഞാന്‍ കാത്തിരിക്കണം'' എന്നും സെയ്ഫ് പറയുന്നുണ്ട്.

Kareena Kapoor stop talking at 10 pm. It took a couple of years for Saif Ali Khan to understand why.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അർബുദ രോ​ഗി​കൾക്ക് ആശ്വാസം; കാന്‍സര്‍ മരുന്നുകള്‍ക്ക് വിലകുറഞ്ഞു; 679 ഇനം മരുന്നുകള്‍ക്ക് 50% വരെ വിലക്കുറവ്

94 പേരെ നിയമിച്ചതിൽ 38 പേർ ചാർജെടുത്തു; കാസർകോട് ജില്ലയിലേക്ക് ഡോക്ടർമാർ വരുന്നില്ലെന്ന് മന്ത്രി കെ മുരളീധരൻ

ശരീരത്തിൽ എത്ര അളവിൽ വിറ്റാമിൻ ഡി വേണം? വിദഗ്ധർ പറയുന്നത് ഇങ്ങനെ...

ഫോണിന്റെ പിന്നിലും ഡിസ്‌പ്ലേ, മൂന്ന് മോഡലുകള്‍; ഹോണ്‍ 700 സീരീസ് ലോഞ്ച് വെള്ളിയാഴ്ച

കേന്ദ്രം സ്റ്റാർ പദവി നിരസിച്ച ഹോട്ടലുകളുടെ ബാർ ലൈസൻസ് പുതുക്കില്ല: എക്സൈസ് മന്ത്രി