Keerthy Suresh  എക്സ്
Entertainment

"മഹാനടി'ക്ക് ശേഷം 6 മാസത്തോളം സിനിമയൊന്നുമില്ലാതെ വീട്ടിലിരുന്നു; കയ്യിലെ പൈസയൊക്കെ തീരാറായി എന്ന അവസ്ഥയിലേക്ക് എത്തി'

'ആ സമയത്ത് എനിക്കൊരു ബ്രേക്ക് ആവശ്യമായിരുന്നു'.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

നടി കീർത്തി സുരേഷിന്റെ കരിയറിൽ വലിയൊരു വഴിത്തിരിവായി മാറിയ ചിത്രമായിരുന്നു 'മഹാനടി'. ചിത്രത്തിലെ അഭിനയത്തിന് കീർത്തിയെ തേടി മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും എത്തിയിരുന്നു. എന്നാൽ ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ സിനിമകളൊന്നുമില്ലാതെ ആറ് മാസത്തോളം താൻ വെറുതെ വീട്ടിലിരുന്നുവെന്ന് പറയുകയാണ് കീർത്തിയിപ്പോൾ.

ഒരഭിനേത്രി എന്ന നിലയിൽ തന്നെക്കുറിച്ചുള്ള സംവിധായകരുടെ കാഴ്ചപ്പാട് ആ സിനിമ മാറ്റിയെന്നും താൻ മുൻപ് അവതരിപ്പിച്ച കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി, കൂടുതൽ ഗൗരവമേറിയതും കരുത്തുറ്റതുമായ വേഷങ്ങൾ തനിക്ക് അവർ നൽകാൻ തയ്യാറായെന്നും ന്യൂസ് 18ന് നൽകിയ അഭിമുഖത്തിൽ കീർത്തി പറഞ്ഞു. തുടർച്ചയായി വർഷങ്ങളോളം ജോലി ചെയ്തു കൊണ്ടിരുന്നതിനാൽ തനിക്ക് ആ ഇടവേള ആവശ്യമായിരുന്നുവെന്നും നടി പറഞ്ഞു.

എന്നാൽ, തന്റെ സാമ്പത്തിക സ്ഥിതിയെ അത് ബാധിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞപ്പോൾ ആശങ്കയിലായെന്നും നടി തുറന്നു സമ്മതിച്ചു. "ഇത് ഭയങ്കര രസകരമായ ഒരു കാര്യമാണ്. എനിക്ക് ഏത് തരത്തിലുള്ള വേഷങ്ങൾ തരണമെന്ന കാര്യത്തിൽ സംവിധായകർക്ക് ആശയക്കുഴപ്പം ഉണ്ടായിരുന്നതു കൊണ്ടാണ് എനിക്ക് സിനിമകളിൽ അവസരങ്ങൾ കിട്ടാതിരുന്നത് എന്നാണ് ഞാൻ കരുതുന്നത്.

'മഹാനടി'ക്ക് ശേഷം, അവർക്ക് എന്നെ പഴയ കാഴ്ചപ്പാടിലൂടെ നോക്കിക്കാണാൻ കഴിഞ്ഞില്ല. എനിക്ക് കൂടുതൽ ​ഗൗരവമേറിയതും മികച്ചതുമായ കഥാപാത്രങ്ങൾ നൽകണമെന്ന് അവർക്ക് ബോധ്യമുണ്ടായിരുന്നു. അതൊരു നല്ല അനുഭവമായിരുന്നു, ഞാൻ അതിനെ വളരെ പോസിറ്റീവായാണ് കണ്ടത്.

കുറച്ചു വർഷങ്ങളായി തുടർച്ചയായി ജോലി ചെയ്തു കൊണ്ടിരുന്നതിനാൽ ആ സമയത്ത് എനിക്കൊരു ബ്രേക്ക് ആവശ്യമായിരുന്നു. ഒരുതരത്തിൽ പറഞ്ഞാൽ, എൻ്റെ കയ്യിലെ പൈസയൊക്കെ തീരാറായി എന്ന് തിരിച്ചറിയുന്നത് വരെ ഞാൻ ഭയങ്കര സന്തോഷവതിയായിരുന്നു. എങ്കിലും, ആ ആറു മാസത്തിനുള്ളിൽ, ഞാൻ കൂടുതൽ നല്ല കാര്യങ്ങൾ ചെയ്യാൻ തുടങ്ങി.

'മഹാനടി' ചെയ്യുന്നതിന് മുൻപ്, ഒരുപാട് കൊമേഴ്സ്യൽ സിനിമകളിൽ ഞാൻ അഭിനയിച്ചിരുന്നു. അത്തരം സിനിമകളിലൊക്കെ, കുറച്ചു നേരം വന്ന് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ട് പോകുന്ന, സാധാരണക്കാരിയായ പെൺകുട്ടിയുടെ വേഷങ്ങളായിരുന്നു എനിക്ക് ലഭിച്ചിരുന്നത്. 'മഹാനടി'ക്ക് മുൻപ്, അഭിനയസാധ്യതകളുള്ള ഗൗരവമേറിയ വേഷങ്ങളൊന്നും ഞാൻ ചെയ്തിരുന്നില്ല".- കീർത്തി സുരേഷ് പറഞ്ഞു.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Keerthy Suresh recalls she got no film offers for six months after Mahanati.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എന്താണ് പൊലീസില്‍ സംഭവിക്കുന്നത്?, അക്രമവാസന നിയന്ത്രിക്കണം; 'സമ്പന്നരും സ്വാധീനമുള്ളവരും ഒരു കാറ്റഗറി': വിമർശനവുമായി പിണറായി

വെല്ലിങ്ടണില്‍ മിച്ചല്‍ ഷോ (89*); കിവികള്‍ക്കെതിരെ പരമ്പര പിടിക്കാന്‍ ഇന്ത്യക്ക് ലക്ഷ്യം 199

ആപ്പിളിനെ വെല്ലും; മധുരമൂറും ചാമ്പ വീട്ടുപറമ്പില്‍ കൃഷി ചെയ്യാം

ഹ്യുണ്ടായി ബയോണിന്റെ സിഎന്‍ജി വേര്‍ഷന്‍; അറിയാം പ്രത്യേകതകള്‍

ഒരു കിലോയ്ക്ക് അഞ്ചുലക്ഷം: തൃശൂരിൽ കുങ്കുമപ്പൂവ് വിരിയിച്ച് വിസ്മയം തീർത്ത് ജെയിംസ് കാപ്പാനിയും കുടുംബവും