The Kerala Story 2 വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'പേര് മാറ്റാൻ കഴിയില്ല'; 'കേരള സ്റ്റോറി 2' ഹൈക്കോടതി കാണുന്നതിൽ എതിർപ്പ് അറിയിച്ച് നിർമാതാവ്

ചിത്രം വിലയിരുത്താനുള്ള അധികാരം സെൻസർ ബോർഡിനാണ് നിർമാതാവ് വാദിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കേരള സ്റ്റോറി 2 വിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് നിർമാതാവ്. ചിത്രം ഹൈക്കോടതി കാണുന്നതിൽ എതിർപ്പ് അറിയിച്ചാണ് നിർമാതാവ് വിപുൽ അമൃത്‌ലാൽ ഷാ സത്യവാങ്മൂലം നൽകിയിരിക്കുന്നത്. ചിത്രം വിലയിരുത്താനുള്ള അധികാരം സെൻസർ ബോർഡിനാണ് നിർമാതാവ് വാദിച്ചു.

അതിനുമുകളിൽ ഹൈക്കോടതിയുടെ അധികാരം ഉപയോഗിക്കുന്നത് ശരിയല്ലെന്നും നിർമാതാവ് സത്യവാങ്മൂലത്തിൽ വാദിച്ചു. ചിത്രത്തിന്റെ പേര് മാറ്റാൻ കഴിയില്ലെന്ന് നിർമാതാവ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. കേരളം ഉൾപ്പെടെ മൂന്ന് സംസ്ഥാനങ്ങളിലെ സംഭവങ്ങളാണ് ചിത്രം പറയുന്നത്. പേരിലെ 'ഗോസ് ബിയോണ്ട്' അതിനെയാണ് സൂചിപ്പിക്കുന്നത്.

ടീസറിൽ മൂന്ന് സംസ്ഥാനങ്ങളിൽ നിന്നുള്ള മൂന്ന് സ്ത്രീകളെയാണ് കാണുന്നത്. വിവിധ സംസ്ഥാനങ്ങളിലുള്ള ദേശീയമായ പ്രതിഭാസത്തേയാണ് ടീസറിൽ കാണിക്കുന്നത്. കേരളത്തിൽ മാത്രമുള്ളതല്ല. ടൈറ്റിലിലെ 'ഗോസ് ബിയോണ്ട്' അലങ്കാരത്തിന് വേണ്ടി ഉപയോഗിച്ചതല്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. രണ്ട് മിനിറ്റ് ടീസർ കണ്ടു കൊണ്ട് ചിത്രത്തെ വിലയിരുത്താൻ പറ്റില്ല.

സെൻസർ ബോർഡിന്റെ അനുമതിക്കായി എല്ലാ നടപടികളും ചിത്രം പൂർത്തിയാക്കിയിട്ടുണ്ട്. ചിത്രത്തിന്റെ റിലീസ് തടയാനുള്ള ഹർജി വൈകിയാണ് ഫയൽ ചെയ്തത്. ടീസർ പുറത്തിറങ്ങി 16 ദിവസം കഴിഞ്ഞാണ് കോടതിയെ സമീപിച്ചതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

അതേസമയം ചിത്രത്തിന്റെ ട്രെയ്‌ലറോ ടീസറോ പിൻവലിക്കാൻ കോടതി ഉത്തരവിട്ടിട്ടില്ലെന്ന് നിർമാണക്കമ്പനിയായ സൺഷൈൻ പിക്ചേഴ്സ് വെളിപ്പെടുത്തി. ടീസർ പിൻവലിക്കാൻ കോടതി ആവശ്യപ്പെട്ടുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണമായും വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് നിർമാതാക്കൾ ഔദ്യോ​ഗികമായി പുറത്തുവിട്ട പ്രസ്താവനയിലൂടെ പറയുന്നു.

Cinema News: Kerala Story 2 producer submitted an affidavit on Kerala hc.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ് അപൂർവമെന്ന് കോടതി; ജനങ്ങൾ മാധ്യമങ്ങളിലൂടെ എല്ലാം കണ്ടതാണ്; 5 പ്രതികൾക്ക് ജാമ്യമില്ല

വെള്ളക്കെട്ടില്‍ മുങ്ങി തിരുവനന്തപുരം നഗരം; തീവ്രമഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്

'ചിലയാളുകൾ ഭയങ്കര സൈലന്റ് ആയിരിക്കും, പക്ഷേ അവർ ഒരുപാട് കാര്യങ്ങളെക്കുറിച്ച് ചിന്തിക്കും; വിജയ് അതുപോലെയാണ്'

ചോറ് കൊടുക്കുമ്പോള്‍ മരിച്ചെന്ന് മൊഴി; ഒന്നരവയസുകാരന്റെ മരണത്തില്‍ രണ്ടാനച്ഛന്‍ കസ്റ്റഡിയില്‍; അമ്മയെ ചോദ്യം ചെയ്യാന്‍ പൊലീസ്

കാട്ടാന ശല്യം രൂക്ഷം; മൂന്നാറിൽ പച്ചക്കറി കൃഷി പ്രതിസന്ധിയിൽ

SCROLL FOR NEXT