Mammootty 
Entertainment

ഖാലിദ് പുറത്തേക്ക്, പകരം ആര്?; മമ്മൂട്ടി ആരാധകര്‍ നിരാശയില്‍; സമയമാകുമ്പോള്‍ എല്ലാമറിയുമെന്ന് ക്യൂബ്‌സ്

അവർ വീണ്ടും കൈ കോര്‍ക്കുകയാണെങ്കില്‍ തീപാറുമെന്നാണ് ആരാധകര്‍ പറയുന്നത്.

സമകാലിക മലയാളം ഡെസ്ക്

ആരാധകര്‍ ഏറെ ആവേശത്തോടെ സ്വീകരിച്ച വാര്‍ത്തയാണ് മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്മാന്‍ സിനിമയൊരുക്കുന്നുവെന്നത്. ഉണ്ടയ്ക്ക് ശേഷം മമ്മൂട്ടിയും ഖാലിദും ഒരുമിക്കുന്ന ചിത്രം നിര്‍മിക്കാനിരുന്നത് ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റായിരുന്നു. എന്നാല്‍ പുറത്തു വരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ ആരാധകര്‍ക്ക് കടുത്ത നിരാശ നല്‍കുന്നതാണ്.

പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം മമ്മൂട്ടി ചിത്രത്തില്‍ നിന്നും ഖാലിദ് റഹ്മാനെ മാറ്റിയിരിക്കുകയാണ്. ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റിന്റെ പേജില്‍ നിന്നും ഖാലിദ് റഹ്മാന്‍ സിനിമയുമായി ബന്ധപ്പെട്ട പോസ്റ്റുകളെല്ലാം നീക്കം ചെയ്തിട്ടുണ്ട്. ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ് ഖാലിദ് റഹ്മാന്‍ അണ്‍ഫോളോ ചെയ്യുകയും ചെയ്തതായാണ് മനസിലാകുന്നത്.

ഇതോടെയാണ് ചിത്രത്തില്‍ നിന്നും ഖാലിദിനെ മാറ്റിയെന്ന വാര്‍ത്ത പ്രചരിക്കുന്നത്. സംഭവം ചര്‍ച്ചയാകുന്നതിനിടെ ക്യൂബ്‌സ് പങ്കുവച്ച സ്റ്റോറിയും ആരാധകരുടെ സംശയം ശക്തപ്പെടുത്തുന്നതാണ്. ''എല്ലാവരുടേതും വ്യത്യസ്തമായ ഘടികാരങ്ങളാണ്. നിങ്ങളുടെ സമയത്തിനായി കാത്തിരിക്കുക'' എന്ന വാക്കുകളാണ് ക്യൂബ്‌സ് പങ്കുവച്ചിരിക്കുന്നത്.

ഖാലിദ് പുറത്തായതോടെ ഇനിയാരാകും മമ്മൂട്ടി ചിത്രം സംവിധാനം ചെയ്യുക എന്നറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍. ഖാലിദ് റഹ്മാന്‍-മമ്മൂട്ടി കോമ്പോ ഒരുമിക്കുന്നില്ലെന്നത് ആരാധകര്‍ക്ക് കടുത്ത നിരാശയാണ് സമ്മാനിച്ചിരിക്കുന്നത്. അതേസമയം റിപ്പോര്‍ട്ടുകള്‍ പ്രകാരം ഖാലിദിന് പകരമെത്തുക അന്‍വര്‍ റഷീദാണ്. മമ്മൂട്ടിയെ നായകനാക്കി ബ്ലോക്ബസ്റ്ററുകളൊരുക്കിയ അന്‍വറുമായി വീണ്ടും കൈ കോര്‍ക്കുകയാണെങ്കില്‍ തീപാറുമെന്നാണ് ആരാധകര്‍ പറയുന്നത്.

അതേസമയം വര്‍ഷങ്ങള്‍ക്ക് ശേഷം അടൂര്‍ ഗോപാലകൃഷ്ണന്‍ ചിത്രത്തില്‍ നായകനാവുകയാണ് മമ്മൂട്ടി. പദയാത്രയാണ് അടൂര്‍ ഒരുക്കുന്ന മമ്മൂട്ടി ചിത്രം. പിന്നാലെ നിതീഷ് സഹദേവ് ഒരുക്കുന്ന കോമഡി ആക്ഷന്‍ ത്രില്ലറും അണിയറയിലുണ്ട്.

As per reports Khalid Rahman will not direct Mammootty starrer for Cubes. Anwar Rashid to be roped in as the replacement.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എന്തുകൊണ്ട് കേരളം ഗുജറാത്ത് ആയിക്കൂടാ?; എന്‍ഡിഎയില്‍ ചേര്‍ന്നത് കേരളത്തിന്റെ വികസനം ലക്ഷ്യമിട്ട്: സാബു എം ജേക്കബ്

'നാല് സിനിമയില്‍ അഭിനയിച്ചതിന്റെ പൈസ തരാനുണ്ട്; കാണുമ്പോഴൊക്കെ ഞാന്‍ ചോദിക്കും'; നിഖില പറഞ്ഞ നിര്‍മാതാവ് ആര്?

ശബരിമല സ്വര്‍ണക്കൊള്ളയില്‍ എസ്‌ഐടിക്ക് വീഴ്ച, പ്രതികള്‍ക്ക് ജാമ്യത്തിന് അവസരം ഒരുക്കി; പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസെന്ന് സതീശന്‍

കട്ടക്കലിപ്പ്, മുരളി കാർത്തിക്കിനെതിരെ ചൂടായി ഹർദിക്; കാരണമെന്തെന്ന് തിരക്കി ആരാധകർ (വിഡിയോ )

209ല്‍ എത്താന്‍ വേണ്ടി വന്നത് 92 പന്തുകള്‍, 28 എണ്ണം ബാക്കി! റെക്കോര്‍ഡില്‍ പാകിസ്ഥാനെ പിന്തള്ളി ഇന്ത്യ

SCROLL FOR NEXT