Avantika, Khushbu Sundar ഇൻസ്റ്റ​ഗ്രാം
Entertainment

'അവന്തിക എന്തിന് എന്നെപ്പോലെ ആകണം, അവൾക്ക് അവളുടേതായ സ്റ്റൈലുണ്ട്'; മകളുടെ സിനിമാ അരങ്ങേറ്റത്തെക്കുറിച്ച് ഖുശ്ബു

വെറുതേ ഒരു ഗ്ലാമര്‍ നായികയായി വന്ന് പോകേണ്ടതില്ല

സമകാലിക മലയാളം ഡെസ്ക്

നടി ഖുശ്ബുവിന്റെ മകൾ അവന്തിക സിനിമയിൽ അരങ്ങേറ്റം കുറിക്കുകയാണ്. മലയാള സിനിമയിലൂടെയാണ് അവന്തികയുടെ സിനിമയിലേക്കുള്ള വരവ്. മകളുടെ സിനിമാ തീരുമാനങ്ങളിൽ അഭിപ്രായം പറയാറില്ലെന്ന് പറയുകയാണ് ഖുശ്ബു ഇപ്പോൾ. വെറുതേ ഒരു ഗ്ലാമര്‍ നായികയായി വന്ന് പോകേണ്ടതില്ല, കോണ്ടന്റ് ഓറിയന്റ് സിനിമ വേണം എന്നതായിരുന്നു അവളുടെ ആഗ്രഹം.

കഥ കേള്‍ക്കുന്നതും തീരുമാനിക്കുന്നതും എല്ലാം മകള്‍ തനിച്ചാണ് എന്നും ഖുശ്ബു പറഞ്ഞു. സിനിമാ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം. "ഞങ്ങള്‍ക്ക് സ്വന്തമായി പ്രൊഡക്ഷന്‍ ഹൗസുണ്ട്, മകളെ സിനിമയിലേക്ക് കൊണ്ടുവരണം എന്ന് ഉണ്ടായിരുന്നുവെങ്കിൽ എളുപ്പം സാധിക്കുമായിരുന്നു. അങ്ങനെ അല്ല, അവൾക്ക് താല്പര്യം തോന്നി, കഷ്ടപ്പെട്ട് മുന്നോട്ട് വരണം.

അപ്പോഴാണ് അതിന്റെ മൂല്യം തിരിച്ചറിയുന്നത്. വെറുതേ ഒരു ഗ്ലാമര്‍ നായികയായി വന്ന് പോകേണ്ടതില്ല, കോണ്ടന്റ് ഓറിയന്റ് സിനിമ വേണം എന്നതായിരുന്നു അവളുടെ ആഗ്രഹം. കഥ കേള്‍ക്കുന്നതും തീരുമാനിക്കുന്നതും എല്ലാം മകള്‍ തനിച്ചാണ്. എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ മാത്രമേ ചോദിച്ചാറുള്ളൂ. അങ്ങനെ മലയാളത്തില്‍ നിന്ന് ഒരു അവസരം വന്നു, ഞങ്ങളോട് ചോദിച്ചതിന് ശേഷം അവളത് എടുത്തു.

അമ്മ - മകള്‍ ബന്ധമാണ്, സരിത ആന്റിയാണ് അമ്മ വേഷം ചെയ്യുന്നത് ചെയ്യട്ടെ എന്ന് ചോദിച്ചു, തീര്‍ച്ചയായും ചെയ്‌തോളൂ എന്ന് ഞാന്‍ പറഞ്ഞു. ഞാന്‍ കഥ കേട്ടിട്ടില്ല, ആരാണ് സംവിധാനം എന്ന് ചോദിച്ചിട്ടില്ല മറ്റൊന്നും അന്വേഷിച്ചിട്ടില്ല. പൂജയ്ക്കും പോയിട്ടില്ല, ലൊക്കേഷന്‍ വിസിറ്റും നടത്തിയിട്ടില്ല. കൊച്ചിയിലാണ് ഷൂട്ടിങ്, ഗുരൂവായൂര്‍ അമ്പലം വരെ ഞാന്‍ പോയിട്ടുണ്ട്, അവിടെ അടുത്താണ് ഷൂട്ടിങ്, എന്നിട്ടും പോയിട്ടില്ല.

അവളും വ്യക്തമായി പറഞ്ഞു, അതിന്റെ ആവശ്യമില്ല എന്ന്. ഞാന്‍ നന്നായിരിക്കുന്നു, ഷൂട്ടിങ് കഴിഞ്ഞ് വീട്ടില്‍ വരുമ്പോള്‍ കാണാം എന്ന് പറഞ്ഞു, ഞാനും ഓകെ എന്ന് പറഞ്ഞു. എന്റെ സിനിമ കാണുകയോ സ്റ്റൈൽ നോക്കുകയോ ഒന്നും അവന്തിക ചെയ്യുന്നില്ല. അവന്തികയ്ക്ക് അവളുടെ സ്റ്റൈലുണ്ട്.

എന്തിനാണ് എല്ലാം നോക്കിയിട്ട് ഖുശ്ബുവിനെ പോലെ അഭിനയിക്കുന്നുണ്ടോ, ഡാന്‍സ് കളിക്കുന്നുണ്ടോ, ചിരിക്കുന്നുണ്ടോ എന്നൊക്കെ നോക്കുന്നത്. അവന്തിക അവന്തികയെ പോലെ തന്നെ ഇരിക്കട്ടെ, എന്തിന് ഖുശ്ബുവിനെ പോലെയാവണം."- ഖുശ്ബു പറഞ്ഞു.

ആരംഭം എന്ന ചിത്രത്തിലൂടെയാണ് അവന്തികയുടെ സിനിമയിലേക്കുള്ള വരവ്. സരിത, അൽത്താഫ് സലിം, ഇന്ദ്രൻസ്, വിജയരാഘവൻ, കൃഷ്ണശങ്കർ, കലാഭവൻ ഷാജോൺ, സുനിൽ സുഗത, വിജി വെങ്കിടേഷ്, നോബി മാർക്കോസ്, രാജേഷ് ശർമ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സുജേഷ് ആനി ഈപ്പൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Cinema News: Actress Khushbu talked about her daughter Avantika Sundar's Malayalam debut.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദേശീയപാത ഉദ്ഘാടനം: മന്ത്രി മുഹമ്മദ് റിയാസിന് ക്ഷണമില്ല; മുഖ്യമന്ത്രി പങ്കെടുക്കില്ല, ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ

'പോസ്റ്റര്‍ പതിച്ചവരുടെ ഉദ്ദേശമെന്തെന്ന് കണ്ടെത്തണം'; പൊലീസില്‍ പരാതി നല്‍കി പ്രതാപന്‍

കണ്ണൂരില്‍ കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപിക ക്വാര്‍ട്ടേഴ്‌സില്‍ ജീവനൊടുക്കി

മന്ത്രിയെ വെട്ടി വരേണ്ട ആളാണോ ബിജെപി സംസ്ഥാന പ്രസിഡന്റ് ?; കേരളത്തിന് അപമാനമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

ഗര്‍ഭിണിക്ക് കാന്‍സറിനുള്ള ഗുളിക നല്‍കി; സ്വകാര്യ ആശുപത്രിക്കെതിരെ പരാതി

SCROLL FOR NEXT