'ജയിലർ 2' വിൽ അഭിനയിച്ചപ്പോള്‍ രജനികാന്തിനൊപ്പം അഭിനയിച്ച അനുഭവം പങ്കുവച്ച് നടൻ കോട്ടയം നസീര്‍. ചിത്രത്തിന്റെ അപ്‌ഡേറ്റുകളെ കുറിച്ചുള്ള ചോദ്യത്തിന് എല്ലാവരെയും പോലെ താനും 'ജയിലര്‍ 2'വിനായുള്ള ആവേശത്തിലാണെന്ന് നടൻ പറഞ്ഞു. ചിത്രം പൂര്‍ണമായിട്ട് താന്‍ കണ്ടിട്ടില്ലെന്നും ഡബ്ബ് ചെയ്തപ്പോള്‍ കുറച്ച് മാത്രം കണ്ടിട്ടുള്ളൂവെന്നും താരം കൂട്ടിച്ചേര്‍ത്തു.
'അവറാച്ചൻ ആൻഡ് സൺസ്' എന്ന ചിത്രത്തിന്റെ സക്സസ് മീറ്റിൽ സംസാരിക്കുകയായിരുന്നു കോട്ടയം നസീർ. "നിങ്ങളെപ്പോലെ തന്നെ ഞാനും വളരെ ആവേശത്തിലാണ്. കാര്യം ഫുൾ ആയിട്ട് നമ്മൾ കണ്ടിട്ടില്ല. ഡബ്ബ് ചെയ്തപ്പോൾ കണ്ടത് മാത്രമേയുള്ളൂ.
രജനി സാറിനെ കാണാൻ പറ്റി, പരിചയപ്പെടാൻ പറ്റി. എന്റെയൊരു പെയിന്റിങ്ങിന്റെ ബുക്ക് അദ്ദേഹത്തിന് കൊടുക്കാൻ പറ്റി. അത് അദ്ദേഹം കണ്ടു. വളരെ ആവേശത്തോടെ അതേക്കുറിച്ച് സംസാരിച്ചു. ചേർത്ത് നിർത്തി ഫോട്ടോ എടുത്തു. എല്ലാം ഒരു സ്വപ്നം പോലെ".- കോട്ടയം നസീർ പറഞ്ഞു.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
കോട്ടയം നസീറിനും മോഹന്‍ലാലിനും പുറമെ സുരാജ് വെഞ്ഞാറമൂട്, സുനില്‍ സുഗദ, സുജിത് ശങ്കര്‍, ഹക്കീം ഷാ, വിനീത് തട്ടില്‍, രാജേഷ് മാധവന്‍, മിര്‍ണ, അന്ന രാജന്‍, ഷംന കാസിം തുടങ്ങിയ മലയാളി താരങ്ങളും ചിത്രത്തിലെത്തുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates