സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടന്‍ കൃഷ്ണ കുമാറിന്റെ കുടുംബം. വീട്ടിലെ ഓരോ അംഗത്തിനും സോഷ്യല്‍ മീഡിയയില്‍ സ്വന്തമായി ആരാധകവൃന്ദമുണ്ട്. പങ്കുവെക്കുന്ന വിഡിയോകളെല്ലാം നിമിഷ നേരം കൊണ്ട് ട്രെന്റായി മാറുകയും ചെയ്യും. അതുകൊണ്ട് തന്നെ സ്വന്തം വീട്ടിലെ ആളുകളെന്നത് പോലെ സോഷ്യല്‍ മീഡിയയ്ക്ക് കൃഷ്ണ കുമാറിന്റെ കുടുംബത്തെ അറിയാം.
തന്റെ മക്കളെക്കുറിച്ച് സംസാരിക്കുകയാണ് കൃഷ്ണ കുമാര്‍. ഇളയ മകള്‍ ഹന്‍സികയ്ക്കുണ്ടായിരുന്ന ആരോഗ്യപ്രശ്‌നത്തെക്കുറിച്ചാണ് കൃഷ്ണകുമാര്‍ സംസാരിക്കുന്നത്. ഏഴ് വര്‍ഷത്തോളം കാലം ഹന്‍സികയ്ക്ക് ചികിത്സ വേണ്ടിവന്നുവെന്നാണ് കൃഷ്ണ കുമാര്‍ വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
''ഹന്‍സികയാണ് ഏറ്റവും ഇമോഷണല്‍ ആയ ആള്‍. അവള്‍ അവസാനത്തെ ആളാണെങ്കിലും വീട്ടിലെ അച്ചുതണ്ട് അവളാണ്. വീട്ടില്‍ എന്ത് പ്രശ്‌നമുണ്ടെങ്കിലും അവള്‍ പറഞ്ഞാല്‍ തീരും. അവള്‍ക്ക് വലിയൊരു ആരോഗ്യപ്രശ്‌നമുണ്ടായി. ഏഴരക്കൊല്ലം ചികിത്സയിലായിരുന്നു. ഒന്ന് രണ്ട് കൊല്ലം ആശുപത്രിയ്ക്ക് അകത്തായിരുന്നു. എല്ലാവരും അവളുമായി വളരെ അറ്റാച്ച്ഡ് ആണ്.'' താരം പറയുന്നു.
''അവള്‍ക്ക് എന്തെങ്കിലും ഇഷ്യു വന്നാല്‍ അമ്മുവൊക്കെ കരയും. എടുത്തു കൊണ്ട് നടക്കുന്നതൊക്കെ അവരായിരുന്നു. അങ്ങനെ അവളെ ചുറ്റിപ്പറ്റിയാണ് വീടു പൊക്കോണ്ടിരുന്നത്. ഇപ്പോഴും വീട്ടില്‍ അശാന്തി ഉണ്ടെങ്കില്‍ സമാധാനം ഉണ്ടാക്കാന്‍ ഹന്‍സിക വിചാരിച്ചാല്‍ പത്ത് മിനുറ്റു കൊണ്ട് സാധിക്കും'' എന്നും കൃഷ്ണ കുമാര്‍ പറയുന്നു.
ഉത്തരവാദിത്തമുള്ളവര്‍ അഹാനയും ഇഷാനിയുമാണ്. വീടിന്റെ സന്തോഷം എന്നത് ദിയയാണ്. അവള്‍ വന്നാല്‍ വീട് ലൈറ്റ് അപ്പ്ഡ് ആകും. എത്ര വലിയ പ്രശ്‌നത്തേയും തമാശയായിട്ടാണ് കാണുക. ദീര്‍ഘവീക്ഷണം കൂടുതലും അഹാനയ്ക്കാണ്. വീട്ടിലെ വാശിക്കാരി ഇഷാനിയാണെന്നും കൃഷ്ണ കുമാര്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates