Kriti Sanon, Rashmika Mandanna and Shahid Kapoor 
Entertainment

'ഇമോഷണല്‍ ത്രീസം'; കോക്‌ടെയ്ല്‍ 2 ലെസ്ബിയന്‍ പ്രണയകഥയോ? മറുപടി നല്‍കി കൃതി സനോണ്‍

ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് കോക്‌ടെയ്ല്‍ 2

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് കോക്‌ടെയ്ല്‍ 2. ഷാഹിദ് കപൂര്‍, കൃതി സനോണ്‍, രശ്മിക മന്ദാന എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം. സിനിമയുടെ ട്രെയിലറും പാട്ടുകളുമെല്ലാം ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഇതിനിടെ ചിത്രത്തില്‍ ലെസ്ബിയന്‍ പ്രണയകഥയാണ് അവതരിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതിനോട് പ്രതികരിക്കുകയാണ് നടിമാരായ കൃതിയും രശ്മികയും.

സിനിമയുടെ പ്രൊമോഷന്‍ പരിപാടിയില്‍ നിന്നുള്ള കൃതിയുടേയും രശ്മികയുടേയും വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. സദസില്‍ നിന്നും താരങ്ങളോട് കോക്‌ടെയ്ല്‍ 2 ലെസ്ബിയന്‍ പ്രണയകഥയാണോ എന്ന് ചോദിക്കുകയായിരുന്നു. ചോദ്യം കേട്ടതും രശ്മിക പൊട്ടിച്ചിരിച്ചു. ഉടനെ തന്നെ കൃതി ഇടപെട്ടു.

ഇതില്‍ ലെസ്ബിയന്‍ പ്രണയമില്ല എന്ന് കൃതി വ്യക്തമാക്കി. ഉടനെ ഞങ്ങള്‍ക്കിടയില്‍ അങ്ങനൊരു കെമിസ്ട്രി ഉണ്ടെന്ന് അറിയാമെന്ന് രശ്മിക തമാശയായി പറയുന്നുണ്ട്. പിന്നാലെ തന്നെ, ഞങ്ങള്‍ മൂന്ന് പേരുടേയും കഥാപാത്രങ്ങള്‍ സ്‌ട്രെയിറ്റ് ആണെന്നും ലെസ്ബിയന്‍ കഥയല്ലെന്നും കൃതി വ്യക്തമാക്കി. ഇതൊരു ഇമോഷണല്‍ ത്രീസം ആണെന്നും അല്ലാതെ ഫിസിക്കല്‍ അല്ലെന്നും കൃതി തമാശയായി പറഞ്ഞു.

2012 ല്‍ പുറത്തിറങ്ങിയ കോക്‌ടെയ്‌ലിന്റെ രണ്ടാം ഭാഗമാണ് കോക്ക്‌ടെയ്ല്‍ 2. എന്നാ ആദ്യ ഭാഗത്തിന്റെ തുടര്‍ച്ചയല്ല. സ്പിരിച്വല്‍ സ്വീകല്‍ മാത്രമാണ് കോക്‌ടെയ്ല്‍ 2. ആദ്യ ഭാഗത്തില്‍ സെയ്ഫ് അലി ഖാനും ദീപിക പദുക്കോണും ഡയാന പെന്റിയുമായിരുന്നു പ്രധാന വേഷത്തില്‍. ദീപികയുടെ കരിയറില്‍ വഴിത്തിരിവായ ചിത്രമായിരുന്നു കോക്‌ടെയ്ല്‍. ഹോമി അദജാനിയയാണ് രണ്ട് ഭാഗങ്ങളുടേയും സംവിധായകന്‍.

Kriti Sanon and Rashmika Mandanna answers whether Cocktail 2 is a lesbian love story.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഡിഎഫ് ബിജെപിക്ക് കീഴടങ്ങി; കരാര്‍ ഒപ്പിട്ടാലും പിഎം ശ്രീയില്‍ നിന്ന് പിന്‍മാറാം; നയമാറ്റത്തിന് പ്രേരിപ്പിച്ച ഘടകമെന്ത്?'

പ്രിയ വര്‍ഗീസിന്റെ നിയമനത്തിന് എതിരെ പോരാടിയ ജോസഫ് സ്‌കറിയയ്ക്ക് ആശ്വാസം; കാലിക്കറ്റില്‍ പ്രൊഫസര്‍ തസ്തികയില്‍ സ്ഥിരനിയമനത്തിന് ഉത്തരവ്

'ലാലുവിന്റെ സംരക്ഷകരെന്ന് ഭാവിക്കുന്നവരുടെ കളി, എന്റെ മോനെ മാത്രം ഉന്നം വച്ചു'; ഒളിയമ്പുമായി മല്ലിക സുകുമാരന്‍

പൃഥ്വിരാജും കരീന കപൂറും ഒരുമിക്കുന്ന ത്രില്ലർ; ‘ദായ്റ’യുടെ റിലീസ് തീയതി

പെൺകുട്ടികളെ പരിശീലിപ്പിക്കാൻ വനിതാ കോച്ച് മതി ! കേരള ക്രിക്കറ്റ് അസോസിയേഷന് മനുഷ്യാവകാശ കമ്മീഷന്റെ നിർദേശം

SCROLL FOR NEXT