ബോളിവുഡ് നടി കൃതി സനോണിനെതിരെ സൈബർ ആക്രമണം. രക്ഷാബന്ധനോടനുബന്ധിച്ച് കൃതി പങ്കുവച്ച ഒരു പരസ്യമാണ് നടിക്കെതിരെയുള്ള വിമർശനങ്ങൾക്ക് കാരണമായി മാറിയിരിക്കുന്നത്. പരസ്യത്തിലെ കൃതിയുടെ വസ്ത്രധാരണമാണ് ഒരു വിഭാഗം ആളുകളെ ചൊടിപ്പിച്ചിരിക്കുന്നത്. പാവാടയും കേപ്പുമായിരുന്നു കൃതി ധരിച്ചിരുന്നത്.
ഇതാണ് വിമർശനങ്ങളുയരാൻ കാരണമായത്. അതേസമയം പരസ്യത്തിനെതിരെയും ചിലർ രംഗത്തെത്തിയിട്ടുണ്ട്. നായയുടെ കയ്യിലും കൃതി രാഖി കെട്ടി കൊടുക്കുന്നുണ്ട്. ഇതും വിമർശനങ്ങളുയരാൻ കാരണമായി. 'ഇന്ത്യയിലെ ആചാരങ്ങളെ പരിഹസിക്കുകയാണ് ഇതിലൂടെ' എന്നാണ് പലരും കുറിച്ചിരിക്കുന്നത്. 'നാണമില്ലേ ഇത്തരം വസ്ത്രം ധരിച്ച് രക്ഷാബന്ധനെക്കുറിച്ച് പറയാനെ'ന്നും ചിലർ പറയുന്നു.
'സഹോദരന്റെ മുൻപിലാണോ ഇത്തരം വേഷത്തിൽ ഇരിക്കുന്നത് ?', 'ഇത് രക്ഷാബന്ധൻ അല്ല', 'ഈ പരസ്യം കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. എന്തൊരു അസംബന്ധമാണിത് ?', 'അങ്ങേയറ്റം ലജ്ജാകരം', 'രക്ഷാബന്ധന് ഒരു സ്ത്രീയും ഇതുപോലെ വസ്ത്രം ധരിക്കില്ല', 'നിങ്ങൾക്ക് കലാപരമായ സ്വാതന്ത്ര്യം എടുക്കാം, പക്ഷേ പാരമ്പര്യം മാറ്റരുത്'- എന്നൊക്കെയും ചിലർ കുറിച്ചിട്ടുണ്ട്.
എന്നാൽ കൃതിയെ അനുകൂലിച്ചു കൊണ്ടും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. 'സിനിമകളിൽ അവരുടെ ബിക്കിനി രംഗങ്ങൾ കണ്ട് ആസ്വദിക്കുന്ന അതേ ആളുകൾ ഇപ്പോൾ അവരുടെ വസ്ത്രത്തെ വിമർശിക്കുന്നു. ഇങ്ങനെ രണ്ട് വിധത്തിൽ പറയുന്നത് ഒന്ന് നിർത്തൂ'.- എന്നാണ് കൃതിയെ അനുകൂലിക്കുന്നവർ പറയുന്നു. അതേസമയം വിമർശനങ്ങളോട് കൃതി സനോൺ ഇതുവരെ പ്രതികരിച്ചിട്ടില്ല. കോക്ക്ടെയില്‍ 2 എന്ന ചിത്രത്തിലാണ് കൃതി ഒടുവിൽ അഭിനയിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates