മലയാള സിനിമയിലെ പുതിയ കാലത്തിന്റെ ക്ലാസിക്കുകളിലൊന്നാണ് കുമ്പളങ്ങി നൈറ്റ്‌സ്. ഭാഷയുടെ അതിരുകള്‍ മറി കടന്ന ചിത്രം കേരളത്തിന് പുറത്തും വലിയ വിജയം നേടിയിരുന്നു. മധു സി നാരായണന്‍ ആയിരുന്നു സിനിമയുടെ സംവിധാനം.
ബോക്‌സ് ഓഫീസ് വിജയവും നിരൂപക പ്രശംസയുമെല്ലാം നേടിയ കുമ്പളങ്ങി നൈറ്റ്‌സിന് ശേഷം മധു പിന്നീടൊരു സിനിമ ചെയ്തിരുന്നില്ല. സോഷ്യല്‍ മീഡിയയിലുടേയും മറ്റുമായി കാലങ്ങളായി എപ്പോഴാണ് മധു സി നാരായണന്‍ അടുത്ത സിനിമയുമായി എത്തുകയെന്ന് ആരാധകര്‍ നിരന്തരം ചോദിക്കാറുണ്ടായിരുന്നു.
ആ ചോദ്യങ്ങള്‍ക്കിതാ ഉത്തരമാവുകയാണ്. കുമ്പളങ്ങി നൈറ്റ്‌സിന് ഏഴ് വര്‍ഷമിപ്പുറം പുതിയ ചിത്രവുമായെത്തുകയാണ് മധു സി നാരായണന്‍. യുവതാരം നസ്ലെന്‍ നായകനാകുന്ന ചിത്രത്തിന്റെ നിര്‍മാണം അനന്തു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അനന്തുവും സൈലന്റ് ക്യാറ്റ് ഫിലിംസും ചേര്‍ന്നാണ്. ഉടന്‍ തന്നെ ആരംഭിക്കുന്ന സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തു വിടും.
ബേസില്‍ ജോസഫ് നായകനായ അതിരടിയ്ക്ക് ശേഷം അനന്തു നിര്‍മിക്കുന്ന ചിത്രങ്ങളിലൊന്നാണിത്. പിന്നാലെ കരിക്ക് ടീമിന്റെ സിനിമ,ഷിഫ്‌ന ബബിന്‍ പാക്കര്‍ ഒരുക്കുന്ന 40 ഡെയ്‌സ് ഓഫ് ഹൗസ് പാര്‍ട്ടി എന്നീ സിനിമകളും അനന്തുവിന്റേതായി അണിയറയിലുണ്ട്. അതേസമയം മോളിവുഡ് ടൈംസ് ആണ് നസ്ലെന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates