Kunchacko Boban വിഡിയോ സ്ക്രീൻഷോട്ട്‌
Entertainment

ഫൈറ്റ് സീനില്‍ എനിക്ക് വീഴാനുള്ള ബെഡ്ഡ് കാണാനില്ല; നോക്കിയപ്പോള്‍ സംവിധായകന്‍ അതില്‍ കിടന്നുറങ്ങുന്നു: കുഞ്ചാക്കോ ബോബന്‍

എല്ലാവരും ബെഡ്ഡ് നോക്കിയിറങ്ങി. അവസാനം നോക്കുമ്പോള്‍ ഡയറക്ടര്‍ അതില്‍ കിടന്നുറങ്ങുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

കാമറയ്ക്ക് മുന്നില്‍ വ്യത്യസ്തമായ കഥാപാത്രങ്ങളായി മാറി തന്നിലെ നടനെ തേച്ചു മിനുക്കുകയാണ് കുഞ്ചാക്കോ ബോബന്‍. നിര്‍മാണത്തിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അതേസമയം സംവിധായകന്റെ കുപ്പായം അണിയാന്‍ താനില്ലെന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്. ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റിന് നല്‍കിയ അഭിമുഖത്തിലാണ് കുഞ്ചാക്കോ ബോബന്റെ പ്രതികരണം.

പുതിയ ചിത്രം ഉന്മാദത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. സംവിധാനത്തിലേക്ക് കടക്കാന്‍ താല്‍പര്യമുണ്ടോ എന്ന ചോദ്യത്തിന് കുഞ്ചാക്കോ ബോബന്‍ നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.

''നല്ല പ്രയാസമുള്ള പണിയാണിത്. ഉന്മാദത്തിന്റെ കാര്യം നോക്കിയാല്‍ ഇതിന്റെ ഡയറക്ടര്‍ നല്ലവണ്ണം പണിയെടുക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. പടത്തിന്റെ മ്യൂസിക് ഡയറക്ടര്‍ക്ക് പുള്ളി കുറച്ച് സജഷന്‍ നല്‍കിയിരുന്നു. അതായത്, എല്ലാ ഫീല്‍ഡിലും നമ്മുടെ ഔട്ട്പുട്ട് കൊടുക്കണം. അത് ഒട്ടും എളുപ്പമല്ല. അതുകൊണ്ട് തന്നെ ഈ ഫീല്‍ഡിലേക്ക് ഞാന്‍ ഇറങ്ങില്ലെന്ന് ഉറപ്പാണ്'' താരം പറയുന്നു. പിന്നാലെ ഉന്മാദത്തിന്റെ സെറ്റിലുണ്ടായ രസകരമായ അനുഭവവും താരം പങ്കുവെക്കുന്നുണ്ട്.

''പറയണോ വേണ്ടയോ എന്നറിയാത്ത വേറൊരു സംഗതി കൂടെയുണ്ട്. ഈ സിനിമയുടെ ക്ലൈമാക്‌സിനോടടുക്കുമ്പോള്‍ ഒരു ഫൈറ്റുണ്ട്. ഔട്ട് ഡോര്‍ ഫൈറ്റാണ്. കുറച്ച് മെറ്റലുകള്‍ കൂട്ടിയിട്ട് അതിന്റെ ഇടയില്‍ വച്ചുള്ളതാണ്. ഫൈറ്റില്‍ എനിക്ക് നിലത്ത് വീഴണം. താഴെ ബെഡ്ഡൊക്കെ വിരിച്ചിടുമെന്ന് പറഞ്ഞിരുന്നു. പക്ഷെ ഷൂട്ടിന്റെ സമയത്ത് ബെഡ്ഡ് കാണുന്നില്ല. എല്ലാവരും ബെഡ്ഡ് നോക്കിയിറങ്ങി. അവസാനം നോക്കുമ്പോള്‍ ഡയറക്ടര്‍ അതില്‍ കിടന്നുറങ്ങുകയായിരുന്നു'' എന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്.

അതേസമയം ഉന്മാദം തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. കിരണ്‍ ദാസ് ആണ് സംവിധാനം. കുഞ്ചാക്കോ ബോബന് കയ്യടി നേടിക്കൊടുത്ത സിനിമകളെഴുതിയ ഷാഹി കബീറാണ് ചിത്രത്തിന്റെ. ഈ കൂട്ടുകെട്ടില്‍ നിന്നും ഇതുവരെ വന്ന പൊലീസ് കഥകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായൊരു ചിത്രമാകും ഉന്മാദമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ലിജോ മോള്‍ ജോസ് ആണ് ചിത്രത്തിലെ നായിക.

Kunchacko Boban talks about being a director. also recalls a funny incident from Unmadham location.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ യുഡിഎഫ് ചര്‍ച്ച ചെയ്തിട്ടില്ല; കണ്‍വീനറെ തള്ളി കുഞ്ഞാലിക്കുട്ടി; 'ഊരാനാകുമോയെന്ന് അറിയാന്‍ സബ്കമ്മിറ്റി റിപ്പോര്‍ട്ട് വരണം'

പെർഫ്യൂം കഴുത്തിൽ അടിക്കുന്ന ശീലമുണ്ടോ? ഇപ്പോഴേ നിർത്തിക്കോ, വന്ധ്യത മുതൽ കാൻസറിനു വരെ കാരണമാകുമെന്ന് ഗവേഷക

ലോകകപ്പ് തോല്‍വി; പ്രതിഷേധങ്ങള്‍ക്ക് പൂട്ടിട്ട് അര്‍ജന്റീന, വിദേശികളെ വിലക്കി പ്രസിഡന്റ്

'ശ്രീരാമനായി രൺബീർ വേണ്ടായിരുന്നു!'; ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി രൺബീർ

'ആ സിനിമ എന്തുകൊണ്ട് വിജയിച്ചില്ലെന്ന് ഇന്നും അറിയില്ല': ജനപ്രീയ സിനിമയെക്കുറിച്ച് കുഞ്ചാക്കോ ബോബന്‍