Lakshmi Menon 
Entertainment

'മാഫിയയുടെ ലോകത്തായിരുന്നു...'; അനസ്‌തേഷ്യയുടെ മയക്കത്തില്‍ ലക്ഷ്മി മേനോന്‍; ആശുപത്രിയില്‍ നിന്നും വിഡിയോ

'അനസ്‌തേഷ്യയില്‍ നിന്നും റിക്കവര്‍ ആയി. പക്ഷെ അധോലോകം വിട്ടൊരു കളിയില്ല'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

ആശുപത്രിയില്‍ നിന്നുമുള്ള വിഡിയോ പങ്കുവച്ച് നടിയും ഇന്‍ഫ്‌ളുവന്‍സറുമായ ലക്ഷ്മി മേനോന്‍. അനസ്‌തേഷ്യയുടെ മയക്കത്തില്‍ സംസാരിക്കുന്ന തന്റെ വിഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. വിഡിയോയ്‌ക്കൊപ്പം പങ്കുവച്ച കുറിപ്പില്‍ തന്നെ പരിചരിച്ചര്‍ക്ക് താരം നന്ദി പറയുന്നുണ്ട്. അതേസമയം എന്ത് രോഗത്തിനാണ് ചികിത്സ തേടി ആശുപത്രിയിലെത്തിയതെന്ന് പോസ്റ്റില്‍ പറയുന്നില്ല.

അനസ്‌തേഷ്യയുടെ മയക്കത്തില്‍ താന്‍ മാഫിയയുടേയും ഡോണിന്റേയും ലോകത്തായിരുന്നുവെന്നും കാര്‍ ക്രാഷായാന്നുമൊക്കെ ലക്ഷ്മി മേനോന്‍ പറയുന്നുണ്ട്. ലക്ഷ്മിയോട് സംസാരിക്കുന്ന മിഥുന്റെ ശബ്ദവും വിഡിയോയില്‍ കേള്‍ക്കാം. അകത്തേക്ക് പോകുന്നതിന് മുമ്പായി മിഥുന്‍ ലക്ഷ്മിയെ ആശ്വസിപ്പിക്കുന്നതും വിഡിയോയില്‍ കേള്‍ക്കാം.

''അനസ്‌തേഷ്യയില്‍ നിന്നും റിക്കവര്‍ ആയി. പക്ഷെ അധോലോകം വിട്ടൊരു കളിയില്ല. സിറാജിക്കയ്ക്ക് വലിയ നന്ദി. ഡോ. അനീഷ, റസീന, അര്‍ച്ചന, ശ്രുതി, ഐറിന്‍. എന്റെ ആശുപത്രിവാസകാലത്ത് എന്നെ പരിചരിച്ച, എന്നെ കംഫര്‍ട്ടബിള്‍ ആക്കി നിര്‍ത്തിയ, സുരക്ഷിതയാക്കിയ, വീണ്ടും ആരോഗ്യവതിയാക്കിയ എല്ലാവര്‍ക്കും നന്ദി.

ഇവിടെയുള്ള സമയമത്രയും നിങ്ങള്‍ നല്‍കിയ കരുതലിനും കനിവിനും ക്ഷമയ്ക്കും പിന്തുണയ്ക്കും ഞാന്‍ കടപ്പെട്ടിരിക്കുന്നു. എന്റെ റിക്കവറിയുടെ ഭാഗമായ എല്ലാ സ്റ്റാഫിനും നന്ദി പറയുന്നു. അബദ്ധത്തില്‍ ആരുടെയെങ്കിലും പേര് വിട്ടു പോയിട്ടുണ്ടെങ്കില്‍ ക്ഷമിക്കണം. നിങ്ങള്‍ ആരെല്ലാമാണെന്ന് നിങ്ങള്‍ക്ക് അറിയാം. നിങ്ങളെ ഓരോരുത്തരേയും ഞാന്‍ എത്രത്തോളം അഭിനന്ദിക്കുന്നുണ്ടെന്ന് നിങ്ങള്‍ക്ക് അറിയാനാകുമെന്ന് പ്രതീക്ഷിക്കുന്നു.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

എന്നെ പരിചരിച്ചതിന് വീണ്ടും സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തയാക്കിയതിനും നന്ദി. ഞാന്‍ എന്നും നിങ്ങളോട് കടപ്പെട്ടിരിക്കും'' എന്നാണ് ലക്ഷ്മിയുടെ കുറിപ്പ്.

Lakshmi Menon shares a video from hospital.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശക്തമായ മഴ: സംസ്ഥാനാത്ത് പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

വെറും '87' റൺസിൽ മുംബൈയെ ചുരുട്ടിക്കെട്ടി കേരള വനിതകൾ!

ഒട്ടും 'മമത'യില്ലാതെ ബംഗാള്‍; നന്ദിഗ്രാമിലും രജിനഗറിലും ബിജെപിക്ക് തകര്‍പ്പന്‍ ജയം

'മീന ചിലപ്പോൾ റീനയായി എത്തിയേനേ'; ഭാരതിരാജ സിനിമയിൽ അഭിനയിക്കുന്നതിനെക്കുറിച്ച് അച്ഛൻ പറഞ്ഞ വാക്കുകളോർത്ത് നടി

'അദ്ദേഹം എന്നെ ചേർത്ത് നിർത്തി ഫോട്ടോ എടുത്തു, എല്ലാം ഒരു സ്വപ്നം പോലെ'; സന്തോഷം പങ്കുവച്ച് കോട്ടയം നസീർ