Lokah ഫെയ്സ്ബുക്ക്
Entertainment

'എമ്പുരാന്‍ വീണു, ഇനി ഇന്‍ഡസ്ട്രി ചന്ദ്ര ഭരിക്കും'; മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റായി ലോക

കേരളത്തില്‍ നിന്നും 100 കോടി

സമകാലിക മലയാളം ഡെസ്ക്

ഒടുവില്‍ ലോകയുടെ കുതിപ്പിന് മുന്നില്‍ എമ്പുരാനും വീണു. മലയാളത്തിലെ ഇന്‍ഡസ്ട്രി ഹിറ്റായി ലോക ചാപ്റ്റര്‍ 1: ചന്ദ്ര. കല്യാണി പ്രിയദര്‍ശന്‍ ചിത്രം മറികടന്നിരിക്കുന്നത് എമ്പുരാന്റെ 268 കോടിയുടെ റെക്കോര്‍ഡിനെയാണ്. അതേസമയം സ്ത്രീ കേന്ദ്രീകൃത കഥ പറഞ്ഞ് സൗത്ത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായി മാറാനും ലോകയ്ക്ക് സാധിച്ചു.

ഈ വര്‍ഷം തന്നെയായിരുന്നു മഞ്ഞുമ്മല്‍ ബോയ്‌സിനെ തകര്‍ത്ത് എമ്പുരാന്‍ ഇന്‍ഡസ്ട്രി ഹിറ്റ് അടിക്കുന്നത്. മാസങ്ങളുടെ വ്യത്യാസത്തില്‍ ലോക എമ്പുരാനെ വീഴ്ത്തിയിരിക്കുകയാണ്. ഇന്ത്യയില്‍ നിന്ന് മാത്രമായി 150 കോടിയാണ് ലോക നേടിത്. കേരളത്തില്‍ നിന്ന് മാത്രമായി 100 കോടിയും നേടി. കേരളത്തില്‍ നിന്ന് മാത്രമായി 100 കോടി നേടുന്ന രണ്ടാമത്തെ ചിത്രമാണ് ലോക. നേരത്തെ ഈ നേട്ടം സ്വന്തമാക്കിയത് തുടരും ആയിരുന്നു.

കല്യാണി പ്രിയദര്‍ശന്‍ സൂപ്പര്‍ ഹീറോയിനായി എത്തുന്ന സിനിമയുടെ സംവിധാനം ഡൊമിനിക് അരുണ്‍ ആണ്. അഞ്ച് സിനിമകളുള്ള സീരിസിലെ ആദ്യ ചിത്രമാണിത്. കല്യാണിയ്‌ക്കൊപ്പം നസ്ലെന്‍, ചന്തു സലിംകുമാര്‍, അരുണ്‍ കുര്യന്‍, സാന്‍ഡി മാസ്റ്റര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയ സിനിമ കേരളത്തിന് പുറത്തും വലിയ സ്വീകാര്യത നേടിയിരുന്നു.

അതേസമയം ലോകയുടെ അടുത്ത ചാപ്റ്ററില്‍ പ്രധാന വേഷത്തിലെത്തുക ടൊവിനോ തോമസ് ആയിരിക്കുമെന്ന് സംവിധായകന്‍ അറിയിച്ചിരുന്നു. പിന്നാലെയുള്ള ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ ആയിരിക്കും നായകന്‍. ഇരുവരും ചന്ദ്രയുടെ കഥയില്‍ അതിഥി വേഷത്തിലെത്തിയിരുന്നു. ഇവര്‍ക്ക് പുറമെ മമ്മൂട്ടി, സണ്ണി വെയ്ന്‍, സൗബിന്‍ ഷാഹിര്‍ തുടങ്ങിയവരും ലോകയില്‍ അതിഥി വേഷത്തിലെത്തിയിരുന്നു.

Lokah Chapter 1: Chandra becomes the biggest hit of Malayalam Cinema. Dethrowns Mohanlal starrer Empuraan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കരുനാഗപ്പള്ളിയില്‍ പട്ടാപ്പകല്‍ അരുംകൊല; കൊലക്കേസ് പ്രതിയെ നടുറോഡില്‍ വെട്ടിക്കൊന്നു

ദിവസവും ഒരു സ്പൂൺ പീനട്ട് ബട്ടർ കഴിക്കു; ആരോ​ഗ്യ ​ഗുണങ്ങൾ വേറെ ലെവൽ

'ആരും സ്വയം സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കേണ്ട, മത്സരിപ്പിക്കാമെന്ന് ആര്‍ക്കും ഉറപ്പുനല്‍കിയിട്ടില്ല'; അതൃപ്തി വ്യക്തമാക്കി വി ഡി സതീശന്‍

കെ സുധാകരന്റെ നിലപാട് മഹാ അപരാധമല്ല; അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന്റേത്: കെ സി വേണുഗോപാല്‍

കഷ്ടകാലത്തിന് എതിരെ വന്നത് മോഹന്‍ലാല്‍, അല്ലെങ്കില്‍ മണിക്ക് നാഷണല്‍ അവാര്‍ഡ് കിട്ടിയേനെ: വിനയന്‍

SCROLL FOR NEXT