Lokesh Kanagaraj ഫെയ്സ്ബുക്ക്
Entertainment

'ഒടിടിയെക്കുറിച്ച് കമൽ സാർ അന്ന് പറഞ്ഞത് മനസിലാക്കാൻ ഒരുപാട് സമയം വേണ്ടിവന്നു; എഐയുടെ കാര്യത്തിലും എനിക്ക് അതാണ് പറയാനുള്ളത്'

കമൽ സാറിന്റെ അന്നത്തെ വിഷൻ മനസിലാക്കാൻ നമുക്ക് ഒരുപാട് സമയം വേണ്ടിവന്നു.

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയിൽ ഒട്ടേറെ ആരാധകരുള്ള സംവിധായകനാണ് ലോകേഷ് കനകരാജ്. രജനികാന്തിനെ നായകനാക്കിയൊരുക്കിയ കൂലിയാണ് ലോകേഷിന്റേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം. കൂലിയിൽ രജനികാന്തിന്റെ ചില രം​ഗങ്ങൾ എഐ ഉപയോ​ഗിച്ച് ക്രിയേറ്റ് ചെയ്തിരുന്നു. അടുത്തിടെ പുറത്തിറങ്ങുന്ന മിക്ക സിനിമകളിലും എഐ ഉപയോ​ഗം കൂടി വരുന്നുണ്ട്.

ഇപ്പോഴിതാ സിനിമകളിലെ എഐ ഉപയോ​ഗത്തെക്കുറിച്ച് സംസാരിക്കുകയാണ് ലോകേഷ്. 15 വർഷം മുൻപ് കമൽ ഹാസൻ ഒടിടിയിലൂടെ സിനിമ റിലീസ് ചെയ്യണമെന്ന് പറയുമ്പോൾ അതിനെ പലരും കുറ്റപ്പെടുത്തിയിരുന്നു എന്നാൽ ഇന്ന് ഒടിടിയില്ലാതെ ഒരു സിനിമ റിലീസ് ആവുന്നില്ല. അതുപോലെ ഭാവിയിൽ എഐ ഇല്ലാത്ത ഒരു കാലത്തെക്കുറിച്ച് ചിന്തിക്കാൻ ആകില്ലെന്ന് ലോകേഷ് പറഞ്ഞു.

"നിങ്ങളെ ഒരു കാര്യം ഓർമിപ്പിച്ചാൽ കൊള്ളാമെന്നുണ്ട്. 15 വർഷം മുൻപ് ഒടിടിയെക്കുറിച്ച് പറഞ്ഞു കൊണ്ടിരുന്ന ഒരേ ഒരാൾ കമൽ ഹാസൻ ആയിരുന്നു. വിശ്വരൂപത്തിന്റെ റിലീസ് ആയിരുന്നു അപ്പോൾ. ആ സമയത്ത് ഒടിടി എന്ന് പറഞ്ഞാൽ എന്താണെന്ന് പോലും നമുക്ക് അറിയില്ല. ഇന്നിപ്പോൾ ഒടിടിയില്ലാതെ ഒരു പടം റിലീസ് ആകില്ല.

ഒടിടി റിലീസ് ഡീൽ ക്ലോസ് ചെയ്യാതെ ഒരൊറ്റ വമ്പൻ പടവും റിലീസിനെക്കുറിച്ച് ആലോചിക്കുക പോലുമില്ല. ബിസിനസിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമായി ഒടിടി മാറി. കമൽ സാറിന്റെ അന്നത്തെ വിഷൻ മനസിലാക്കാൻ നമുക്ക് ഒരുപാട് സമയം വേണ്ടിവന്നു. കാലത്തിന് അപ്പുറത്തേക്ക് ചിന്തിക്കുന്നയാളാണ് അദ്ദേഹം. എഐയുടെ കാര്യത്തിലും അത് തന്നെയാണ് എന്റെ അഭിപ്രായം. ഇന്ന് എഐ അപകടകരമാണെന്ന് പറയുന്നവർ നാളെ ഇതിനെ സപ്പോർട്ട് ചെയ്ത് രംഗത്തുവരും".- ലോകേഷ് പറഞ്ഞു.

"എന്നുവച്ചാൽ എഐ പൂർണമായും ആധിപത്യം സ്ഥാപിക്കുമെന്ന് കരുതരുത്. അത് നമ്മളെ സഹായിക്കുന്ന ഒരു ഘടകം മാത്രമാണ്. ആവശ്യമുള്ളപ്പോൾ അത് ഉപയോഗിക്കുക എന്നതാണ് ബുദ്ധി. എഐ എങ്ങനെ, എത്രത്തോളം ഉപയോഗിക്കുന്നു എന്നത് പൂർണമായും നമ്മുടെ കൈകളിലാണ്".- ലോകേഷ് കൂട്ടിച്ചേർത്തു.

"കൂലിയിൽ രജനികാന്തിന്റെ ശബ്ദം എഐ വച്ച് ഞങ്ങൾ നന്നായി ചെയ്തിരുന്നു. കൈതി 2 വിലും എഐയെ ഒരു സഹായമായി മാത്രമാണ് ഞങ്ങൾ ഉപയോ​ഗിക്കുന്നത്".- ലോകേഷ് പറഞ്ഞു. അതേസമയം, ആഗോള തലത്തിൽ കൂലി 500 കോടി നേടിയെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിൽ നിന്ന് മാത്രം ചിത്രം 235 കോടി നേടിയെന്നാണ് റിപ്പോർട്ട്.

Cinema News: Director Lokesh Kanagaraj opens about using AI in Films.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജനവാസ മേഖലയിലിറങ്ങിയ കടുവയെ തുരത്താൻ ശ്രമം തുടരുന്നു; പ്രദേശത്ത് നിരോധനാജ്ഞ, വിദ്യാലയങ്ങള്‍ക്ക് അവധി

മൂന്നു വാര്‍ഡുകളിലെ വോട്ടെടുപ്പ്: പ്രത്യേക വിജ്ഞാപനം ഇന്ന്; ബിജെപിക്ക് നിര്‍ണായകം

ഇന്ന് കുചേലദിനം; ഗുരുവായൂരില്‍ അവില്‍ സമര്‍പ്പണം, ഭക്തര്‍ക്ക് ആനന്ദമേകി മഞ്ജുളാല്‍ത്തറയില്‍ പുതിയ കുചേല പ്രതിമ

ബന്ധങ്ങള്‍ അധിക വരുമാനം നേടാനുള്ള അവസരം നല്‍കിയേക്കാം; ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

വയോധികയെ വീടിനുള്ളില്‍ കെട്ടിയിട്ട് ഒന്നരപ്പവനും പണവും കവര്‍ന്നു; പ്രതികള്‍ക്കായി അന്വേഷണം

SCROLL FOR NEXT