ലോകേഷ് കനകരാജ് (Lokesh Kanagaraj)  വിഡിയോ സ്ക്രീൻ‌ഷോട്ട്
Entertainment

'ആ സിനിമയ്ക്ക് വേണ്ടി ഭാരം കുറച്ചു, താടി വളർത്തി'; നായകനാകാൻ പോകുന്ന ചിത്രത്തെക്കുറിച്ച് ലോകേഷ്

അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ലോകേഷ് ബിഗ് സ്ക്രീനിലേക്ക് എത്തുക. ‌

സമകാലിക മലയാളം ഡെസ്ക്

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കൂലി. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണിപ്പോൾ ലോകേഷ്. ഇപ്പോഴിതാ താൻ നായകനായെത്തുന്ന സിനിമയെക്കുറിച്ച് തുറന്നു പറയുകയാണ് ലോകേഷ്. അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ലോകേഷ് ബിഗ് സ്ക്രീനിലേക്ക് എത്തുക. ‌

സിനിമകളെക്കുറിച്ചും സാഹിത്യകൃതികളെ കുറിച്ചും സംസാരിക്കാൻ കഴിഞ്ഞതോടെയാണ് താനും അരുൺ മാതേശ്വരനും സുഹൃത്തുക്കളായതെന്ന് ലോകേഷ് പറഞ്ഞു. കൂലിയുടെ പ്രൊമോഷന്റെ ഭാ​ഗമായി നടത്തിയ അഭിമുഖത്തിലാണ് ലോകേഷ് ഇക്കാര്യം പറഞ്ഞത്.

"റാം സാറിന്റെ പിറന്നാൾ പാർട്ടിക്കിടെയാണ് എന്നോട് അഭിനയിക്കാൻ താല്പര്യമുണ്ടോ എന്ന് ചോദിച്ചത്. ഒരു ആക്ഷൻ സിനിമ പരീക്ഷിച്ചു നോക്കണമെന്ന് എനിക്ക് ആ​ഗ്രഹമുണ്ടായിരുന്നു. അദ്ദേഹം അപ്പോൾ ധനുഷ് സാറിനൊപ്പം ഇളയരാജ സാറിന്റെ ബയോപിക്ക് ചെയ്യുന്നതിന്റെ തിരക്കുകളിലായിരുന്നു. ചില കാരണങ്ങളാൽ ആ പ്രൊജക്ട് വൈകുന്നുണ്ടായിരുന്നു.

കൈതി 2 അനൗണ്‍സ് ചെയ്യുന്നതിനും ഏകദേശം എട്ട് മാസം മുൻപാണ് അഭിനയിക്കാൻ തീരുമാനിച്ചത്. അപ്പോൾ, ഞാൻ അരുണിനെ വിളിച്ചു, അദ്ദേഹം കഥ പറഞ്ഞു. ഞങ്ങൾ ഒരു ലുക്ക് ടെസ്റ്റ് നടത്തി, അദ്ദേഹത്തിന് വളരെ ഇഷ്ടപ്പെട്ടു"-. ലോകേഷ് പറഞ്ഞു. ഇതൊരു ഗാങ്‌സ്റ്റർ ചിത്രമാണെന്നും സിനിമയ്ക്കായി താൻ താടിയും മീശയും വളർത്തുകയാണെന്നും ഭാരം കുറയ്ക്കുന്നതായും ലോകേഷ് കൂട്ടിച്ചേർത്തു.

നായകനാവുന്നത് ആദ്യമായി ആണെങ്കിലും തന്‍റെ തന്നെ ചിത്രങ്ങളിലൂടെയും മ്യൂസിക് വിഡിയോയിലൂടെയുമൊക്കെ കാമറയ്ക്ക് മുൻപിൽ നേരത്തേ എത്തിയിട്ടുള്ള ആളാണ് ലോകേഷ് കനകരാജ്.

താന്‍ തന്നെ സംവിധാനം ചെയ്ത വിജയ് ചിത്രം മാസ്റ്ററില്‍ ലോകേഷ് സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കമല്‍ ഹാസന്‍ വരികള്‍ എഴുതിയ ഇനിമേൽ എന്ന മ്യൂസിക് വിഡിയോയിലും ലോകേഷ് അഭിനയിച്ചിരുന്നു.

Lokesh Kanagaraj talks about Arun Matheswaran movie.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐആര്‍ നടപടികള്‍ തടസ്സപ്പെടുത്താന്‍ അനുവദിക്കില്ല; സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്; ബംഗാളില്‍ ഒരാഴ്ച കൂടി നീട്ടി

​ഗോവയെ തകർത്ത് കൂറ്റൻ ജയവുമായി കേരളം; സികെ നായിഡു ട്രോഫിയിൽ അപരാജിത മുന്നേറ്റം

മലയാളി നഴ്സുമാർക്ക് ജർമനിയിൽ ജോലി, 250 ഒഴിവുകൾ,അപേക്ഷിക്കാൻ ജർമൻ ഭാഷ പ്രാവീണ്യം വേണ്ട; നോർക്ക വഴി ഇപ്പോൾ അപേക്ഷിക്കാം

രാമക്ഷേത്രം ആക്രമിക്കാന്‍ പദ്ധതിയിട്ട കേസ്; അറസ്റ്റിലായ ഐഎസ് ഭീകരന്‍ ജയിലില്‍ കൊല്ലപ്പെട്ടു

എൻസിഇആർടിയിൽ അസിസ്റ്റന്റ് പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ,പ്രൊഫസർ തസ്തികകളിൽ 114 ഒഴിവുകൾ; ഫെബ്രുവരി 20 വരെ അപേക്ഷിക്കാം

SCROLL FOR NEXT