അമ്മയില്‍ നിന്നും രാജിവച്ചതിന് പിന്നാലെ കുറിപ്പുമായി മല്ലിക സുകുമാരന്‍. സംഘടനയുടെ നിലപാടുകളുടെ ശക്തമായി വിമര്‍ശിക്കുന്നതാണ് മല്ലികയുടെ കുറിപ്പ്. അമ്മയ്ക്ക് മുന്നില്‍ സുവര്‍ണാവസരം ഉണ്ടായിരുന്നിട്ടും അവര്‍ പരദൂഷണമാണ് തെരഞ്ഞെടുത്തതെന്നാണ് മല്ലിക സുകുമാരന്‍ പറഞ്ഞത്. ഇംഗ്ലീഷിലാണ് മല്ലികയുടെ കുറിപ്പ്.
ഇംഗ്ലീഷിലുള്ള മല്ലികയുടെ കുറിപ്പ് പക്ഷെ സോഷ്യല്‍ മീഡിയയുടെ രസകരമായ പ്രതികരണങ്ങളും നേടുന്നുണ്ട്. ഈ കുറിപ്പ് എഴുതി തന്നത് മകന്‍ പൃഥ്വിരാജ് ആണോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. 'ഹായ് രാജുവേട്ടാ, ഇത് മകന്റെ ഇംഗ്ലീഷ് ആണല്ലോ ചേച്ചി, ഇത് പൃഥ്വിരാജിന്റെ ഐഡിയയാണോ? പൃഥ്വിരാജ് തന്നെ, സത്യം പറ ഇത് പൃഥ്വിരാജ് ടൈപ്പ് ചെയ്ത് തന്നതല്ലേ, രാജുവേട്ടന്‍ തന്നെ' എന്നിങ്ങനെയാണ് ചിലരുടെ കമന്റുകള്‍.
അതേസമയം ഇംഗ്ലീഷ് കണ്ട് പൃഥ്വിരാജിലേക്ക് ചര്‍ച്ച കൊണ്ടുപോകണ്ടതില്ലെന്നും മല്ലികയുടെ പേജില്‍ വരുന്നത് അവരുടെ അഭിപ്രായമായി തന്നെ കാണണമെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. മല്ലികയുടെ ഇംഗ്ലീഷിന്റെ ക്രെഡിറ്റ് മകന് നല്‍കുന്നത് ശരിയല്ലെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. സിനിമാ മേഖലയെ മെച്ചപ്പെടാത്താനുള്ള റോഡ് മാപ്പ് അവതരിപ്പിക്കുന്ന കുറിപ്പ് ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
നേരത്തെ, ശ്വേത മേനോന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടാണ് മല്ലിക സുകുമാരന്‍ രാജി വച്ചത്. 'സ്‌നേഹപൂര്‍വം പടിയിറങ്ങുന്നു അമ്മയില്‍ നിന്നും. സത്യത്തിനൊപ്പം..ന്യായത്തിനൊപ്പം. ശ്വേതയ്‌ക്കൊപ്പം' എന്ന കുറിപ്പിലൂടെയാണ് മല്ലിക രാജി അറിയിച്ചത്. കഴിഞ്ഞ ദിവസം ജനറല്‍ ബോഡി യോഗത്തിന് പിന്നാലെ തന്നെ മല്ലിക ശ്വേതയ്ക്ക് പിന്തുണ അറിയിച്ചിരുന്നു. ശ്വേതയായിരുന്നില്ല രാജിവെക്കേണ്ടിയിരുന്നതെന്നാണ് മല്ലിക പറഞ്ഞത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates