OM Movie Poster
Entertainment

ഷാരുഖ് ചിത്രം 'കിങി'നെ പിന്നിലാക്കി മമ്മൂട്ടി-ധനുഷ് ചിത്രം; ഐഎംഡിബി പട്ടികയിൽ ഒന്നാമതായി 'ഓം'

തൊട്ടുപിന്നിലായി അമൽ നീരദ് സംവിധാനം ചെയ്യുന്ന മലയാള ചിത്രം ബാച്ചിലർ പാർട്ടി D’EUX ഇടം നേടിയി‌ട്ടുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ചന്ദ്ര സ്വസ്തി

റിലീസിന് മുമ്പേ ശ്രദ്ധനേടി മമ്മൂട്ടിയും ധനുഷും ഒന്നിക്കുന്ന തമിഴ് ചിത്രം ‘ഓം: ചാപ്റ്റർ 1 – ഉധിരം: ദി ബ്ലഡ് വുഡ്’. ഐഎംഡിബിയുടെ ഏറ്റവും കൂടുതൽ പ്രതീക്ഷയുണർത്തുന്ന ഇന്ത്യൻ സിനിമകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് ചിത്രം.

പുറത്തുവന്ന റാങ്കിങ് വിവരങ്ങൾ പ്രകാരം 37.7 ശതമാനം പ്രേക്ഷക താൽപര്യമാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. നവംബർ 20ന് ആഗോള റിലീസിന് ഒരുങ്ങുന്ന ചിത്രത്തെക്കുറിച്ചുള്ള ആരാധകരുടെ പ്രതീക്ഷകൾ ഇതോടെ വർധിച്ചിരിക്കുകയാണ്.

ഐഎംഡിബി പട്ടിക പ്രകാരം ഷാരുഖ് ഖാൻ ചിത്രം കിങിനെ മറികടന്നാണ് ചിത്രം ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. മൂന്നാം സ്ഥാനമാണ് കിങിനുള്ളത്. തൊട്ടുപിന്നിലായി അമൽ നീരദ് സംവിധാനം ചെയ്യുന്ന മലയാള ചിത്രം ബാച്ചിലർ പാർട്ടി D’EUX ഇടം നേടിയി‌ട്ടുണ്ട്.

IMDb Trending list

‘അമരൻ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ രാജ്കുമാർ പെരിയസാമി രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമയിൽ ധനുഷും മമ്മൂട്ടിയും പ്രധാന വേഷങ്ങളിലെത്തുന്നു. ഇരുവരും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും സിനിമയുടെ പ്രതീക്ഷകൾ വർധിപ്പിക്കുന്ന ഘടകമാണ്. സായ് പല്ലവി, ശ്രീലീല, നസറുദ്ദീൻ ഷാ, ഇന്ദ്രൻസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ഇന്ത്യയിൽ വരാനിരിക്കുന്ന സിനിമകളിൽ പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രങ്ങളുടെ പട്ടികയിലാണ് ‘ഓം’ ഒന്നാമതെത്തിയത്. മമ്മൂട്ടിയുടെയും ധനുഷിന്റെയും താരസാന്നിധ്യവും സിനിമയുടെ പ്രൊമോഷന്റെ ഭാ​ഗമായി പുറത്തിറക്കിയ വീഡിയോകൾക്കും ഗാനങ്ങൾക്കും ലഭിച്ച ശ്രദ്ധയും ഈ നേട്ടത്തിന് പിന്നിലുണ്ട്.

ചിത്രത്തിൽ ബർമ കാർത്തികേയൻ എന്നറിയപ്പെടുന്ന സിയ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. കുറ്റകൃത്യങ്ങളുടെ ലോകത്ത് വലിയ സ്വാധീനമുള്ള, ശരിതെറ്റുകൾ കലർന്ന കഥാപാത്രമായാണ് സിയയെ അവതരിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ മാസ് ലുക്കും സംഭാഷണങ്ങളും നേരത്തെ തന്നെ ആരാധകർക്കിടയിൽ ചർച്ചയായിരുന്നു. ഏഴ് വർഷത്തെ ഇടവേളയ്ക്കുശേഷമാണ് താരം തമിഴ് സിനിമയിലേക്ക് തിരിച്ചെത്തുന്നത്. 2019ൽ പുറത്തിറങ്ങിയ ‘പേരൻപ്’ ആയിരുന്നു മമ്മൂട്ടിയുടെ അവസാന തമിഴ് ചിത്രം.

നേരത്തെ ഒക്ടോബർ 16ന് റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്ന ചിത്രം പിന്നീട് നവംബർ 20ലേക്ക് മാറ്റുകയായിരുന്നു. രജനികാന്തിന്റെ ‘ജയിലർ 2’ റിലീസുമായുള്ള ഏറ്റുമുട്ടൽ ഒഴിവാക്കാനാണ് ധനുഷ് റിലീസ് മാറ്റിയതെന്ന് അറിയിച്ചിരുന്നു. സായ് അഭ്യങ്കറാണ് സംഗീതം. എഴിൽ അരസു ഛായാഗ്രഹണവും ആർ. കലൈവാണൻ എഡിറ്റിങ്ങും നിർവഹിക്കുന്നു.

ധനുഷ്, ശ്രദ്ധ അഗർവാൾ, അസ്മത് ജഗ്മഗ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മമ്മൂട്ടിയും ധനുഷും ഒന്നിക്കുന്ന താരസംഗമം മാത്രമല്ല, ഐഎംഡിബി പട്ടികയിലെ ഒന്നാം സ്ഥാനവും ‘ഓം’ സിനിമയുടെ റിലീസിനായുള്ള കാത്തിരിപ്പ് വർധിപ്പിച്ചിട്ടുണ്ട്.

Mammootty-Dhanush film surpasses Shah Rukh's 'King'; 'Om' takes the top spot on the IMDb list

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജൂനിയറായ ആ നേതാക്കള്‍ക്ക് സതീശന്‍ വഴങ്ങി, ഞാന്‍ പുറത്തായി: അഡ്വ. ദീപ്തി മേരി വര്‍ഗ്ഗീസ്

പെട്രോളില്‍ 31.2% വരെ എഥനോള്‍; ഇന്ധന ഗുണനിലവാരത്തില്‍ ആശങ്ക, നഷ്ടപരിഹാരം ആവശ്യപ്പെട്ട് കര്‍ണാടക

ശരീരത്തില്‍ മര്‍ദനമേറ്റ പാടുകള്‍, മരണകാരണം തലയിലെ ആന്തരിക രക്തസ്രാവം; മൂന്ന് വയസുകാരന്റെ മരണം കൊലപാതകമെന്ന് പൊലീസ്

'ഉദ്യോ​ഗസ്ഥരെ മാറ്റുന്നത് ആദ്യത്തെ സംഭവമാണോ?, റാവുവിനോട് ഒരു അതൃപ്തിയുമില്ല'; എക്‌സൈസ് കമ്മീഷണറുടെ സ്ഥലംമാറ്റത്തിൽ മന്ത്രി ലിജു

അട്ടപ്പാടിയിൽ നാടൻ തോക്ക് നിർമ്മാണശാല കണ്ടെത്തി; മൂന്ന് പേർ അറസ്റ്റിൽ