മമ്മൂട്ടി മഹാരാജാസിൽ/ ചിത്രം ഇൻസ്റ്റാ​ഗ്രാം 
Entertainment

വീണ്ടും മഹാരാജാസിന്റെ പടികയറി മമ്മൂട്ടി, 'എന്നെങ്കിലുമൊരിക്കൽ സിനിമ ഷൂട്ടിം​ഗിന് ഇവിടെ വരുമെന്ന് കരുതിയില്ല' 

മഹാരാജാസ് കാലം ഓർത്തെടുത്ത് മമ്മൂട്ടിയുടെ ഓർമ്മക്കുറിപ്പ് വിഡിയോ 

Author : സമകാലിക മലയാളം ഡെസ്ക്

ന്നെങ്കിലും ഒരിക്കൽ സിനിമ ഷൂട്ടിം​ഗിന് ഇവിടെ വരുമെന്ന് കരുതിയിരുന്നില്ല... കലാലയമുറ്റത്തേക്കുള്ള തിരിച്ചുപോക്കിന്റെ മനോഹര കാഴ്ചയുമായി മമ്മൂട്ടി. ഇൻസ്റ്റാ​ഗ്രാമിൽ പോസ്റ്റ് ചെയ്‌ത വിഡിയോയിൽ മഹാരാജാസ് കാലം ഓർത്തെടുക്കുകയാണ് മലയാളത്തിന്റെ മഹാനടൻ. മണിക്കൂറുകൾക്കുള്ളിൽ ലക്ഷക്കണക്കിന് ആളുകളാണ് വിഡിയോ കണ്ടത്. 'കണ്ണൂർ സ്‌ക്വാഡ്' എന്ന അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് മഹാരാജാസിലെത്തിയതായിരുന്നു അദ്ദേഹം. ഓർമ്മകളിലൂടെയുള്ള യാത്ര വിവരിക്കുന്നതും മമ്മൂട്ടി തന്നെയാണ്. 

'സിനിമാനടനല്ലാത്ത മുഹമ്മദ് കുട്ടി കഥകളെയും കഥാപാത്രങ്ങളെയും അടുത്തറിയുകയും സ്വപ്നാടനം ചെയ്യുകയും ചെയ്ത സ്ഥലം' എന്നാണ് വീഡിയോയിൽ മമ്മൂട്ടി മഹാരാജാസിലെ ലൈബ്രറിയെ വിശേഷിപ്പിക്കുന്നത്. ഒരു കൗതുകത്തിന് കോളേജ് മാഗസിനുകൾ അന്വേഷിച്ചതിന്റെ ക്ലൈമാക്സും അദ്ദേഹം പങ്കുവയ്ക്കുന്നു. നിറമുള്ള കാലത്തിലേക്ക് ചരിത്രത്തിൽ നിന്ന് ഒരു ബ്ലാക്ക് ആൻഡ്‌ വൈറ്റ് ചിത്രം പതിഞ്ഞ മാഗസിൻ... കാലത്തിന്റെ മഞ്ഞനിറം പടർന്നേറിയ അതിന്റെ താളിൽ ഡ്രാമ ക്ലബ്ബ് ലീഡർ എന്ന വാചകത്തിനു കീഴേ ഒരു പൊടിമീശക്കാരന്റെ ചിത്രം - പേര് മമ്മൂട്ടി. ആദ്യമായി എന്റെ ചിത്രം അച്ചടിച്ചുവന്നത് ഇതിലായിരിക്കാം... എന്റെ കോളജ് മാഗസിനിൽ... ഒപ്പമുള്ളവർ കോളജ് കാലത്തെക്കുറിച്ച് ആവേശപൂർവം ചോദിച്ചറിഞ്ഞു. 'കാലം മാറും... കലാലയത്തിന്റെ ആവേശം, അതു മാറില്ല... ഒരിക്കലും!' വിഡിയോയിൽ അദ്ദേഹം പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം