Dominic and The Ladies Purse ഫെയ്സ്ബുക്ക്
Entertainment

'ഇത്രയും ഹേറ്റ് ഈ പടം അർഹിക്കുന്നില്ല'! കാത്തിരിപ്പിനൊടുവിൽ ആ മമ്മൂട്ടി ചിത്രം ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം ?

ഡൊമിനിക് എന്ന ഡിറ്റക്ടീവ് ആയാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്.

സമകാലിക മലയാളം ഡെസ്ക്

മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ചിത്രമാണ് 'ഡൊമിനിക് ആൻഡ് ദ് ലേഡീസ് പേഴ്സ്'. ഈ വർഷം ജനുവരി 23 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്റെ ഒടിടി റിലീസിനെ ചുറ്റിപ്പറ്റി ഒട്ടേറെ അഭ്യൂഹങ്ങൾ നിലനിന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി എത്തിയിരിക്കുകയാണ്. സീ ഫൈവിലൂടെ ഡിസംബര്‍ 19 മുതൽ സിനിമയുടെ സ്ട്രീമിങ് ആരംഭിക്കും.

ഡൊമിനിക് എന്ന ഡിറ്റക്ടീവ് ആയാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. മമ്മൂട്ടിക്കൊപ്പം ഒരു മുഴുനീള വേഷത്തിൽ ഗോകുൽ സുരേഷും ചിത്രത്തിലുണ്ട്. പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിലെ ഉമ്മച്ചി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയയായ വിജി വെങ്കിടേഷും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ലെന, സിദ്ദിഖ്, വിജയ് ബാബു, വിനീത്, സുഷ്മിത ഭട്ട് എന്നിവരും ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിലെത്തി. മമ്മൂട്ടി കമ്പനി നിർമിച്ച ആറാമത്തെ ചിത്രം കൂടിയാണ് 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്'. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ് ആയിരുന്നു ചിത്രത്തിന്റെ വിതരണം.

സൂരജ് രാജൻ, നീരജ് രാജൻ എന്നിവർ ചേർന്നാണ് രചിച്ചിരിക്കുന്നത്.‌ ​ഗൗതം വാസുദേവ് മേനോന്റെ ആദ്യ മലയാള ചിത്രം കൂടിയായിരുന്നു ഡൊമിനിക് ആൻഡ് ദ് ലേഡീസ് പേഴ്സ്. വിഷ്ണു ആർ ദേവ് ആണ് ചിത്രത്തിന്റെ ഛായാ​ഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

Cinema News: Mammootty starrer Dominic and The Ladies Purse OTT Release date out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നടിയെ ആക്രമിച്ച കേസില്‍ ശിക്ഷ വൈകിട്ട് 3.30 ന്; അതിജീവിതയുടെ ട്രോമ മനസ്സിലാക്കണമെന്ന് കോടതി

കേരളം ഉറ്റുനോക്കിയ കേസ്; നടിയെ ആക്രമിച്ച കേസില്‍ ശിക്ഷാവിധി ഉടന്‍

"ദിലീപ് അഭിനയിക്കുന്ന ഒറ്റ സിനിമ പോലും വിജയിക്കില്ല, വിജയിക്കാൻ ഞങ്ങൾ സമ്മതിക്കില്ല"; വ്യാജ വാർത്തയിൽ പരാതി നൽകി ഭാ​ഗ്യലക്ഷ്മി

'എടാ ഞാന്‍ അങ്ങനെ ചെയ്യുമോടാ, എനിക്കുമൊരു മോളുള്ളതല്ലേടാ'; കണ്ണുനിറഞ്ഞ് ദിലീപേട്ടന്‍ എന്നോട് പറഞ്ഞത്; ഹരിശ്രീ യൂസുഫ് പറയുന്നു

പാലുണ്ണി അർബുദത്തിന് കാരണമാകുമോ?

SCROLL FOR NEXT