Kalamkaval  ഇൻസ്റ്റ​ഗ്രാം
Entertainment

'കളങ്കാവൽ' ജനുവരിയിൽ ഒടിടിയിലെത്തും; 'ബസൂക്ക' ഇപ്പോഴും വന്നില്ല! മമ്മൂട്ടി ചിത്രം എവിടെ കാണാം ?

ഡിസംബര്‍ 5 നായിരുന്നു ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ്.

സമകാലിക മലയാളം ഡെസ്ക്

മമ്മൂട്ടിയും വിനായകനും ഒരുപോലെ പ്രേക്ഷകരെ അമ്പരപ്പിച്ച ചിത്രമായിരുന്നു കളങ്കാവൽ. നായകനായി വിനായകൻ കളം പിടിച്ചപ്പോൾ പ്രതിനായകനായി മമ്മൂട്ടി നിറഞ്ഞാടി. ഈ വര്‍ഷം തിയറ്ററുകളിലെത്തിയ ചിത്രങ്ങളില്‍ ബോക്സ് ഓഫീസ് വിജയവും നിരൂപകശ്രദ്ധയും ഒരുപോലെ നേടിയ ചിത്രം കൂടിയായിരുന്നു ഇത്. മമ്മൂട്ടി ഒരിക്കല്‍ കൂടി ഒരു നവാഗത സംവിധായകനൊപ്പം എത്തിയപ്പോൾ മികച്ചൊരു സിനിമാനുഭവം തന്നെയാണ് പ്രേക്ഷകർക്ക് ലഭിച്ചതും.

ഡിസംബര്‍ 5 നായിരുന്നു ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ്. മമ്മൂട്ടി വില്ലനായി എത്തുന്നു എന്നതുള്‍പ്പെടെയുള്ള പല ഘടകങ്ങളാല്‍ പ്രീ റിലീസ് ഹൈപ്പ് നേടിയ ചിത്രമായിരുന്നു ഇത്. ആദ്യ ഷോകള്‍ക്കിപ്പുറം പോസിറ്റീവ് അഭിപ്രായങ്ങള്‍ വന്നതോടെ ചിത്രം ബോക്സ് ഓഫീസിലും കുതിച്ചു. ഇപ്പോഴിതാ ചിത്രം ഒടിടിയിലേക്കും എത്തുകയാണ്.

തിയറ്ററുകളിലെത്തി 25 -ാം ദിനമാണ് ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. സോണി ലിവിലൂടെയാണ് ചിത്രം ഒടിടി സ്ട്രീമിങിന് ഒരുങ്ങുന്നത്. എന്നാൽ എന്നാണ് ചിത്രം റിലീസിനെത്തുക എന്ന കാര്യം പുറത്തുവന്നിട്ടില്ല. ജനുവരിയിൽ എത്തും എന്നല്ലാതെ മറ്റൊന്നും സോണി ലിവ് പങ്കുവച്ചിട്ടില്ല. ചിത്രത്തിന്റെ ഹിന്ദി ടീസറും സോണി ലിവ് പുറത്തുവിട്ടിട്ടുണ്ട്.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം സ്ട്രീമിങ്ങിനെത്തുക. അതേസമയം മമ്മൂട്ടിയുടെ ബസൂക്ക ഒടിടിയിൽ എത്താത്തതിന്റെ നിരാശയും ആളുകൾ പങ്കുവയ്ക്കുന്നുണ്ട്. അടുത്തിടെയാണ് മമ്മൂട്ടിയുടെ തന്നെ ഈ വർഷമെത്തിയ ‍ഡൊമിനിക് ആൻഡ് ദ് ലേഡീസ് പേഴ്സ് ഒടിടിയിൽ സ്ട്രീമിങ്ങിനെത്തിയത്.

രണ്ട് പടങ്ങൾക്ക് ശേഷം ഇക്കയുടെ പടം പെട്ടന്ന് തന്നെ ഒടിടിയിൽ എത്തിയിരിക്കുന്നു, പക്ഷേ ബസൂക്ക ഇപ്പോഴും വന്നിട്ടില്ല എന്നാണ് ആരാധകർ കുറിക്കുന്നത്. 'കുറുപ്പി'ന്റെ കഥ ഒരുക്കിയ ജിതിന്‍ കെ ജോസിന്‍റെ സംവിധാന അരങ്ങേറ്റമാണ് കളങ്കാവല്‍.

ജിതിന്‍ കെ ജോസും ജിഷ്ണു ശ്രീകുമാറും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. വേഫെറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണത്തിനെത്തിച്ചത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ് ഇത്. മമ്മൂട്ടിയുടെ പ്രകടനത്തിനൊപ്പം മുജീബ് മജീദിന്‍റെ സംഗീതമാണ് ചിത്രത്തിന്‍റെ മറ്റൊരു ഹൈലൈറ്റ്.

Cinema News: Mammootty starrer Kalamkaval OTT Release updates.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ള: കടകംപള്ളി സുരേന്ദ്രന്‍ ചോദ്യമുനയില്‍, പ്രശാന്തിന്റെയും മൊഴിയെടുത്തു

'ആര്‍ത്തവമുള്ള സ്ത്രീ കണ്ണെഴുതുകയോ പൊട്ടു കുത്തുകയോ ചെയ്യാന്‍ പാടില്ലെന്നു പറഞ്ഞത് ശാങ്കരസ്മൃതി, അശുദ്ധമാണെന്ന് തന്ത്ര പാരമ്പര്യത്തിലില്ല'

സർക്കാരിന്റെ പുതിയ ബ്രാൻഡിക്ക് പേരും ലോഗോയും നിർദേശിക്കാൻ അവസരം; പതിനായിരം രൂപ സമ്മാനം

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫിയിൽ അപ്രന്റീസ് ആകാൻ അവസരം

സന്യാസിമാര്‍ എതിര്‍ത്തു, മഥുരയില്‍ സണ്ണി ലിയോണിയുടെ പരിപാടി റദ്ദാക്കി

SCROLL FOR NEXT