Mammootty, VD Satheesan 
Entertainment

'എല്ലാ ആനുകൂല്യങ്ങൾക്കും സർക്കാരിന് നന്ദി.. എല്ലാം വേഗത്തിൽ നടപ്പിലാകട്ടെ'; ബജറ്റിനെ സ്വാ​ഗതം ചെയ്ത് മമ്മൂട്ടി

"മലയാള ചലച്ചിത്ര വേദിക്ക് വാഗ്ദാനം ചെയ്ത എല്ലാ ആനുകൂല്യങ്ങൾക്കും പുതിയ സർക്കാരിന് നന്ദി''

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കൊച്ചി: യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിലെ സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്ന നിർദ്ദേശത്തെ സ്വാ​ഗതം ചെയ്ത് നടൻ മമ്മൂട്ടി. "മലയാള ചലച്ചിത്ര വേദിക്ക് വാഗ്ദാനം ചെയ്ത എല്ലാ ആനുകൂല്യങ്ങൾക്കും പുതിയ സർക്കാരിന് നന്ദി.. എല്ലാം വേഗത്തിൽ നടപ്പിലാകട്ടെ'' മമ്മൂട്ടി പറഞ്ഞു.

ബജറ്റ് പ്രഖ്യാപനത്തെ നടൻ മോഹൻലാലും സ്വാ​ഗതം ചെയ്തിരുന്നു. ആയിരക്കണക്കിന് സിനിമാ പ്രവർത്തകർക്ക് പുതിയ പ്രതീക്ഷകൾ നൽകുന്നതാണ് പ്രഖ്യാപനമെന്നാണ് നടൻ മോഹൻലാൽ പറഞ്ഞത്. കൾച്ചറൽ പാർക്ക് ഉൾപ്പെടെ പദ്ധതികൾ പ്രഖ്യാപിച്ച തീരുമാനത്തെ സന്തോഷപൂർവ്വം സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

സന്തോഷവും അഭിമാനവും ആത്മവിശ്വാസവും നൽകുന്ന പ്രഖ്യാപനമെന്നാണ് നടൻ പൃഥ്വിരാജ് പ്രതികരിച്ചത്. പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് നിർമ്മാതാക്കളുടെ സംഘടനയും രംഗത്ത് എത്തിയിരുന്നു. തിയേറ്ററുകളുടെ വൈദ്യുതി നിരക്ക് കുറയാനും ബാങ്ക് വായ്പകൾക്കും ഗുണകരമാകുമെന്നും സംഘടന വ്യക്തമാക്കിയിട്ടുണ്ട്.

Mammootty welcomes Kerala budget

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് പുനഃപരീക്ഷ: നാളെ രാജ്യവ്യാപക 'മോക് ഡ്രിൽ'; പരീക്ഷാ കേന്ദ്രങ്ങൾക്ക് ത്രിതല സുരക്ഷ

സോഷ്യൽ മീഡിയ വഴി സൗഹൃദം, ലോഡ്ജിൽ എത്തിച്ച് പീഡനം; വിദ്യാർഥിനികളുടെ പരാതിയിൽ അന്വേഷണം

അങ്കമാലി - അരൂര്‍ കൊച്ചി ദേശീയപാത 544 ബൈപ്പാസ് പദ്ധതിക്ക് കേന്ദ്രാനുമതി; പുനര്‍വിജ്ഞാപനം ഉടന്‍

'കൃത്യമായ പ്ലാനോ പുതിയ കാഴ്ചപ്പാടോ ഇല്ല, ആളുകളെ പറ്റിക്കുന്ന കൺകെട്ട് സർക്കസ്'; ബജറ്റിനെ വിമർശിച്ച് ബിജെപി

മെന്റർ ടീച്ചർ ആകാൻ അവസരം; 326 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം