Manikuttan 
Entertainment

പ്രൊമോഷന് വിളിച്ചില്ല, പോസ്റ്ററില്‍ നിന്നും നിന്നും വെട്ടി; അഭിനയം പോരെന്ന് പറഞ്ഞ് ആ സീനുകള്‍ ഒഴിവാക്കി: മണിക്കുട്ടന്‍

'അതിന്റെ ഒരു പോസ്റ്ററിലും എന്നെ വച്ചിട്ടില്ലായിരുന്നു. ട്രെയിലറില്‍ പോലും വച്ചിരുന്നില്ല'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

ടെലിവിഷനിലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് സിനിമയിലെത്തിയ നടനാണ് മണിക്കുട്ടന്‍. ബിഗ് ബോസ് വിന്നറായും മണിക്കുട്ടന്‍ കയ്യടി നേടിയിട്ടുണ്ട്. അതേസമയം സിനിമയില്‍ തുടക്കത്തില്‍ നേടിയ വിജയം ആവര്‍ത്തിക്കാന്‍ മണിക്കുട്ടന് സാധിച്ചിരുന്നില്ല. ഒരിടവേളയ്ക്ക് ശേഷം ഇപ്പോഴിതാ പുതിയ ചിത്രം ഭൗമയിലൂടെ കയ്യടി നേടുകയാണ് മണിക്കുട്ടന്‍.

ഭൗമയിലെ മണിക്കുട്ടന്റെ പ്രകടനം കയ്യടി നേടുകയാണ്. ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികളിലെ മണിക്കുട്ടന്റെ കൗണ്ടറുകളും ഡാന്‍സുമൊക്കെ വൈറലായിരുന്നു. അതേസമയം മുമ്പൊരു സിനിമയില്‍ അഭിനയിച്ചപ്പോള്‍ തന്നെ പോസ്റ്ററില്‍ നിന്നടക്കം വെട്ടി മാറ്റിയിട്ടുണ്ടെന്നാണ് മണിക്കുട്ടന്‍ പറയുന്നത്.

''പറയുമ്പോള്‍ നിങ്ങള്‍ എങ്ങനെ എടുക്കുമെന്ന് അറിയില്ല. തൊട്ട് മുമ്പ് ചെയ്‌തൊരു സിനിമയുടെ പ്രൊമോഷന് എന്നെ വിളിച്ചിട്ടില്ലായിരുന്നു. അതിന്റെ ഒരു പോസ്റ്ററിലും എന്നെ വച്ചിട്ടില്ലായിരുന്നു. ട്രെയിലറില്‍ പോലും വച്ചിരുന്നില്ല. കുറച്ച് സീനുകള്‍ എടുത്തിട്ട്, എന്റെ അഭിനയ പോരായ്മ കൊണ്ടാണെന്ന് പറഞ്ഞ് എഡിറ്റ് ചെയ്തു കളഞ്ഞു'' എന്നാണ് ന്യൂസ് 18 കേരളയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മണിക്കുട്ടന്‍ പറയുന്നത്.

''ഞാന്‍ വന്നത് ബിഗ് സീറോയില്‍ നിന്നാണ്. ഇപ്പോള്‍ എനിക്ക് കിട്ടുന്നതെല്ലാം പ്ലസ് ആണ്. ആ പ്ലസിലേക്ക് ശ്രദ്ധ പോകുമ്പോഴേക്കും മറ്റുള്ളവരെ അതിലേക്ക് വലിച്ചിടുന്നത് പോലാകില്ലേ'' എന്നും മണിക്കുട്ടന്‍ പറയുന്നുണ്ട്. അതേസമയം ഭൗമയിലൂടെ തനിക്ക് ലഭിക്കുന്ന പ്രശംസകളെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്.

''ഭൗമ വരുമ്പോള്‍ രണ്ട് വര്‍ഷത്തിന് ശേഷം എന്റെ പോസ്റ്റര്‍ വരുന്നു. പ്രൊമോഷനില്‍ വരുന്നു. ഭൗമയ്ക്ക് എന്തെങ്കിലും സംഭവിച്ചിരുന്നുവെങ്കില്‍ വലിയൊരു ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കേണ്ടി വന്നേനെ. മറ്റേ ആളുകള്‍ ശരിയാണെന്ന് വന്നേനെ. പക്ഷെ അങ്ങനെയല്ല, മണിക്കുട്ടനെന്ന വ്യക്തി നല്ല സിനിമയും കഥാപാത്രവുമായി വന്നാല്‍ പ്രേക്ഷകര്‍ ആ സിനിമയേയും കഥാപാത്രത്തേയും സ്വീകരിക്കുമെന്നതാണ് ഭൗമയുടെ വിജയം'' എന്നാണ് താരം പറയുന്നത്. ഭൗമയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങള്‍ കാരണം തന്നെ തേടി കൂടുതല്‍ കഥാപാത്രങ്ങളുത്തുമെന്ന പ്രതീക്ഷയും താരം പങ്കുവെക്കുന്നുണ്ട്.

Manikuttan about not calling for promotions and getting ignored in the posters.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മാമിയെ തട്ടിക്കൊണ്ടുപോയി അനധികൃത തടങ്കലിലാക്കിയെന്ന് ക്രൈംബ്രാഞ്ച്; പുതിയ എഫ്ഐആർ

ഹാപ്പി ബര്‍ത്ത് ഡേ കോച്ച്... 7 മണിക്കൂർ കഴിഞ്ഞ്... ​ഗുഡ് ബൈ കോച്ച്!

'ഭീകരര്‍ക്ക് പിന്തുണ നല്‍കുന്നത് നിര്‍ത്തൂ, എന്നിട്ടാകം ചര്‍ച്ച'; പാക് വിദ്യാര്‍ഥിയോട് രാഹുല്‍ ഗാന്ധി

വിനോദയാത്രയ്ക്ക് തയ്യാറെടുത്ത സ്കൂൾ ബസുകൾ ജോയിന്റ് ആർടിഒ തടഞ്ഞ സംഭവം; റിപ്പോർട്ട് തേടി ബാലാവകാശ കമ്മീഷൻ

'പ്രതിപക്ഷ നേതാവിന്റെ ജോലി പലരും ചെയ്യുന്നു; ഒറിജിനല്‍ പ്രതിപക്ഷ നേതാവിനോട് സഹതാപം'