Student protest, Mathew Thomas വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'എല്ലാവർക്കും ഡൽഹിയിൽ പോയി പ്രതിഷേധിക്കാൻ പറ്റിയെന്ന് വരില്ല; പക്ഷേ ഇത് കണ്ടിട്ട് മിണ്ടാതിരിക്കാൻ കഴിയുന്നില്ല'

രാഷ്ട്രീയം ഉണ്ടോ എന്ന് ചോദിക്കുമ്പോള്‍ രാഷ്ട്രീയത്തോട് താല്പര്യമില്ലെന്ന് പറയുന്ന ആളായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

ഡൽഹിയിൽ വിദ്യാർഥികൾ നടത്തുന്ന സമ‌രത്തിന് പിന്തുണയുമായി നടൻ മാത്യു തോമസ്. ഡൽഹിയിൽ നടക്കുന്ന കാര്യങ്ങൾ കണ്ട് തനിക്ക് മിണ്ടാതിരിക്കാൻ കഴിയില്ലെന്നും രാഷ്ട്രീയത്തിൽ താല്പര്യമുള്ളയാളല്ല താനെന്നും മാത്യു പറഞ്ഞു. കൊച്ചി ഹൈക്കോടതി ജംക്ഷനിൽ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയായിരുന്നു മാത്യുവിന്റെ പ്രതികരണം.

"പൊതുവേ ഇങ്ങനത്തെ പ്രശ്നങ്ങളൊക്കെ നടക്കുമ്പോൾ അല്ലെങ്കിൽ എന്തൊരു പ്രശ്നം നടക്കുമ്പോഴും സംസാരിക്കാൻ താല്പര്യം ഇല്ലാത്ത ഒരാളായിരുന്നു ഞാൻ. രാഷ്ട്രീയം ഉണ്ടോ എന്ന് ചോദിക്കുമ്പോള്‍ രാഷ്ട്രീയത്തോട് താല്പര്യമില്ലെന്ന് പറയുന്ന ആളായിരുന്നു. പക്ഷേ കഴിഞ്ഞ കുറച്ച് ദിവസമായി നടക്കുന്ന കാര്യങ്ങള്‍ കണ്ടപ്പോള്‍ അങ്ങനെ മിണ്ടാതിരിക്കാന്‍ കഴിയുന്നില്ല.

അത്രയും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യങ്ങളാണ് നടക്കുന്നത്. മൂന്ന് ദിവസമായി ഇന്‍സ്റ്റഗ്രാം ഫീഡില്‍ വരുന്ന കാര്യങ്ങള്‍ കാണുമ്പോള്‍ അങ്ങനെ സംസാരിക്കാതിരിക്കാന്‍ പറ്റുന്നില്ല. ഇവിടെയുള്ള എല്ലാവര്‍ക്കും ഡൽഹിയില്‍ പോയി പ്രതിഷേധിക്കാൻ പറ്റിയെന്ന് വരില്ല. പക്ഷേ നമ്മളാല്‍ പറ്റുന്നതെല്ലാം നമ്മള്‍ ചെയ്യണം. നമ്മള്‍ നമ്മുടെ ശബ്ദം ഉയര്‍ത്തണം.

എന്താണ് ഇവിടെ നടക്കുന്നതെന്ന് ഇപ്പോഴും അറിയാത്ത ഒരുപാട് പേരുണ്ട്. അവരെ സമാധാനത്തോടെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കിക്കണം. എന്തുകൊണ്ടാണ് നമ്മള്‍ പ്രതിഷേധത്തിന്‍റെ ഭാഗമാകേണ്ടതെന്ന് പറഞ്ഞ് കൊടുക്കണം. എന്ത് ചെയ്താലും സമാധാനപരമായി ചെയ്യണം. ആര്‍ക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാത്ത തരത്തില്‍ പ്രതിഷേധിക്കാം".- മാത്യു തോമസ് പറഞ്ഞു.

ഡൽഹിയിലെ വിദ്യാർഥികളുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരവധി താരങ്ങളാണ് രം​ഗത്തെത്തുന്നത്. മമ്മൂട്ടി, ഇന്ദ്രജിത്ത് സുകുമാരൻ, കുഞ്ചാക്കോ ബോബൻ, റഹ്മാൻ, ആസിഫ് അലി തുടങ്ങി മലയാളത്തിലെ നിരവധി താരങ്ങളാണ് പിന്തുണയുമായെത്തിയത്.

Mathew Thomas support Delhi Student protest.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദേശീയപാത 66ല്‍ 645 കിലോമീറ്റര്‍ കടക്കാന്‍ 13 ഇടത്ത് ചുങ്കം; അറിയാം ജില്ലകളിലെ ടോള്‍ ബൂത്തുകള്‍

CJP Jantar Mantar Protest Live: ഭരണഘടനാ ക്ലബ്ബിൽ സിജെപി - കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച തുടങ്ങി

ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വീണ്ടും പനി മരണം; കോഴിക്കോട് ചികിത്സയിലിരുന്ന ആറു വയസ്സുകാരി മരിച്ചു

ഹാരി പോട്ടര്‍ എഐ ട്രെയിനിങിന് ഉപയോഗിച്ചു; ആന്‍ത്രോപിക് 1.09 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കണം