Secret stories: Roslin, Meena ഇൻസ്റ്റ​ഗ്രാം
Entertainment

'അമ്മയുടെ ആ ധൈര്യം എനിക്കും കിട്ടി; ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ ചെയ്യാനാണ് എനിക്ക് ഇഷ്ടം'

മാത്രമല്ല എന്റെ അമ്മ വളരെ സ്ട്രോങ് ആയിട്ടുള്ള ഒരാളായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

മീന പ്രധാന കഥാപാത്രമായെത്തുന്ന 'സീക്രട്ട് സ്റ്റോറീസ് റോസ്‍ലിൻ' ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. സീരിസിലെ മീനയുടെ കഥാപാത്രം സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുകയാണ്. ഇപ്പോഴിതാ റോസ്‍ലിനെ ശോഭ ജോൺ എന്ന കഥാപാത്രത്തെക്കുറിച്ച് മീന പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് റോസ്‍ലിൻ സ്ട്രീം ചെയ്യുന്നത്.

"ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ ചെയ്യാനാണ് എനിക്ക് എപ്പോഴും ഇഷ്ടം. അതുകൊണ്ട് തയ്യാറെടുപ്പുകളെല്ലാം നടത്തിയിരുന്നു. മാത്രമല്ല എന്റെ അമ്മ വളരെ സ്ട്രോങ് ആയിട്ടുള്ള ഒരാളായിരുന്നു. അമ്മയെ കണ്ട് കണ്ട് ആ ധൈര്യം എനിക്കും കിട്ടിയിട്ടുണ്ട്.

ഇൻഡസ്ട്രിയിൽ തന്നെ ലക്ഷ്മി ചേച്ചി, ജയചിത്രാമ തുടങ്ങിയവരെല്ലാം എനിക്ക് മാതൃകയായിട്ടുണ്ട്. ഇതുവരെ മലയാളത്തിൽ ഞാൻ വളരെ സോഫ്റ്റും സ്വീറ്റുമായ കഥാപാത്രങ്ങളാണ് ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ റോസ്‌ലിന്റെ കഥ കേട്ടപ്പോൾ ഞാൻ വളരെ ആവേശത്തിലായി.

ഞാനിതുവരെ ചെയ്യാത്ത കഥാപാത്രമായതു കൊണ്ട് തന്നെ ഞാനിത് ചെയ്യുമോയെന്ന സംശയം സംവിധായകനും ജീത്തുവിനുമുണ്ടായിരുന്നു. പക്ഷേ സ്ക്രിപ്റ്റ് കേട്ടപ്പോൾ തന്നെ ഈ കഥാപാത്രം തീർച്ചയായും ചെയ്യാം എന്നാണ് ഞാൻ പറഞ്ഞത്". - മീന പറഞ്ഞു.

രേഖ മേനോന് നൽകിയ അഭിമുഖത്തിലാണ് മീന ഇക്കാര്യങ്ങൾ പറഞ്ഞത്. ​ഗാനരചയിതാവായ വിനായക് ശശികുമാർ ആദ്യമായി തിരക്കഥയൊരുക്കുന്നു എന്ന പ്രത്യേകതയും റോസ്‌ലിനുണ്ട്. സഞ്ജന ദീപുവാണ് സീരിസിൽ ടൈറ്റിൽ കഥാപാത്രമായെത്തിയത്. വിനീത്, അനിഷ്മ അനിൽകുമാർ, ഹക്കിം ഷാജഹാൻ, ടി ജി രവി തുടങ്ങിയവരും സീരിസിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Cinema News: Actress Meena talks about her new series Secret stories: Roslin.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഖമേനിയുടെ മരണത്തില്‍ അനുശോചിച്ച് ഇന്ത്യ, വിദേശകാര്യ സെക്രട്ടറി ഇറാന്‍ എംബസിയിലെത്തി

'സീരിയലിലേക്ക് വിളിച്ചിരുന്നു, പക്ഷെ ഞാന്‍ ചെയ്യില്ല'; കാരണം വെളിപ്പെടുത്തി രേണു സുധി

കോഴിക്കോട് ഐഐഎമ്മിൽ വിവിധ അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ ഒഴിവുകൾ, സ്ഥിര ജോലി, മികച്ച ശമ്പളം; മാർച്ച് 10 വരെ അപേക്ഷിക്കാം

ആറുകോടി വരുമാനം കണ്ടെത്തണം; ഈ വര്‍ഷത്തെ നെഹ്‌റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 22ന്

പ്രമേഹരോ​ഗിയാണോ? ദിവസവും കഴിക്കാം ബീൻസ്

SCROLL FOR NEXT