Merri Boys 
Entertainment

ക്യാമ്പസ് സൗഹൃദങ്ങളും പ്രണയവും പറഞ്ഞ് 'മെറി ബോയ്‌സ്'; ട്രെയിലര്‍ പുറത്തിറങ്ങി

പുതിയ കാലഘട്ടത്തിലെ പുതിയ തലമുറയുടെ വ്യക്തിബന്ധങ്ങളുടെ കഥ പറയുന്ന ചിത്രമായിരിക്കും 'മെറി ബോയ്‌സ് '.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന 'മെറി ബോയ്‌സി'ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രം ഡിസംബറില്‍ റിലീസിന് എത്തും. സൗഹൃദത്തിന്റെ ആഘോഷ നിമിഷങ്ങളിലൂടെ കടന്നുപോകുന്ന ചിത്രമാണ് മെറി ബോയ്‌സ്. ചിത്രം സംവിധാനം ചെയ്യുന്നത് മഹേഷ് മാനസ് ആണ്. നിരവധി യുവതാരങ്ങള്‍ അണിനിരക്കുന്ന ചിത്രമാണ് മെറി ബോയ്‌സ്.

കുഞ്ചാക്കോ ബോബന്‍ നായകനായ ഓഫസര്‍ ഓണ്‍ ഡ്യൂട്ടിക്ക് ശേഷം മലയാളത്തില്‍ ഐശ്വര്യ നായിക യായെത്തുന്ന ചിത്രമാണ് 'മെറിബോയ്‌സ്'. ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രേക്ഷക പ്രശംസ നേടി 'ഹാഫ്' എന്ന ചിത്രത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായ കഥാപാത്രമായാണ് ഐശ്വര്യ മെറിബോയ്‌സില്‍ എത്തുന്നത്.

മുന്‍നിര താരങ്ങള്‍ അണിനിരക്കുന്ന ചിത്രങ്ങളാണ് മാജിക് ഫ്രെയിംസ് എപ്പോഴും പ്രേക്ഷകര്‍ക്ക് നല്‍കിയിരുന്നത്. ഇതില്‍ നിന്നെല്ലാം വിഭിന്നമായ രീതിയിലാണ് മാജിക് ഫ്രെയിംസ് തങ്ങളുടെ 38-ാമത്തെ ചിത്രമായ 'മെറിബോയ്‌സ് ' ഒരുക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ , സംഭാഷണം ശ്രീപ്രസാദ് ചന്ദ്രന്റേതാണ് 'ബത്‌ലഹേം കുടുംബ യൂണിറ്റ്' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം പാര്‍വതി അയ്യപ്പദാസ് പ്രമുഖ വേഷത്തില്‍ എത്തുന്നു. കീര്‍ത്തന പി എസ്, ശ്വേതാ വാര്യര്‍, ആതിര രാജീവ് എന്നീ പുതുമുഖ താരങ്ങള്‍ കൂടി പ്രധാന വേഷങ്ങളില്‍ എത്തുന്നു.

പുതിയ കാലഘട്ടത്തിലെ പുതിയ തലമുറയുടെ വ്യക്തിബന്ധങ്ങളുടെ കഥ പറയുന്ന ചിത്രമായിരിക്കും 'മെറി ബോയ്‌സ് '. വിശാഖ് നായര്‍, റോഷന്‍ അബ്ദുല്‍ റഹൂഫ് , സാഫ്ബോയ്, ഷോണ്‍ ജോയ്, ബിന്ദു പണിക്കര്‍ , മൂര്‍, അഖില്‍ കലവൂര്‍, ശ്രീജിത്ത് രവി, ജെയിംസ് ഏലിയ, ആന്‍ ജമീല സലിം, അശ്വത്ത്, ഫ്രാങ്കോ ഫ്രാന്‍സിസ്, എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു.

ചിത്രത്തിന്റെ കോ- പ്രൊഡ്യൂസര്‍ ജസ്റ്റിന്‍ സ്റ്റീഫന്‍. സംഗീതം സാം സി എസ്, ഡോണ്‍ വിന്‍സെന്റ്. പശ്ചാത്തല സംഗീതം ഡോണ്‍ വിന്‍സെന്റ്. ഛായാഗ്രഹണം - ഫയിസ് സിദ്ദിഖ്. എഡിറ്റര്‍ ആകാശ് ജോസഫ് വര്‍ഗ്ഗീസ്. സൗണ്ട് ഡിസൈന്‍ സച്ചിന്‍.കോസ്റ്റ്യൂം -മെല്‍വി ജെ. മേക്കപ്പ്- റോണക്‌സ് സേവ്യര്‍ . ആര്‍ട്ട് -രാഖില്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് സന്തോഷ് കൃഷ്ണന്‍, നവീന്‍ പി തോമസ്. ലൈന്‍ പ്രൊഡ്യൂസര്‍- അഖില്‍ യശോധരന്‍. അഡ്മിനിസ്‌ട്രേഷന്‍ & ഡിസ്ട്രിബ്യൂഷന്‍ ഹെഡ്- ബബിന്‍ ബാബു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഗിരീഷ് കൊടുങ്ങല്ലൂര്‍. ഫൈനല്‍ മിക്‌സ് ഫൈസല്‍ ബക്കര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ബിച്ചു. കാസ്റ്റിംഗ് ഡയറക്ടര്‍- രാജേഷ് നാരായണന്‍. പി ആര്‍ ഓ - മഞ്ജു ഗോപിനാഥ്. സ്റ്റില്‍സ് - ബിജിത്ത് ധര്‍മ്മടം. മാര്‍ക്കറ്റിംഗ് - സൗത്ത് ഫ്രെയിംസ് എന്റര്‍ടൈന്‍മെന്റ്. അഡ്വര്‍ടൈസിംഗ് ബ്രിങ് ഫോര്‍ത്ത് ഡിസൈന്‍സ്- യെല്ലോ ടൂത്ത്‌സ്. ടൈറ്റില്‍ ഡിസൈന്‍ - വിനയതേജസ്വി. ഡിസ്ട്രിബ്യൂഷന്‍- മാജിക് ഫ്രെയിംസ് റിലീസ്.

Merri Boys trailer is out. Film to explore campus friendship and love.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിര്‍ച്വല്‍ ക്യൂ: കൂട്ടമായി ബുക്ക് ചെയ്യുന്നവരെ കണ്ടെത്തും, സൈബര്‍ ഫോറന്‍സിക് സഹായം തേടി; 5000 പേരെ കൂടി അധികം ഉള്‍പ്പെടുത്തുമെന്ന് മന്ത്രി

'സ്വപ്‌നങ്ങള്‍ക്ക് ചിറകു നല്‍കിയവര്‍ക്കായി...'; തെലുങ്കില്‍ കയ്യടി നേടി ദുല്‍ഖര്‍ സല്‍മാന്‍; എങ്ങും 'ആകാശംലോ ഒക താര' മയം!

'പത്ത് മിനിറ്റ് ഷൂട്ട് കണ്ടിരുന്നു, ഇന്നുവരെ നമ്മൾ കണ്ടിട്ടില്ലാത്ത ലാലേട്ടന്റെ എക്സ്പ്രഷനായിരുന്നു അന്ന് കണ്ടത്'; 'അതിമനോഹര'ത്തെക്കുറിച്ച് വിനായക്

ജയവര്‍ധനെ ഡല്‍ഹി ക്യാപിറ്റല്‍സില്‍

'അച്ഛൻ നടനായതുകൊണ്ട് ലഭിച്ച പരിഗണനകൾ ഇതൊക്കെ; 'സ്റ്റാർ കിഡ്' വിളി കേട്ടത് സിനിമയിലെത്തിയ ശേഷം': അർജുൻ അശോകൻ