mg sreekumar 
Entertainment

'വീടിന്റെ നടയില്‍ ചേച്ചി, കെട്ടിപ്പിടിച്ചു കരഞ്ഞു'; ഞാനെന്ത് ചെയ്തിട്ടാ ഇത്രയും നാള്‍ മിണ്ടാതിരുന്നത് ചോദിച്ചു: എംജി ശ്രീകുമാര്‍

'വീടിന്റെ നടയില്‍ ചേച്ചിയും മകളും നില്‍ക്കുന്നു. പെട്ടെന്ന് ഞാന്‍ ഓടിപ്പോയി കെട്ടിപ്പിടിച്ചു'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

മലയാളികളുടെ പ്രിയഗായകനാണ് എംജി ശ്രീകുമാര്‍. മലയാളം ഉള്ളിടത്തോളം കാലം അദ്ദേഹത്തിന്റെ പാട്ടുകള്‍ ആഘോഷിക്കപ്പെടും. പാട്ടുകള്‍ പോലെ തന്നെ എംജി ശ്രീകുമാറിന്റെ ജീവിതവും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. തന്റെ കുടുംബവുമായി ഉണ്ടായിരുന്ന അകല്‍ച്ച മാറിയതിനെക്കുറിച്ച് സംസാരിക്കുകയാണ് എംജി ശ്രീകുമാര്‍. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.

''എന്റെ ചേച്ചി കുറേ കാലങ്ങള്‍ക്ക് ശേഷം സര്‍പ്രൈസ് ആയി വീട്ടില്‍ വന്നു. വീടിന്റെ നടയില്‍ ചേച്ചിയും മകളും നില്‍ക്കുന്നു. പെട്ടെന്ന് ഞാന്‍ ഓടിപ്പോയി കെട്ടിപ്പിടിച്ചു. ഭയങ്കര കരച്ചിലായി. ഞാന്‍ എന്ത് ചെയ്തിട്ടാണ് ചേച്ചി ഇത്രയും നാള്‍ മിണ്ടാതിരുന്നതെന്ന് ഞാന്‍ ചോദിച്ചു. അതേ ചോദ്യം തിരിച്ചും ചോദിച്ചു, എന്ത് ചെയ്തിട്ടാ നീ മിണ്ടാതിരുന്നത് എന്ന്. അത് കഴിഞ്ഞു.'' എംജി ശ്രീകുമാര്‍ പറയുന്നു.

''ഇന്ന് കാലത്തും വിളിച്ചിരുന്നു. ചേച്ചി പറയുന്നത് എടാ കുറേപ്പേര്‍ ഇപ്പോള്‍ ഇവിടെ വരുന്നില്ല, കുറേ പേര്‍ വിളിക്കുന്നുമില്ല. ഇപ്പോള്‍ എനിക്ക് മനസിലായി. കാരണം പല കാര്യങ്ങളും ചെന്ന് പറഞ്ഞ് വഴക്കുണ്ടാക്കിക്കുന്നതാണ്. കുടുംബത്തിലുള്ള എല്ലാവരും കൂടി ഒരു ദിവസം ഒത്തുചേരണം എന്നുണ്ട്'' എന്നും അദ്ദേഹം പറയുന്നു. നേരത്തെ എംജി ശ്രീകുമാറുമായി അകല്‍ച്ചയില്ലെന്ന് സഹോദരി കെ ഓമനക്കുട്ടി പറഞ്ഞിരുന്നു.

ന്യു ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ അതിഥിയായി വന്നപ്പോഴാണ് കെ ഓമനക്കുട്ടി മറുപടി നല്‍കിയത്. ഭരതം എംജി ശ്രീകുമാറിന്റേയും സഹോദരന്‍ എംജി രാധാകൃഷ്ണന്റേയും കഥയാണെന്ന അഭ്യുഹങ്ങളെക്കുറിച്ചായിരുന്നു അവര്‍ സംസാരിച്ചത്.

'അതൊക്കെ ചുമ്മാ ഓരോരുത്തര്‍ പറയുന്നതാണ്. ഇങ്ങനെ കഥകള്‍ ഒരുപാട് ഉണ്ടാകത്തില്ലേ? അവര്‍ തമ്മില്‍ വലിയ സ്നേഹമായിരുന്നു. അത് പറയാതിരിക്കാനാകില്ല. അതെല്ലാം വെറും കഥകള്‍ മാത്രമാണ്. അങ്ങനെ കഥയുണ്ടാക്കാമല്ലോ. അവന്‍ ഓരോ റീലെടുക്കുമ്പോഴും പറയുന്നത് കേട്ടിട്ടില്ലേ, എന്റെ ചേട്ടന്‍ എന്റെ ഗുരുവാണെന്ന്. അങ്ങനെയുള്ളവര്‍ക്ക് അതുപോലൊരു മനോഭാവം വരുമോ? ഒരിക്കലും വരില്ല'' എന്നാണ് അവര്‍ പറഞ്ഞത്.

MG Sreekumar about solving the issues with sister. Recalls her surprise visit to his house.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഓട്ടോ- ടാക്‌സി നിരക്ക് കൂടും, നിരക്ക് പഠിക്കാന്‍ കമ്മീഷന്‍; ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍

കാലിലെ ഉപ്പൂറ്റി വിണ്ടുകീറുന്നുണ്ടോ? പരിഹാരം വീട്ടിൽ തന്നെയുണ്ട്

നെതന്യാഹുവിന്റെ പരാജയത്തിൽ യൂത്ത് ലീഗിന് പങ്കെന്ന് മന്ത്രി കെഎം ഷാജി; ഇസ്രായേൽ മന്ത്രിസഭയിലേക്ക് ലീഗിന് ക്ഷണമെന്ന് ട്രോൾ

വീണ്ടും ഹിറ്റ്മാന്‍ നയിക്കുമോ?; മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഈ താരങ്ങളും പരിഗണനയില്‍

‘ഓജി വില്ലൻ ഇനി ക്യൂട്ട് ഹീറോ’; നസ്ലെൻ–മധു സി. നാരായണൻ ചിത്രം പാക്കപ്പ്