വീഡിയോ ദൃശ്യം 
Entertainment

മോഹൻലാലിനെക്കൊണ്ട് മാസ് ഡയലോ​ഗ് പറയിപ്പിക്കാൻ ഷാജി കൈലാസ്, എലോൺ ടീസർ പുറത്ത്

ചിത്രത്തിലെ മാസ് ഡയലോ​ഗ് ഉൾപ്പെടുക്കിക്കൊണ്ടാണ് വിഡിയോ

Author : സമകാലിക മലയാളം ഡെസ്ക്

സൂപ്പർഹിറ്റ് ജോഡികളായ ഷാജി കൈലാസും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു എന്ന വാർത്ത ആവേശത്തോടെയാണ് ആരാധകർ കേട്ടത്. എലോൺ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെ വർഷങ്ങൾക്ക് ശേഷം ഇരുവരും ഒത്തു ചേരുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോ​ഗമിക്കുകയാണ്. ഇപ്പോൾ ചിത്രത്തിലെ ഡയലോ​ഗ് ടീസർ പുറത്തുവിട്ടിരിക്കുകയാണ്. 

ചിത്രത്തിലെ മാസ് ഡയലോ​ഗ് ഉൾപ്പെടുക്കിക്കൊണ്ടാണ് വിഡിയോ. ‘യഥാർഥ നായകന്മാർ എല്ലായിപ്പോഴും തനിച്ചാണ്’ എന്നാണ് കണ്ണാടിയിൽ നോക്കി നിന്ന് മോഹൻലാൽ പറയുന്നത്. വ്യത്യസ്തമായ ​ഗെറ്റപ്പിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. മോഹൻലാൽ തന്നെയാണ് ടീസർ പുറത്തുവിട്ടത്. 
അതിനിടെ കൂടുതൽ ആരാധകരുടേയും മനം കവരുന്നത് വിഡിയോയിലെ ബിജിഎം ആണ്. ജേക്സ് ബിജോയ് ആണ് ചിത്രത്തിൽ സം​ഗീതം ഒരുക്കുന്നത്. ആരാധകർ ആഘോഷണമാക്കുകയാണ് വിഡിയോ. 

12 വർഷത്തിന് ശേഷം വീണ്ടും 

പന്ത്രണ്ട് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാലും ഷാജി കൈലാസും ഒന്നിക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിന് രാജേഷ് ജയറാം തിരക്കഥ എഴുതുന്നു. അഭിനന്ദൻ രാമാനുജം ഛായാഗ്രഹണം. എ‍ഡിറ്റിങ് ഡ‍ോൺമാക്സ്. സിനിമയിൽ മോഹൻലാൽ മാത്രമാണ് ഏക കഥാപാത്രമായി എത്തുന്നതെന്നും സൂചനയുണ്ട്. 2009ൽ റിലീസ് ചെയ്ത റെഡ് ചില്ലീസ് ആണ് ഇരുവരും ഒന്നിച്ച അവസാന ചിത്രം. മോഹൻലാലും ഷാജി കൈലാസും ഒന്നിച്ചപ്പോഴെല്ലാം നിരവധി മാസ് ഡയലോ​ഗുകളാണ് പിറന്നത്. എലോണിലും ഇതിന് മാറ്റമുണ്ടാകില്ലെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

SCROLL FOR NEXT